Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയ്ക്ക് സന്തോഷ വാര്‍ത്ത, ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം പാദം കളിക്കും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാംപാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് ബാധിച്ചതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം കുറയാത്ത അവസ്ഥയായതോടെ യുഎഇയില്‍ രണ്ടാം പാദം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടാം പാദത്തിന് പിന്നാലെ ടി20 ലോകകപ്പ് വരാനുള്ളതിനാല്‍ പല സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. പല ടീമുകള്‍ക്കും കടുത്ത ആശങ്കയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ സിഎസ്‌കെയെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടാം പാദത്തില്‍ അദ്ദേഹം കളിക്കുമെന്ന് സിഎസ്‌കെ സ്ഥിരീകരിച്ചിരിക്കുകയാണ്.

ടീമിനെ സംബന്ധിച്ച് വലിയ പ്രതീക്ഷയുള്ള വാര്‍ത്തയാണിത്. ലൂങ്കി എന്‍ഗിഡി,ഡ്വെയ്ന്‍ ബ്രോവോ,മോയിന്‍ അലി എന്നിവര്‍ കളിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഹെയ്‌സല്‍വുഡും കളിക്കുമെന്ന വാര്‍ത്ത ധോണിക്കും സംഘത്തിനും ആത്മവിശ്വാസം ഉയര്‍ത്തും. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ആദ്യ പാദത്തില്‍ നിന്ന് വിട്ടുനിന്നത്.

joshhazlewood

'ഹെയ്‌സല്‍വുഡ് സെപ്തംബര്‍ 19ന് ആരംഭിക്കുന്ന രണ്ടാം പാദം കളിക്കുമെന്നത് ഉറപ്പായിട്ടുണ്ട്. ആദ്യ പാദത്തില്‍ കളിക്കാനില്ലാതിരുന്ന താരങ്ങള്‍ക്ക് രണ്ടാം പാദത്തില്‍ ടീമിനൊപ്പം ചേരാമെന്ന് ബിസിസി ഐ പറഞ്ഞിട്ടുണ്ട്. ഹെയ്‌സല്‍വുഡിന്റെ ഫോം സിഎസ്‌കെയെ സംബന്ധിച്ച് കരുത്തുയര്‍ത്തുന്ന കാര്യമാണ്'-സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയ-ബംഗ്ലാദേശ് ടി20 പരമ്പരയില്‍ ഹെയ്‌സല്‍വുഡ് കളിച്ചിരുന്നു. പരമ്പര 4-1ന് ഓസ്‌ട്രേലിയ തോറ്റെങ്കിലും നാല് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുമായി ഹെയ്‌സല്‍വുഡ് തിളങ്ങി.ടി20 ലോകകപ്പിനുള്ള ഓസീസ് നിരയിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയില്‍ താരം ഐപിഎല്‍ കളിക്കുന്നത് ഓസീസ് ടീമിനും ഗുണം ചെയ്യുന്ന കാര്യമാണ്. മൂന്ന് ഐപിഎല്‍ കളിച്ച താരം ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി 17 ടി20യില്‍ നിന്ന് 21 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ആദ്യ പാദം അവസാനിക്കുമ്പോള്‍ സിഎസ്‌കെ രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറുമ്പോള്‍ ടീമിന്റെ പ്രകടനം കണ്ടറിയണം.2020ലെ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. ഇത് വിലയിരുത്തി ഇതിനോടകം പരിശീലനം ആരംഭിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുള്ളതിനാല്‍ കപ്പുയര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് സിഎസ്‌കെ.

Story first published: Monday, August 23, 2021, 11:51 [IST]
Other articles published on Aug 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+