വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബിസിസിഐ ഇടപെട്ടു, ടീം ഇന്ത്യക്കു ആശ്വാസം- ഇനി ജിമ്മിലും പൂളിലും അനുമതി

നാലാം ടെസ്റ്റിനായാണ് ഇന്ത്യന്‍ ടീം ബ്രിസ്ബണിലെത്തിയിരിക്കുന്നത്

ബ്രിസ്ബണ്‍: നാലാം ടെസ്റ്റിനായി ബ്രിസ്ബണിലെത്തിയ ശേഷം കടുത്ത നിയന്ത്രങ്ങളെ തുടര്‍ന്നു വലഞ്ഞ ടീം ഇന്ത്യക്കു ഒടുവില്‍ ആശ്വാസം. ബിസിസിഐയുടെ ഇടപെടലിനെ തുടര്‍ന്നു ബ്രിസ്ബണില്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ ചില ഇളവുകള്‍ ലഭിച്ചിരിക്കുകയാണ്. ജിമ്മിലും സ്വിമ്മിങ് പൂളിലും പ്രവേശിക്കാനും ലിഫ്റ്റ് ഉപയോഗിക്കാനും ടീമിനു അനുമതി നല്‍കി. ഒപ്പം താരങ്ങള്‍ക്കു ഹൗസ്‌കീപ്പിങ് സ്റ്റാഫുമാരുടെ സഹായവും ലഭിക്കും. സിഡ്‌നിയില്‍ നിന്നും ബ്രിസ്ബണിലെത്തിയ ശേഷം കടുത്ത നിയന്ത്രങ്ങളെ തുടര്‍ന്നു ഇന്ത്യന്‍ ടീം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐ ടീമിന്റെ സഹായത്തിനെത്തിയത്.

1

നാലാം ടെസ്റ്റുമായി ബന്ധപ്പെട്ടു നേരത്തേ അനിശ്ചിതത്വമുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്നു ബ്രിസ്ബണിലെ കടുത്ത മാര്‍ഗനിര്‍ദേശങ്ങളില്‍ ഇന്ത്യന്‍ ടീം അതൃപ്തി പ്രകടിച്ചിരുന്നു. നിബന്ധനകളില്‍ ചില ഇളവുകള്‍ നല്‍കണമെന്നും ടീം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ബ്രിസ്ബണ്‍ ടെസ്റ്റില്‍ കളിക്കില്ലെന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബ്രിസ്ബണിലെ ഹോട്ടലിലെത്തിയ ഇന്ത്യന്‍ ടീമിന് ഇവിടെ മതിയായ പരിഗണനയോ സൗകര്യങ്ങളോ ലഭിച്ചിരുന്നില്ല. റൂം സര്‍വീസ് പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. താമസിക്കുന്ന മുറിയും ശുചിമുറിയുമെല്ലാം സ്വയം വൃത്തിയാക്കണമെന്ന നിബന്ധനയും ടീമിനു മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ടീം മാനേജ്‌മെന്റ് അടിയന്തരമായി ബിസിസിഐയോട് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ, പ്രാദേശിക അതോറിറ്റികള്‍ എന്നിവരുമായി ബന്ധപ്പെട്ട് ടീം നേരിടുന്ന അസൗകര്യത്തെക്കുറിച്ച് അറിയിച്ചത്. ഉടന്‍ തന്നെ അവര്‍ അനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു. റൂം സേവനം ലഭിക്കാത്തതിനെ തുടര്‍ന്നു ബിസിസിഐയുടെ അഭ്യര്‍ഥന പ്രകാരം ജോലിക്കാരുടെ സഹായവും ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്.

2

വെള്ളിയാഴ്ചയാണ് ഗാബയില്‍ നാലാം ടെസ്റ്റിനു തുടക്കമാവുന്നത്. സിഡ്‌നി ടെസ്റ്റിനിടെ പല താരങ്ങള്‍ക്കുമേറ്റ പരിക്കു കാരണം ആശങ്കയിലാണ് ഇന്ത്യ. മൂന്നു താരങ്ങളെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. പരിക്കുള്ള മറ്റു ചില താരങ്ങള്‍ ഗാബ ടെസ്റ്റിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ബ്രിസ്ബണ്‍ ടെസ്റ്റില്‍ അനുഭവസമ്പത്ത് കുറഞ്ഞ പല താരങ്ങളെയും ഇന്ത്യക്കു ഇറക്കേണ്ടി വരുമെന്നുറപ്പായിട്ടുണ്ട്. കൊവിഡ് വ്യാപനമുണ്ടെങ്കിലും ഗാബ സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികള്‍ക്കു പ്രവേശന അനുമതി ക്വീന്‍സ്‌ലാന്റ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Wednesday, January 13, 2021, 16:56 [IST]
Other articles published on Jan 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X