വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഹ്ലാദപ്രകടനം വേണ്ട, രണ്ടാഴ്ച ഐസൊലേഷന്‍ ക്യാംപ്... അറിയാം, ഐസിസി മാര്‍ഗനിര്‍ദേശങ്ങള്‍

ഐസിസിയുടെ മെഡിക്കല്‍ ഉപദേശകസമിതിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്

ദുബായ്: കൊറോണക്കാലം കഴിഞ്ഞ് ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ ഒന്നും പഴയതു പോലെയായിരിക്കില്ല. വൈറസ് ബാധ തടയുന്നതിനു വേണ്ടി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരാനാണ് ഐസിസിയുടെ നീക്കം. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനു മുമ്പ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഐസിസി പുറത്തിറക്കിയിരിക്കുകയാണ്. ഐസിസിയുടെ മെഡിക്കല്‍ ഉപദേശക സമിയിതാണ് ഇവ തയ്യാറാക്കിയത്.

icc

ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനു മുമ്പ് ഓരോ ടീമുകളോടും മെഡിക്കല്‍ ഓഫീസര്‍മാരെ അല്ലെങ്കില്‍ ബയോ സേഫ്റ്റി ഓഫീസറെ നിയമിക്കാനും പരമ്പരയ്ക്കു മുമ്പ് 14 ദിവസത്തെ ഐസോലേഷന്‍ പരിശീലന ക്യാംപ് ആരംഭിക്കാനും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. ഈ പരിശീലനക്യാംപില്‍ താരങ്ങളും ടീമിന്റെ ഭാഗമായ മറ്റുള്ളവരും കൊവിഡ്-19 ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ക്കു വിധേയരാക്കുകയും ചെയ്യും. ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസം വ്യക്തിഗത പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് ഐസിസി എല്ലാ ടീമുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.

ക്രിക്കറ്റര്‍മാര്‍ക്കു അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കാനും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങള്‍ തമ്മില്‍ എല്ലായ്‌പ്പോഴും 1.5 മീറ്ററെങ്കിലും അകലം പാലിക്കണം. താരം ഉപയോഗിക്കുന്ന ബാറ്റ്, പാഡ്, ഗ്ലൗസ് പോലുള്ളവ അണുവിമുക്തമാക്കുകയും വേണം.

കളിക്കാത്തവര്‍ കോച്ചാവരുത്- യുവിയുടെ അഭിപ്രായം ശരിയോ? പ്രതികരിച്ച് ബാംഗറും ഹെസ്സനുംകളിക്കാത്തവര്‍ കോച്ചാവരുത്- യുവിയുടെ അഭിപ്രായം ശരിയോ? പ്രതികരിച്ച് ബാംഗറും ഹെസ്സനും

വിദേശ ലീഗ് വേണ്ട... എന്തു കൊണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിലക്കുന്നു? ഇതാണ് കാരണംവിദേശ ലീഗ് വേണ്ട... എന്തു കൊണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിലക്കുന്നു? ഇതാണ് കാരണം

ഓരോ മല്‍സരം നടക്കുമ്പോഴും മെഡിക്കല്‍ സംഘം സ്‌റ്റേഡിയത്തിലുണ്ടാവണം. വൈറസ് പകരാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് പന്തിലൂടെയാണെന്ന് ഐസിസി വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ പന്ത് കൈകാര്യം ചെയ്യുമ്പോള്‍ താരങ്ങള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ഐസിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കളിക്കിടെ സാമൂഹിക അകലം പാലിക്കാന്‍ ഗ്രൗണ്ടിലെ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. താരങ്ങള്‍ തൊപ്പി, പന്ത് അതുപോലെയുള്ള സ്വന്തം സാധനങ്ങള്‍ ഓവറുകള്‍ക്കിടെ അംപയര്‍മാരെ ഏല്‍പ്പിക്കാന്‍ പാടില്ല. താരങ്ങള്‍ തമ്മില്‍ കളിക്കിടെ അനാവശ്യമായി ഒരു തരത്തിലുള്ള ശാരീരിക സമ്പര്‍ക്കവും പുലര്‍ത്തരുത്.

