വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021- ഹീറോയാവുമെന്നു പ്രതീക്ഷിച്ചു, പക്ഷെ... തുടക്കം പാളിയ വമ്പന്‍ താരങ്ങള്‍

ഹാര്‍ദിക്കുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചില അപ്രതീക്ഷിത താരോദയങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം നമ്മള്‍ കണ്ടുകഴിഞ്ഞു. ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല സ്വന്തം ഫ്രാഞ്ചൈസിയെപ്പോലും ആശ്ചര്യപ്പെടുത്താന്‍ ചില ഇന്ത്യന്‍, വിദേശ കളിക്കാര്‍ക്കായിട്ടുണ്ട്. എന്നാല്‍ നേരെ തിരിച്ചും സംഭവിച്ചിട്ടുണ്ടെന്നു നമുക്കു കാണാം. ഫ്രാഞ്ചൈസിയുടെ ഹീറോയാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ചില വമ്പന്‍ കളിക്കാര്‍ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ കഴിയുമ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്.

IPL 2021- എസ്ആര്‍എച്ചില്‍ ഇനി നടരാജനില്ല, പകരമാര്? ഇവരിലൊരാള്‍ക്കു സാധ്യതIPL 2021- എസ്ആര്‍എച്ചില്‍ ഇനി നടരാജനില്ല, പകരമാര്? ഇവരിലൊരാള്‍ക്കു സാധ്യത

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഒരുപക്ഷെ ഇവര്‍ തിരിച്ചുവന്നേക്കാം. എന്നാല്‍ നിലവിലെ പ്രകടനം ഫ്രാഞ്ചൈസികളെയും ആരാകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ഫ്‌ളോപ്പായി മാറിയ ഇത്തരം താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടുകളിലൊന്നും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കു ഈ സീസണില്‍ ഇനിയും താളം വീണ്ടെടുക്കാനായിട്ടില്ല. നേരത്തേ മുന്‍നിരയും മധ്യനിരയും തളര്‍ന്നാലും ഹാര്‍ദിക് വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ടീമിനെ മാച്ച് വിന്നിങ് ടോട്ടലുകളിലെത്തിക്കുകയും റണ്‍ചേസില്‍ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ അതുപോലെയൊരു പ്രകടനം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല.
കഴിഞ്ഞ നാലു കളികളിലും മുംബൈയുടെ ലോവര്‍ ഓര്‍ഡര്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. മുംബൈയ്ക്കു ഈ സീസണില്‍ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി ഇനിയും പുറത്തെടുക്കാതിരിക്കാന്‍ കഴിയാത്തതിനു ഇതും പ്രധാന കാരണമാണ്.

 നിക്കോളാസ് പൂരന്‍ (പഞ്ചാബ് കിങ്‌സ്)

നിക്കോളാസ് പൂരന്‍ (പഞ്ചാബ് കിങ്‌സ്)

പഞ്ചാബ് കിങ്‌സിന്റെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ നിക്കോളാസ് പൂരന്‍. കളിച്ച നാലു ഇന്നിങ്‌സുകളില്‍ മൂന്നിലും ഡെക്കായ അദ്ദേഹം ഒരു കളിയില്‍ ഒമ്പത് റണ്‍സിനും പുറത്താവുകയായിരുന്നു.
ഒന്നില്‍ ഗോള്‍ഡന്‍ ഡെക്കും മറ്റൊന്നില്‍ സില്‍വര്‍ ഡെക്കും ഒന്നില്‍ ഡയമണ്ട് ഡെക്കായുമാണ് പൂരന്‍ ക്രീസ് വിട്ടത്. നാല് ഇന്നിങ്‌സുകളിലുമയി താരം ആകെ നേരിട്ടത് 11 ബോളുകളാണ്. നിലയുറപ്പിച്ചു കളിക്കാന്‍ ശ്രമിക്കാതെ ക്രീസിലെത്തിയ ഉടന്‍ അനാവശ്യ ധൃതി കാണിച്ച് പൂരന്‍ വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്. കഴിഞ്ഞ സീസണില്‍ പതിയെ ഇന്നിങ്‌സാരംഭിച്ച് പിന്നീട് കത്തിക്കയറുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. എന്നാല്‍ ഇത്തവണ ഇതില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് പൂരന് വിനയായിരിക്കുന്നത്.

