വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'തോറ്റിടത്തു നിന്ന് ജയിപ്പിച്ചു', ടൂര്‍ണമെന്റ് ചരിത്രത്തിലെ അഞ്ച് 'അത്ഭുത' പ്രകടനങ്ങളിതാ

ക്രിക്കറ്റില്‍ അമിത ആത്മവിശ്വാസം പലപ്പോഴും തിരിച്ചടി നല്‍കിയിട്ടുണ്ട്. ജയിക്കുമെന്ന് എതിരാളികള്‍ ഉറപ്പിച്ച പല മത്സരങ്ങളും ചില ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തില്‍ ജയിച്ചുകയറിയതിന് ചരിത്രം സാക്ഷിയാണ്. ടി20 ഫോര്‍മാറ്റില്‍ ഇത്തരത്തില്‍ അത്ഭുത പ്രകടനങ്ങള്‍ ഒട്ടുമിക്ക സമയത്തും കാണാന്‍ സാധിക്കും. ഐപിഎല്ലിലെ ചരിത്രം പരിശോധിക്കുമ്പോഴും ഇത്തരം നിരവധി ഇന്നിങ്‌സുകള്‍ കാണാന്‍ സാധിക്കും. അത്തരത്തില്‍ ഐപിഎല്ലില്‍ ഒറ്റയാള്‍ പ്രകടനങ്ങളിലൂടെ ടീമിന് അത്ഭുത ജയം സമ്മാനിച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

IND vs ENG: രോഹിത്, കോലി, പുജാര, രഹാനെ, ഇവര്‍ എന്ന് ഇനി സെഞ്ച്വറിയടിക്കും? കാത്തിരിപ്പ് നീളുന്നുIND vs ENG: രോഹിത്, കോലി, പുജാര, രഹാനെ, ഇവര്‍ എന്ന് ഇനി സെഞ്ച്വറിയടിക്കും? കാത്തിരിപ്പ് നീളുന്നു

ആല്‍ബി മോര്‍ക്കല്‍ (സിഎസ്‌കെ)

ആല്‍ബി മോര്‍ക്കല്‍ (സിഎസ്‌കെ)

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. 2012 സീസണില്‍ ആര്‍സിബിക്കെതിരേ ആല്‍ബി അത്ഭുതകരമായി സിഎസ്‌കെയെ ജയിപ്പിച്ചത് എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പ്രകടനമാണ്.ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 206 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം മുന്നോട്ടുവെച്ചു.18 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലായിരുന്നു.

Also Read: രവി ശാസ്ത്രി പടിയിറങ്ങിയാല്‍ പകരമാര്? സെവാഗ് എത്തുമോ? സാധ്യതയില്‍ ഈ മൂന്ന്‌പേര്‍ മുന്നില്‍

2

ആര്‍സിബി വിജയം ഉറപ്പിച്ച മത്സരത്തില്‍ അഞ്ച് വിക്കറ്റിന് സിഎസ്‌കെ വിജയം സ്വന്തമാക്കി. ആല്‍ബി മോര്‍ക്കലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മത്സരഫലം മാറ്റിമറിച്ചത്. 19ാം ഓവര്‍ എറിഞ്ഞ വിരാട് കോലിക്കെതിരേ 28 റണ്‍സാണ് ആല്‍ബി അടിച്ചത്. മൂന്ന് സിക്‌സും രണ്ട് ഫോറും ഇതില്‍ ഉള്‍പ്പെടും. ഏഴ് പന്തില്‍ 28 റണ്‍സുമായി ആല്‍ബി പുറത്തായെങ്കിലും ഗെയിം ചെയിഞ്ചിങ് പ്രകടനമായിരുന്നു ഇത്.

