വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ലേഡി സച്ചിന്‍' കളി നിര്‍ത്തി! ക്രിക്കറ്റിനോടു വിട പറഞ്ഞ് മിതാലി രാജ്

നിരവധി റെക്കോര്‍ഡുകള്‍ കുറിച്ച താരം

mithali raj
Mithali Raj Retired | 23 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നു | *Cricket | OneIndia

ലേഡി സച്ചിനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ 39കാരി പ്രഖ്യാപിച്ചു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റര്‍ കൂടിയാണ് പാഡഴിക്കുന്നത്. ബാറ്റിങില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ താരം കൂടിയാണ് ഇവര്‍. 23 വര്‍ഷം നീണ്ട ഉജ്ജ്വലമായ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ മിതാലി തിരശീലയിട്ടിരിക്കുന്നത്.

ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ സമാപിച്ച ഏകദിന ലോകകപ്പിനു ശേഷം മുതല്‍ മിതാലി വിരമിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. അതു ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയും ചെയ്തിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കാനിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.

ദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യംദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യം

പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍

'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ

mithali raj 2

ഇന്ത്യക്കു വേണ്ടി 12 ടെസ്റ്റുകളില്‍ നിന്നും 43.68 ശരാശരിയില്‍ 699 റണ്‍സും 232 ഏകദിനങ്ങളില്‍ നിന്നും 50.68 ശരാശരിയില്‍ 7805 റണ്‍സും 86 ടി20 മല്‍സരങ്ങളില്‍ നിന്നും 37.52 ശരാശരിയില്‍ 2364 റണ്‍സും മിതാലി രാജ് നേടിയിട്ടുണ്ട്. വനിതകളുടെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അവര്‍. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം കാലം കളിച്ച താരമെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. വനിതകളുടെ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും ഇവര്‍ തന്നെ.വനിതകളുടെ ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ ഫിഫ്റ്റിയടിച്ചും മിതാലി റെക്കോര്‍ഡിട്ടിരുന്നു.

വാര്‍ത്താക്കുറിപ്പിലൂടെയാണ് വിരമിക്കലിനെക്കുറിച്ച് മിതാലി ലോകത്തെ അറിയിച്ചത്. രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് പരോമന്നത ബഹുമതിയായതിനാല്‍ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്കുള്ള യാത്രയില്‍ കൊച്ചു പെണ്‍കുട്ടിയായാണ് ഞാന്‍ തുടങ്ങിയത്. ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു ഈ യാത്ര. ഓരോ ഇവന്റും എന്നെ പുതുതായി എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു തന്നു. കഴിഞ്ഞ 23 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞും സംതൃപ്തവും ആസ്വാദ്യകരവുമായിരുന്നു.

mithali raj 3

എല്ലാ യാത്രകളും പോലെ ഇതും അസാനിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്ന ദിവസമാണ് ഇന്നത്തേത്. ഇന്ത്യയെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടിലിറങ്ങുമ്പോഴെല്ലാം ഞാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഞാന്‍ നടത്തിയിട്ടുണ്ട്. ത്രിവര്‍ണത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ എല്ലായ്‌പ്പോഴും കടപ്പെട്ടിരിക്കും.

ക്രിക്കറ്റ് കരിയറിനു തിരശീലയിടാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. കഴിവുള്ള യുവതാരങ്ങളുടെ കരങ്ങളില്‍ ടീം സുരക്ഷിതമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭവിയും ശോഭനമാണ്. നല്‍കിയ എല്ലാ വിധ പിന്തുണ്ക്കും ബിസിസിഐ, ജയ് ഷാ (ബിസിസിഐ സെക്രട്ടറി) എന്നിവരോടു നന്ദി പറയുന്നു. ആദ്യം താരമെന്ന നിലയിലും പിന്നീട് വനിതാ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും നന്ദി അറിയിക്കുകയാണ്.

ഇത്രയും വര്‍ഷം ടീമിനെ നയിക്കാനായത് അഭിമാനകരമായ കാര്യമാണ്. അത് തീര്‍ച്ചയായും ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുകയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തു. ഈ യാത്ര അവസാനിച്ചിരിക്കാം, പക്ഷേ ഞാന്‍ ഇഷ്ടപ്പെടുന്ന ഗെയിമില്‍ തുടരാനും ഇന്ത്യയിലും ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ ആരാധകരെയും പ്രത്യേകം പരാമര്‍ശിക്കുകയാണ്. നിങ്ങുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും മിതാലി വാര്‍ത്താക്കുറിപ്പില്‍ കുറിച്ചു.

Story first published: Wednesday, June 8, 2022, 15:15 [IST]
Other articles published on Jun 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X