Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ ജയിച്ചാല്‍ നിര്‍ണ്ണായകമാവുന്ന താരമാര്? യുവ സ്പിന്നറെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ഐസിസി കിരീടം നേടാനാവാത്ത വിരാട് കോലിക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണെങ്കിലും കോവിഡ് വ്യാപനം ശക്തമായതോടെ ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

മികച്ച ടീം കരുത്തുള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നത്. ആധുനിക ടി20 ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ തിളങ്ങാനാവുന്ന മൈതാനമാണ് യുഎഇയിലേത്. കൂടാതെ ഐപിഎല്ലിന് തൊട്ടുപിന്നാലെ ലോകകപ്പിനിറങ്ങുന്നതും ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു.

ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയാല്‍ ആരാവും നിര്‍ണ്ണായകമാവുക. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് തുടങ്ങി പല പേരുകളും ഇതിന് ഉത്തരമായി പറയാനാവും. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റെ അഭിപ്രായത്തില്‍ ഇവരാരുമല്ല നിര്‍ണ്ണായക താരമാവുക. അത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

dineshkarthik

'എന്റെ അഭിപ്രായത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനമാവും ഏറ്റവും നിര്‍ണ്ണായകമാവുക. അവന്റെ കൈവശം സവിശേഷമായ പ്രകടനമുണ്ട്. അവനാവും ഇന്ത്യയുടെ കുതിപ്പില്‍ പ്രധാന പങ്കുവഹിക്കുക. വരുണ്‍ ചക്രവര്‍ത്തിയെന്ന പേര് മറക്കാതിരിക്കുക' - ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഐപിഎല്ലില്‍ ദിനേഷ് കാര്‍ത്തിക് നായകനായിരുന്ന കെകെആറിന്റെ ബൗളറാണ് വരുണ്‍. 2020ലെ യുഎഇ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം നടത്തിയത്.

13 മത്സരത്തില്‍ നിന്ന് 17 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. അതും 6.84 എന്ന മികച്ച ഇക്കോണമിയില്‍. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 24 ഐപിഎല്ലില്‍ നിന്ന് 27 വിക്കറ്റുകളാണ് വരുണിന്റെ പേരിലുള്ളത്. 7.10 ആണ് ഇക്കോണമി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചെങ്കിലും വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളിങ് പ്രകടനമാണ് വരുണിന്റേത്. നന്നായി ഗൂഗ്ലി എറിയാന്‍ താരത്തിന് മിടുക്കുണ്ട്. പന്തിന് അമിത ടേണ്‍ ഇല്ലെങ്കിലും നല്ല ലെങ്തില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കും. ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ടീമില്‍ വരുണ്‍ ഇടം പിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Monday, August 23, 2021, 13:46 [IST]
Other articles published on Aug 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+