വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: 57, 60! പൊളിച്ചടുക്കി ശര്‍ദ്ദുല്‍- എലൈറ്റ് ക്ലബ്ബില്‍, ഇംഗ്ലണ്ടില്‍ കോലിക്കൊപ്പം

ഇന്ത്യ മികച്ച ലീഡ് നേടിയിരിക്കുകയാണ്

തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പദവിയിലേക്കുയര്‍ന്നിരിക്കുകയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും ശര്‍ദ്ദുല്‍ ബാറ്റിങില്‍ കസറി. നിര്‍ണായക ഇന്നിങ്‌സ് കളിച്ച അദ്ദേഹം ഇന്ത്യക്കു 300ന് മുകളില്‍ നേടിത്തരുന്നതില്‍ ചുക്കാന്‍ പിടിച്ചാണ് ക്രീസ് വിട്ടത്.

Shardul Thakur second consecutive fifty at The Oval-Records | Oneindia Malayalam

എട്ടാമനായി ക്രീസിലേക്കു വന്ന ശര്‍ദ്ദുല്‍ 60 റണ്‍സ് നേടിയാണ് പുറത്തായത്. 72 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. നേരത്തേ ഒന്നാമിന്നിങ്‌സിലും ശര്‍ദ്ദുല്‍ ഫിഫ്റ്റിയുമായി മിന്നിച്ചിരുന്നു. 36 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളുമടക്കം 57 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. ഏഴു വിക്കറ്റിനു 127 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യന്‍ സ്‌കോര്‍ 191ലെത്തിച്ചത് ശര്‍ദ്ദുലിന്റെ ഈ പ്രകടനമായിരുന്നു.

 നാലാമത്തെ വാലറ്റക്കാരന്‍

നാലാമത്തെ വാലറ്റക്കാരന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി നേടിയ നാലാമത്തെ താരമെന്ന റെക്കോര്‍ഡും ഓവലില്‍ ശര്‍ദ്ദുല്‍ കുറിച്ചിരിക്കുകയാണ്. മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ എന്നിവരായിരുന്നു നേരത്തേ ഈ നേട്ടത്തിലെത്തിയത്.
2010ല്‍ ഭാജിയായിരുന്നു ആദ്യ ഈ റെക്കോര്‍ഡിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരേ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 115 റണ്‍സോടെ കസറി. 2014ല്‍ ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ ഭുവി 58ഉം പുറത്താവാതെ 63ഉം റണ്‍സെടുത്തിരുന്നു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയിലായിരുന്നു സാഹ തിളങ്ങിയത്. പുറത്താവാതെ 54ഉം 58ഉം റണ്‍സാണ് രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം സ്‌കോര്‍ ചെയ്തത്.

 കോലിക്കു ശേഷമാദ്യം

കോലിക്കു ശേഷമാദ്യം

ഓവലിലെ പ്രകടനം ശര്‍ദ്ദുലിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനൊപ്പവും എത്തിച്ചിരിക്കുകയാണ്. 2015നു ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ഇന്ത്യന്‍ താരമായി ശര്‍ദ്ദുല്‍ മാറി. നേരത്തേ കോലിക്കു മാത്രമേ ഇംഗ്ലണ്ടില്‍ ഈ നേട്ടം കുറിക്കാനായിരുന്നുള്ളൂ.
കൂടാതെ ഓവലില്‍ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ആദ്യ താരമെന്ന റെക്കോര്‍ഡും ശര്‍ദ്ദുല്‍ തന്റെ പേരിലേക്കു മാറ്റിയിട്ടുണ്ട്.

 ശര്‍ദ്ദുലിന്റെ പ്രകടനം

ശര്‍ദ്ദുലിന്റെ പ്രകടനം

ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ ശര്‍ദ്ദുലിന്റെ രണ്ടാമത്തെ മാത്രം ടെസ്റ്റാണിത്. മൂന്നു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 39 ശരാശരിയില്‍ 117 റണ്‍സെടുത്തു കഴിഞ്ഞു. 102.63 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. പരമ്പരയില്‍ 100 സ്‌ട്രൈക്ക് റേറ്റുള്ള ഏക താരവും ശര്‍ദ്ദുലാണ്. 14 ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹം പരമ്പരയില്‍ നേടിക്കഴിഞ്ഞു. കൂടുതല്‍ സിക്‌സറടിച്ചവരില്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ രോഹിത് ശര്‍മയോടൊപ്പം ഒന്നാംസ്ഥാനവും ശര്‍ദ്ദുല്‍ പങ്കിടുന്നുണ്ട്. ഇരുവരും നാലു സിക്‌സറുകള്‍ വീതമാണ് പായിച്ചത്.

 ആദ്യ ഇന്നിങ്‌സിലെ റെക്കോര്‍ഡുകള്‍

ആദ്യ ഇന്നിങ്‌സിലെ റെക്കോര്‍ഡുകള്‍

ഓവല്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലെ തീപ്പൊരി ഫിഫ്റ്റിയോടെ ചില റെക്കോര്‍ഡുകള്‍ക്കും ശര്‍ദ്ദുല്‍ അവകാശിയായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിക്കാണ് താരം അര്‍ഹനായത്. ഫിഫ്റ്റിയിലെത്താന്‍ 31 ബോളുകള്‍ മാത്രമേ ശര്‍ദ്ദുലിനു വേണ്ടി വന്നുള്ളൂ. 32 ബോളുകളില്‍ ഫിഫ്റ്റിയെന്ന മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു. മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ് മാത്രമേ ഇനി ശര്‍ദ്ദുലിന് മുന്നിലുള്ളൂ. കപില്‍ 30 ബോളിലായിരുന്നു ഫിഫ്റ്റിയടിച്ചത്.
ഇംഗ്ലണ്ടില്‍ ഒരു താരം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയായും ശര്‍ദ്ദുലിന്റെ ഇന്നിങ്‌സ് മാറിയിരുന്നു. 1986ല്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബോത്തം 32 ബോളുകളില്‍ ഫിഫ്റ്റിയടിച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം തിരുത്തിയത്.

Story first published: Sunday, September 5, 2021, 21:49 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X