ഐപിഎല്ലിന് ആരും താരങ്ങളെ അയക്കരുത്! ഞെട്ടിക്കുന്ന നിര്‍ദേശവുമായി ബോര്‍ഡര്‍

ഐസിസി ടൂര്‍ണമെന്റുകളെപ്പോലും വെല്ലുന്ന തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിനെതിരേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍. ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഐപിഎല്‍ പോലെയുള്ള ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളേക്കാള്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കാണ് പ്രാധാന്യം ലഭിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താരങ്ങളുടെയും ഫ്രാഞ്ചൈസികളുടെയും പോക്കറ്റ് നിറയ്ക്കാന്‍ മാത്രമേ പ്രാദേശിക ലീഗുകള്‍ സഹായിക്കുകയുള്ളൂവെന്നും ബോര്‍ഡര്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നു ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകായിരുന്നു. ഈ വിന്‍ഡോയിലാണ് ബിസിസിഐ ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ സംഘടിപ്പിച്ചത്. ഇതില്‍ താന്‍ അസന്തുഷ്ടനാണെന്നു ബോര്‍ഡര്‍ തുറന്നടിച്ചു.

മുംബൈ അല്ലാതെ മറ്റൊരു ടീമിനെ നല്‍കിയാല്‍ കപ്പടിക്കുമോ? രോഹിത്തിന്റെ മറുപടി

എല്ലാ ദേഷ്യവും തന്നോടു തീര്‍ക്കും! കൂള്‍ ധോണിയുടെ മറ്റൊരു മുഖത്തെക്കുറിച്ച് സാക്ഷി

ടി20 ലോകകപ്പിനു പകരം ഐപിഎല്‍ സംഘടിപ്പിച്ചതില്‍ നിരാശനാണ്. പ്രാദേശിക ടൂര്‍ണമെന്റുകളേക്കാള്‍ അന്താരാഷ്ട്ര് ടൂര്‍ണമെന്റുകളാണ് നടക്കേണ്ടത്. ടി20 ലോകകപ്പ് നടത്താന്‍ സാധിക്കില്ലെങ്കില്‍ ഐപിഎല്ലും നടത്താന്‍ പാടില്ലായിരുന്നു. ഈ തീരുമാനത്തെ ഞാന്‍ ചോദ്യം ചെയ്യും. ഇതു പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമാണെന്നും ബോര്‍ഡര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ കോലിയെപ്പോലുള്ള താരങ്ങള്‍ മനസ്സു വയ്ക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ ടീമുകളുടെ പക്കലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി. ടെസ്റ്റിനെ കൂടുതല്‍ കാണികളിലേക്കു എത്തിക്കണമെങ്കില്‍ ഇവരുടെ കൂടി പിന്തുണ ആവശ്യമാണെന്നു ബോര്‍ഡര്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരകളില്‍ ഓസീസിന്റെ ഏക ആശ്വാസം കോലി ഒരു ടെസ്റ്റില്‍ മാത്രമേ കളിക്കുന്നുള്ളൂയെന്നതാണ്. ഇതു ഇന്ത്യയെ സംബന്ധിച്ച് ആഘാതമായി മാറാന്‍ സാധ്യതയുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോലിക്കു പകരക്കാരന്‍ ഇല്ല. ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 2-1നു നേടുമെന്നാണ് താന്‍ കരുതുന്നതെന്നും ബോര്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, November 21, 2020, 18:54 [IST]
Other articles published on Nov 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X