ഇയോന്‍ മോര്‍ഗന്‍ (കെകെആര്‍)

ഇയോന്‍ മോര്‍ഗന്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനും ഇംഗ്ലീഷ് ക്യാപ്റ്റനുമായ ഇയോന്‍ മോര്‍ഗന്റെ മോശം ഫോം ടീമിനു വലിയ തലവേദനായി മാറിയിട്ടുണ്ട്. കടലാസില്‍ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുകളിലൊന്നാണ് കെകെആറിന്റേതെങ്കിലും കളിക്കളത്തില്‍ ഈ മിടുക്ക് അവര്‍ക്കു ഇനിയും പുറത്തെടുക്കാനായിട്ടില്ല.
കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും കെകെആറിനു റണ്‍ചേസായിരുന്നു. ഇവയിലെല്ലാം അവരുടെ മുന്‍നിര ഫ്‌ളോപ്പാവുകയും ചെയ്തു. അഞ്ചാം നമ്പറില്‍ ഇറങ്ങാറുള്ള മോര്‍ഗന്‍ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണെങ്കിലും കെകെആറില്‍ അദ്ദേഹത്തിനു ഈ മിടുക്ക് പുറത്തെടുക്കാനായിട്ടില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കെകെആറിന് ടൂര്‍ണമെന്റിലേക്കു തിരിച്ചുവരണമെങ്കില്‍ മോര്‍ഗന്റെ പ്രകടനം നിര്‍ണായകമാവും.

 ശര്‍ദ്ദുല്‍ ഠാക്കൂര്‍ (സിഎസ്‌കെ)

ശര്‍ദ്ദുല്‍ ഠാക്കൂര്‍ (സിഎസ്‌കെ)

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ബ്രേക്ക്ത്രൂ സ്‌പെഷ്യലിസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ശര്‍ദ്ദുല്‍ ഠാക്കൂറിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഈ റോളില്‍ തിളങ്ങാനായിട്ടില്ല. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിന് ആകെ ലഭിച്ചത് മൂന്നു വിക്കറ്റുകളാണ്. 11.3 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.
നേരത്തേ ഇന്ത്യക്കു വേണ്ടി കളിക്കവെ ബൗളിങിലെ വേരിയേഷനുകള്‍ ഠാക്കൂറിനെ വിക്കറ്റുകളെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ വേരിയേഷനുകള്‍ ഇനിയും ക്ലിക്കായിട്ടില്ല. സിഎസ്‌കെയുടെ മറ്റു പേസര്‍മാരായ ദീപക് ചഹര്‍, സാം കറെന്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശം പ്രകടനം ഠാക്കൂറിന്റേതാണെന്നു സംശയമില്ലാതെ പറയാം.

 ഷാക്വിബുല്‍ ഹസന്‍ (കെകെആര്‍)

ഷാക്വിബുല്‍ ഹസന്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ തിരിച്ചെത്തിയ ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ് ഈ സീസണില്‍ നിരാശപ്പെടുത്തിയ മറ്റൊരു ഗ്ലാമര്‍ താരം. സീസണില്‍ കെകെആറിന്റെ നിര്‍ണായക താരങ്ങൡലൊരാളായി മാറുമെന്നു പ്രതീക്ഷിക്കപ്പെട്ട കളിക്കാരന്‍ കൂടിയായിരുന്നു ഷാക്വിബ്. പക്ഷെ യഥാര്‍ഥ മികവിന്റെ അടുത്തുപോലുമെത്താന്‍ അദ്ദേഹത്തിനായിട്ടില്ല.
8.7 ഇക്കോണമി റേറ്റില്‍ വെറും രണ്ടു വിക്കറ്റുകളാണ് ഷാക്വിബിനു ഇത്തവണ വീഴ്ത്താനായത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം കാരണം ബാറ്റിങ് പൊസിഷനില്‍ മാറ്റം വന്നുകൊണ്ടിരുന്നതും അദ്ദേഹത്തിനു തിരിച്ചടിയായി മാറി.

Story first published: Friday, April 23, 2021, 19:27 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X