പരിശീലനം നാലു ഘട്ടം

നാലു ഘട്ടങ്ങളിലായിട്ടാണ് താരങ്ങള്‍ പരിശീലനം പുനരാരംഭിക്കേണ്ടത്. അതാത് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കൂടി പാലിച്ച ശേഷമായിരിക്കണം ഒരു ഘട്ടത്തില്‍ നിന്നും അടുത്തതിലേക്കു കടക്കേണ്ടത്. വ്യക്തിപരമായ പരിശീലനമാണ് ആദ്യ ഘട്ടം. ഇംഗ്ലണ്ട് ഇതിനകം ബൗളര്‍മാരിലൂടെ ഇതാരംഭിച്ചു കഴിഞ്ഞു.
രണ്ടാം ഘട്ടം ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പരിശീലനമാണ്. മൂന്നില്‍ കുറവ് താരങ്ങള്‍ മാത്രമേ ഒരു ഗ്രൂപ്പില്‍ പാടുള്ളൂ. പരിശീലനം നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ താരങ്ങള്‍ ശ്രദ്ധിക്കുകയും വേണം. മൂന്നാം ഘട്ടത്തില്‍ കുറേക്കൂടി വലിയ ഗ്രൂപ്പായി പരിശീലനത്തിലേര്‍പ്പെടാം. കോച്ചുള്‍പ്പെടെ പത്തില്‍ താഴെ പേര്‍ മാത്രമേ ഗ്രൂപ്പില്‍ പാടുള്ളൂ. നാലാം ഘട്ടത്തില്‍ ടീമിലെ എല്ലാവര്‍ക്കും സാമൂഹിക അകലം പാലിച്ച് ഒരുമിച്ച് പരിശീലനം നടത്താം.

ബൗളര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ പരിക്കേല്‍ക്കാലും തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കേണ്ടി വരാനുള്ള സാധ്യത കൂടുതലായതിനാല്‍ ബൗളര്‍മാര്‍ക്കു പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പരിക്കിനുള്ള സൗധ്യത മുന്നില്‍ക്കണ്ട് ക്രിക്കറ്റ് ബോര്‍ഡ് സാധാരണത്തേതില്‍ നിന്നും വലിയ സംഘത്തെ തിരഞ്ഞെടുക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്.
ഓരോ ഫോര്‍മാറ്റിനും അനുസരിച്ച് ബൗളര്‍മാരുടെ പരിശീലനത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും. ചുരുങ്ങിയത് അഞ്ച്- ആറ് ആഴ്ചയെങ്കിലും ബൗളര്‍മാര്‍ക്കു പരിശീലനത്തിന് സമയം അനുവദിക്കണം. ഇവയില്‍ അവസാനത്തെ മൂന്നാഴ്ച യഥാര്‍ഥ മല്‍സരത്തില്‍ ബൗള്‍ ചെയ്യുന്ന അതേ തീവ്രതയോടെയായിരിക്കും പരിശീലനം. ടി20യിലേക്കു മടങ്ങിവരുന്നതിനു വേണ്ടിയാണിത്.
ഏകദിനത്തിന് തയ്യാറെടുക്കാന്‍ ബൗളര്‍ക്കു ലഭിക്കുന്ന ചുരുങ്ങിയ സമയം ആറാഴ്ചയാണ്. ടെസ്റ്റാണെങ്കില്‍ എട്ടു മുതല്‍ 12 ആഴ്ച വരെയാണ് പരിശീലനത്തിനുള്ള സമയം.

ആഹ്ലാദപ്രകടനം പാടില്ല

കളിക്കളത്തില്‍ ഒരു തരത്തിലുള്ള ആഹ്ലാദപ്രകടവും പാടില്ലെന്നാണ് ഐസിസിയുടെ നിര്‍ദേശം. ഇത് താരങ്ങള്‍ തമ്മില്‍ അടുത്ത് വരാന്‍ ഇടയാക്കുമെന്നതിനാലും ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുമെന്നതിനാലുമാണിത്. ഒരു മല്‍സരത്തില്‍ ഏതെങ്കിലുമൊരു താരം കൊവിഡ്-19ന്റെ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ആ കളിയില്‍ പങ്കെടുത്ത എല്ലാവരും പരിശോധനയ്ക്കു വിധേയരാവുകയും നിശ്ചിത സമയത്തേക്കു ഐസൊലേഷനില്‍ കഴിയുകയും വേണം.
താരങ്ങളേക്കാള്‍ സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, മാച്ച് ഒഫീഷ്യല്‍സ് എന്നിവര്‍ക്കാണ് വൈറസ് ബാധയേല്‍ക്കാനുള്ള കൂടുതല്‍ സാധ്യതയെന്നു ഐസിസി ചൂണ്ടിക്കാണിക്കുന്നു. കാരണം പ്രായമായതിനാലും പ്രമേഹം, പ്രതിരോധ ശേഷിക്കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഇവര്‍ക്കുണ്ടാവാന്‍ ഇടയുള്ളതിനാലും വൈറസ് പിടികൂടാനുള്ള സാധ്യത ഇവര്‍ക്കു കൂടുതലാണ്.

Story first published: Saturday, May 23, 2020, 10:21 [IST]
Other articles published on May 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X