വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ലോക ടി20: കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ തുടങ്ങി... ഹര്‍മന്‍പ്രീതിന് സെഞ്ച്വറിത്തിളക്കം

34 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

By Manu
ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ജയം | Oneindia Malayalam

ഗയാന: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതകളുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.

വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ മുന്‍നിര ബൗളര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കുംവിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ മുന്‍നിര ബൗളര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കും

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന്റെ അപരാജിത കുതിപ്പിന് ബ്രേക്ക്... മുട്ടുമടക്കിയത് മുംബൈക്കു മുന്നില്‍ ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന്റെ അപരാജിത കുതിപ്പിന് ബ്രേക്ക്... മുട്ടുമടക്കിയത് മുംബൈക്കു മുന്നില്‍

ഇതേ ഗ്രൂപ്പിലെ രണ്ടാമത്തെ കളിയില്‍ മൂന്നു തവണ ജേതാക്കളായ ഓസ്‌ട്രേലിയ ഉജ്ജ്വല ജയത്തോടെ കുതിപ്പ് തുടങ്ങി. ഏഷ്യയില്‍ നിന്നുള്ള പാകിസ്താനെയാണ് കംഗാരുപ്പട 52 റണ്‍സിനു തകര്‍ത്തുവിട്ടത്. ഈ ജയം ഗ്രൂപ്പില്‍ ഓസീസിനെ ഒന്നാമതെത്തിക്കുകയും ചെയ്തു. ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്.

ഹര്‍മന്‍പ്രീതിന് സെഞ്ച്വറി

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 194 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയെയും (2) താനിയാ ഭാട്ടിയയെയും (9) തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
കേവലം 51 പന്തില്‍ ഏഴു സിക്‌സറും എട്ടു ബൗണ്ടറികളുമടക്കമാണ് ഹര്‍മന്‍പ്രീത് 103 റണ്‍സ് വാരിക്കൂട്ടിയത്. ജെമയ്യ റോഡ്രിഗസാണ് (59) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

കിവികളെ എറിഞ്ഞിട്ടു

കിവികളെ എറിഞ്ഞിട്ടു

മറുപടിയില്‍ മികച്ച ബൗളിങിലൂടെ കിവികളെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 160 റണ്‍സെടുക്കാനേ ന്യൂസിലാന്‍ഡിനായുള്ളൂ. ആദ്യ വിക്കറ്റില്‍ 52 റണ്‍സെടുത്തെങ്കിലും പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ എതിരാളികളെ വരിഞ്ഞുകെട്ടി. ഓപ്പണര്‍ സൂസി ബെയ്റ്റിന്റെ (67) ഇന്നിങ്‌സ് മാത്രമാണ് കിവികള്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിയത്. കാറ്റി മാര്‍ട്ടിനാണ് (39) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.
ഇന്ത്യക്കു വേണ്ടി പൂനം യാദവും ദയാലന്‍ ഹേമലതയും മൂന്നു വിക്കറ്റ് വീതമെടുത്തു. ഹര്‍മന്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

അനായാസം ഓസീസ്

ഗ്രൂപ്പിലെ രണ്ടാമത്തെ കളിയില്‍ പാകിസ്താനെതിരേ ആദ്യം ബാറ്റ് വീശിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 165 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ അലീസ്സ ഹീലിയും ബെത്ത് മൂണിയും 48 റണ്‍സ് വീതമെടുത്തു. മറുപടി ബാറ്റിങില്‍ പാകിസ്താന്‍ തകര്‍ന്നടിഞ്ഞു. എട്ടു വിക്കറ്റിന് 113 റണ്‍സെടുക്കാനെ പാകിസ്താനായുള്ളൂ. 26 റണ്‍സെടുത്ത ബിസ്മാ മറൂഫാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍.

Story first published: Saturday, November 10, 2018, 8:14 [IST]
Other articles published on Nov 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X