വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കുന്നത് എന്ത്? അഭിപ്രായം പങ്കുവെച്ച് ബ്രെയറ്റ് ലീ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളൊന്നാണ് എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെയില്‍ ഇത്തവണയും പ്രതീക്ഷ ഏറെയായിരുന്നെങ്കിലും ആദ്യ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടും സിഎസ്‌കെ പരാജയപ്പെട്ടിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സിഎസ്‌കെയുടെ എതിരാളികള്‍. ടീമെന്ന നിലയില്‍ ഇത്തവണ വളരെയധികം ബുദ്ധിമുട്ടുന്ന സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന കാര്യം എന്താണെന്നതില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രെയറ്റ് ലീ. ധോണിയുടെ ബാറ്റിങ് ഓഡറിലെ പ്രശ്‌നങ്ങളാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നാണ് ലീ അഭിപ്രായപ്പെട്ടത്.

'അവര്‍ ജയിച്ചാണ് തുടങ്ങിയത്. ശരിയായ ടീമാണ് അവര്‍ക്കുള്ളത് എന്നാല്‍ ശരിയായ പൊസിഷനല്ല അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ധോണിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സംസാരിക്കുന്നത് ടീമിന്റെ പ്രകടനത്തെ ആകെ സമ്മര്‍ദ്ദിലാക്കാന്നുവെന്നാണ് എനിക്ക് തോന്നുന്നത്'-ബ്രെയറ്റ് ലീ പറഞ്ഞു. കൃത്യമായ ബാറ്റിങ് പൊസിഷന്‍ സിഎസ്‌കെ നിലനിര്‍ത്തണമെന്നും ലീ അഭിപ്രായപ്പെട്ടു.

brettlee-csk

ഇത്തവണ സിഎസ്‌കെയെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത് വയസന്‍ നിരയുടെ ബാറ്റിങ് പ്രകടനം തന്നെയാണ്. ഫഫ് ഡുപ്ലെസിസ് ഒഴികെയുള്ള മറ്റെല്ലാവരും വളരെ നിരാശപ്പെടുത്തുന്നു. അമ്പാട്ടി റായിഡുവിന് പരിക്കേറ്റതും ടീമിനെ പ്രതികൂലമായി ബാധിച്ചു. മുംബൈക്കെതിരേ അര്‍ധ സെഞ്ച്വറിയോടെ തുടങ്ങിയ റായിഡുവിന് പരിക്കിനെത്തുടര്‍ന്ന് അടുത്ത രണ്ട് മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചില്ല. മധ്യനിരയിലേക്ക് ഡ്വെയ്ന്‍ ബ്രാവോയുടെ മടങ്ങിവരവും ടീമിന് അത്യാവശ്യമാണ്. സ്പിന്‍ നിരയിലേക്ക് ഇമ്രാന്‍ താഹിര്‍ മടങ്ങിയെത്തേണ്ടതും അനിവാര്യം. മൂന്ന് മത്സരത്തിലും സ്പിന്‍ നിര നിരാശപ്പെടുത്തി. ജഡേജ 40 റണ്‍സിന് മുകളിലാണ് വിട്ടുകൊടുത്തത്. പീയൂഷ് ചൗളയും നന്നായി തല്ലുവാങ്ങി.

ധോണി ഏറെ നാളായി ക്രിക്കറ്റ് കളിക്കാത്തതിനാല്‍ ആറാം നമ്പറിലും ഏഴാം നമ്പറിലുമാണ് ക്രീസിലെത്തുന്നത്. പഴയ ആര്‍ജ്ജവം ധോണിയുടെ ബാറ്റിങ്ങില്‍ കാണാന്‍ സാധിക്കുന്നില്ല. കേദാര്‍ ജാദവ്,മുരളി വിജയ്,ഷെയ്ന്‍ വാട്‌സണ്‍ എന്നിവരെല്ലാം ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തില്‍ അനിവാര്യമായ മാറ്റങ്ങളുമായി സിഎസ്‌കെയുടെ ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Monday, September 28, 2020, 15:12 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X