വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'പഴയ' ധോണിയാവണം, ബാറ്റിങിലെ ക്ഷീണം തീര്‍ക്കണം- എംഎസ്ഡി രണ്ടും കല്‍പ്പിച്ച്തന്നെ

ആദ്യ ഘട്ടത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു

ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ 'വിന്റേജ്' കാലത്തേക്കു തിരിച്ചു പോവാനുള്ള കഠിന പരിശീലനത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണി. 40ലേക്കു കടന്നിരിക്കുന്ന അദ്ദേഹത്തിനു ബാറ്റിങില്‍ പഴയ ടച്ച് നഷ്ടമായിട്ടുണ്ട്. 2020ലെ കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യഘട്ടത്തിലും ഇതു നമ്മള്‍ കണ്ടിരുന്നു.

യുഎഇയില്‍ നടക്കാനിരിക്കുന്ന രണ്ടാംഘട്ടത്തില്‍ ഫോം വീണ്ടെടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിനു വേണ്ടി നെറ്റ്‌സില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ബാറ്റിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് ധോണി. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും 37 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിരുന്നുള്ളൂ.

 ധോണി ശക്തമായി തിരിച്ചുവരും

ധോണി ശക്തമായി തിരിച്ചുവരും

രണ്ടാംഘട്ടത്തില്‍ ധോണി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറച്ചുവിശ്വസിക്കുന്നത്. തന്റെ ഫിറ്റ്‌നസും വമ്പന്‍ ഷോട്ടുകള്‍ കൊണ്ടും അദ്ദേഹം എല്ലാവരെയും ആശ്ചര്യപ്പെടുത്തുമെന്ന് സിഎസ്‌കെയിലെ അണിയറവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ധോണി ബാറ്റിങില്‍ കഠിനാധ്വാനമാണ് നടത്തുന്നത്. നെറ്റ്‌സില്‍ ഓരോ സെഷനിലും പ്രത്യേക ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പരിശീലനം. എല്ലാവരെയും ബാറ്റിങില്‍ ധോണി സര്‍പ്രൈസ് ചെയ്യിക്കുമെന്നും സിഎസ്‌കെ ഡ്രസിങ് റൂമില്‍ നിന്നുള്ള ഒരാള്‍ പറയുന്നു.

 ഗംഭീറിന്റെ ഉപദേശം

ഗംഭീറിന്റെ ഉപദേശം

ബാറ്റിങിലെ ഫോം വീണ്ടെടുക്കാന്‍ ധോണിക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍ ചില ഉപദേശം നല്‍കിയിരുന്നു.
ധോണി ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തണം. ബാറ്റിങില്‍ സാധാരണയായി നാലോ, അഞ്ചോ സ്ഥാനത്തു ബാറ്റ് ചെയ്തിരുന്നയാളാണ് എംഎസ്. പക്ഷെ ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ ആറ്- ഏഴ് സ്ഥാനങ്ങളില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നതാണ് നമ്മള്‍ കണ്ടത്. ചില മല്‍സരങ്ങളില്‍ തന്നേക്കാള്‍ മുന്നില്‍ സാം കറെനെയും ധോണി ബാറ്റ് ചെയ്യാന്‍ അയച്ചിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

 ഉപദേശകനാവാന്‍ ശ്രമിക്കുന്നു

ഉപദേശകനാവാന്‍ ശ്രമിക്കുന്നു

യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കി സിഎസ്‌കെ ടീമിന്റെ ഉപദേശകനാവാണ് ധോണി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഗംഭീര്‍ നിരീക്ഷിച്ചു. ടീമിന്റെ വിക്കറ്റ് കീപ്പറും ഉപദേശകനുമാവാണ് ധോണി ഇപ്പോള്‍ ശ്രമിക്കുന്നത്. ടീമിനെ നയിക്കുന്നതിനൊപ്പം വിക്കറ്റ് കാക്കുകയെന്നതുമാണ് അദ്ദേഹം ചെയ്യുന്നത്. എട്ടോ പത്തോ ബോള്‍ നേരിടേണ്ട സാഹചര്യം വരികയാണെങ്കില്‍ മാത്രം അത് കളിക്കാന്‍ ക്രീസിലെത്തുകയാണ് ധോണി ചെയ്യുന്നതെന്നും ഗംഭീര്‍ വിലയിരുത്തി.

 ധോണിക്കു കടുപ്പമാവും

ധോണിക്കു കടുപ്പമാവും

അന്താരാഷ്ട്ര ക്രിക്കറ്റിലെ അപകടകാരികളായ ബൗളര്‍മാര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബാറ്റിങില്‍ അവരെ നേരിടാന്‍ ധോണി ബുദ്ധിമുട്ട് നേരിട്ടേക്കാമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ധോണിക്കു ബാറ്റിങ് അത്ര എളുപ്പമാവില്ല. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനാല്‍ ബാറ്റ് ചെയ്യാന്‍ വിഷമിക്കും. കരീബിയന്‍ പ്രീമിയര്‍ ലീഗ് പോലെയുള്ള ടൂര്‍ണമെന്റല്ല ഐപിഎല്‍. ഇതു വളരെ ബുദ്ധിമുട്ടേറിയ ചാംപ്യന്‍ഷിപ്പാണ്. ലോകോത്തര ബൗളര്‍മാരെ നിങ്ങള്‍ക്കു ഇവിടെ നേരിടേണ്ടി വരുമെന്നും ഗംഭീര്‍ വിശദമാക്കി.

 ധോണിയുടെ ഫോം

ധോണിയുടെ ഫോം

ഇന്ത്യയിലെ ആദ്യ ഘട്ടത്തിലെ പ്രകടനം നോക്കിയാല്‍ 1, 0, 18, 17, 2* എന്നിങ്ങനെയായിരുന്നു ധോണിയുടെ സ്‌കോറുകള്‍. 2020ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റിലും ബാറ്റിങില്‍ അദ്ദേഹം പതറിയിരുന്നു. 200 റണ്‍സ് മാത്രമാണ് ധോണിക്കു സീസണില്‍ സംഭാവന ചെയ്യാനായത്. സിഎസ്‌കെ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫിലെത്താതെ പുറത്താവാന്‍ കാരണങ്ങളിലൊന്നും ഇതു തന്നെയായിരുന്നു.
നിലവില്‍ ഐപിഎല്ലിലൊഴികെ മറ്റൊരു ടൂര്‍ണമെന്റിലും ധോണി കളിക്കുന്നില്ല. അതിനാല്‍ തന്നെ ബാറ്റിങില്‍ സ്വതസിദ്ധമായ താളം വീണ്ടെടുക്കാന്‍ അദ്ദേഹം പാടുപെടുകയാണ്. ലെഗ് സ്പിന്നര്‍മാരാണ് ധോണിക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയിട്ടുള്ളത്. സുനില്‍ നരെയ്ന്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരടക്കമുള്ളവരെ നേരിടാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു.

Story first published: Saturday, September 18, 2021, 14:52 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X