Also Read: T20 World Cup: ഇന്ത്യ ജയിച്ചാല്‍ നിര്‍ണ്ണായകമാവുന്ന താരമാര്? യുവ സ്പിന്നറെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)

ആര്‍സിബിക്കൊപ്പം നിരവധി തവണ മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് എബി ഡിവില്ലിയേഴ്‌സ്. 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ അദ്ദേഹത്തിന്റെ പ്രകടനം എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. 17 പന്തില്‍ 47 റണ്‍സുമായി എബിഡി പുറത്താവാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 39 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഡെയ്ല്‍ സ്‌റ്റെയിനെറിഞ്ഞ 18ാം ഓവറില്‍ രണ്ട് ഫോറും സിക്‌സും പറത്തിയ എബിഡി 23 റണ്‍സാണ് അടിച്ചെടുത്തത്. ഇത് മത്സരത്തെ മാറ്റിമറിച്ചു. ഏഴ് പന്ത് ബാക്കിനിര്‍ത്തി ആര്‍സിബിക്ക് ജയം നേടിക്കൊടുക്കാന്‍ എബിഡിക്കായി.

Also Read:

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍ റോയല്‍സ്)

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍ റോയല്‍സ്)

നിലവിലെ സിഎസ്‌കെ താരമായ കൃഷ്ണപ്പ ഗൗതം 2018ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെ ഒരു അവിസ്മരണീയ ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 11 പന്തില്‍ 33* റണ്‍സ് നേടിയാല്‍ അദ്ദേഹം ടീമിന് ജയം സമ്മാനിച്ചത്. 17 പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ 43 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ബുംറ,ഹര്‍ദിക് പാണ്ഡ്യ,മുസ്തഫിസുര്‍ എന്നിവരെയെല്ലാം കടന്നാക്രമിച്ച ഗൗതം നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ രാജസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

Also Read: T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല

ആന്‍ഡ്രേ റസല്‍ (കെകെആര്‍)

ആന്‍ഡ്രേ റസല്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരമാണ് ആന്‍ഡ്രേ റസല്‍. നിരവധി തവണ വെടിക്കെട്ട് പ്രകടനം നടത്താന്‍ റസലിന് സാധിച്ചിട്ടുണ്ട്. 2019ല്‍ ആര്‍സിബിക്കെതിരേ 13 പന്തില്‍ 48* റണ്‍സുമായി കെകെആറിനെ വിജയത്തിലെത്തിക്കാന്‍ റസലിന് സാധിച്ചിട്ടുണ്ട്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആര്‍ 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന നിലയിലായിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ സൗത്തിയെ നാല് സിക്‌സും ഒരു ഫോറും റസല്‍ പറത്തി. ഇത് മത്സരഫലം മാറ്റിമറിച്ചു. റസലിന്റെ കരുത്തില്‍ കെകെആര്‍ ജയവും നേടി.

Also Read: IPL 2021: സിഎസ്‌കെയ്ക്ക് സന്തോഷ വാര്‍ത്ത, ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം പാദം കളിക്കും

ബാലചന്ദ്ര അഖില്‍ (ആര്‍സിബി)

ബാലചന്ദ്ര അഖില്‍ (ആര്‍സിബി)

ആരാധകര്‍ക്ക് വലിയ സുപരിചിതമല്ലാത്ത പേരാണ് ബാലചന്ദ്ര അഖില്‍. 2008 സീസണില്‍ ആര്‍സിബി താരമായിരുന്ന അദ്ദേഹം ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ഒരു അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തിയിട്ടുണ്ട്. 7 പന്തില്‍ 27 റണ്‍സാണ് അദ്ദേഹം നേടിയത്. 385.71 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഐപിഎല്ലില്‍ ഒരു ഇന്നിങ്‌സിലെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റെന്ന റെക്കോഡ് താരത്തിന്റെ പേരിലാണ്. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബി 17.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 141 എന്ന നിലയിലേക്ക് തകര്‍ന്നു. 16 പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 26 റണ്‍സ്. ചമീര സില്‍വ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്‌സുകള്‍ ഉള്‍പ്പെടെ തകര്‍ത്താടിയ അഖില്‍ ആര്‍സിബിക്ക് അപ്രതീക്ഷിത ജയമാണ് സമ്മാനിച്ചത്.

Story first published: Monday, August 23, 2021, 16:15 [IST]
Other articles published on Aug 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X