വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജു പ്രീപെയ്ഡ് സിം! പോസ്റ്റ് പെയ്ഡായാല്‍ മാത്രമേ രക്ഷയുള്ളൂ- ഓജ പറയുന്നു

സ്ഥിരത പുലര്‍ത്തേണ്ടത് അനിവാര്യമെന്നു ഓജ

1
ഗ്യാരണ്ടി ഉണ്ടെങ്കിൽ സഞ്ജു ഇന്ത്യൻ ടീമിൽ | Oneindia Malayalam

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ പ്രീപെയ്ഡ് സിമ്മിനോടു ഉപമിച്ച് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. പോസ്റ്റ് പെയ്ഡിലേക്കു മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ജുവിന് ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതിനെക്കുറിച്ചാണ് ഓജയുടെ പരാമര്‍ശം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേയുള്ള ആദ്യ കളിയില്‍ സെഞ്ച്വറിയുമായി കസറിയ സഞ്ജു രണ്ടാത്തെ മല്‍സരത്തില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു. വെറും നാലു റണ്‍സാണ് കേരള താരം നേടിയത്.

 അന്നു പന്തും ഇഷാനുമില്ലായിരുന്നു

അന്നു പന്തും ഇഷാനുമില്ലായിരുന്നു

നമ്മള്‍ സഞ്ജുവിനെക്കുറിച്ച് പറഞ്ഞു വരുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു വരുമ്പോള്‍ അന്നു റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരൊന്നും ചിത്രത്തില്‍ ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം മാറിയിരിക്കുന്നു. പന്ത്, ഇഷാന്‍ ഉള്‍പ്പെടെ പലരും ടീമിലെ സ്ഥാനത്തിനായി മല്‍സരിക്കുകയാണ്.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പോസ്റ്റ് പെയ്ഡ് സിം പോലെയാണ്. ബില്ലടയ്ക്കാതെ അവര്‍ക്കു കുറച്ചുകൂടി മുന്നോട്ടു പോവാമെന്നും ഓജ വിലയിരുത്തി.

 സിമ്മിന്റെ കാലാവധി കഴിയും

സിമ്മിന്റെ കാലാവധി കഴിയും

സഞ്ജുവടക്കം ഇപ്പോഴത്തെ ചില യുവതാരങ്ങള്‍ പ്രീപെയ്ഡ് സിം പോലെയാണ്. നിശ്ചിത സമയത്തിനുള്ളില്‍ അതു പുതുക്കിയേ തീരൂ, ഇല്ലെങ്കില്‍ സിം ഡെഡ് ആവുമെന്നും ഓജ പറഞ്ഞു.
നിങ്ങളൊന്നും പോസ്റ്റ് പെയ്ഡ് സിമ്മല്ലെന്നു എല്ലാ യുവതാരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അവരെല്ലാം പ്രീപെയ്ഡ് സിം ആണ്, പോസ്റ്റ് പെയ്ഡിലേക്കു മാറണമെങ്കില്‍ സ്ഥിരയാര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ച വച്ചേ തീരൂവെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

 അരങ്ങേറ്റം 2015ല്‍

അരങ്ങേറ്റം 2015ല്‍

2015ലെ സിംബാബ്‌വെ പര്യടനത്തില്‍ ടി20 മല്‍സരത്തില്‍ കളിച്ചുകൊണ്ടായിരുന്നു ഇന്ത്യക്കു വേണ്ടി സഞ്ജുവിന്റെ അരങ്ങേറ്റം. അതിനു ശേഷം വെറും ആറു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായിള്ളൂ. ബാറ്റിങിലെ സ്ഥിരയതില്ലായ്മ തന്നെയാണ് സഞ്ജു പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയാനുള്ള കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
അവസാനമായി കഴിഞ്ഞ വര്‍ഷം ഓസീസ് പര്യടനത്തിലും സഞ്ജു ടീമിലുണ്ടായിരുന്നു. പക്ഷെ ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല.

അതേസമയം, ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ അരങ്ങേറ്റ സീസണാണിത്. ആദ്യ കളിയില്‍ തോറ്റെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ വിജയം കൊയ്യാന്‍ രാജസ്ഥാനു കഴിഞ്ഞിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ മറികടന്നത്.

Story first published: Friday, April 16, 2021, 15:44 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X