വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും

കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്

ബെംഗളൂരു: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ഇനി ചരിത്രത്തിലേക്ക്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞ അഫ്ഗാന്‍ ക്രിക്കറ്റിലെ യഥാര്‍ഥ അഗ്നിപരീക്ഷയെന്നു വിശേഷിപ്പിക്കപ്പെടുന്ന ടെസ്റ്റിലും ഒരുകൈ നോക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐസിസിയുടെ ടെസ്റ്റ് അംഗത്വം ലഭിച്ച അഫ്ഗാന്‍ കന്നി ടെസ്റ്റിന് ഒരുങ്ങിക്കഴിഞ്ഞു. ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ടീമായ ഇന്ത്യയുമായാണ് അഫ്ഗാന്റെ കന്നിയംഗം.

വ്യാഴാഴ്ച ബെംഗളൂരുവിലാണ് ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റ് ആരംഭിക്കുന്നത്. ഒരേയൊരു ടെസ്റ്റ് മാത്രമാണ് അഫ്ഗാന്‍ ഇന്ത്യയില്‍ കളിക്കുന്നുള്ളൂ. ടെസ്റ്റിലെ രാജാക്കന്‍മാരായ ടീം ഇന്ത്യയെ വിറപ്പിക്കാന്‍ അരങ്ങേറ്റക്കാരായ അഫ്ഗാന് സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുന്നത്.

ചരിത്രത്താളുകളിലേക്ക്

ചരിത്രത്താളുകളിലേക്ക്

ഇന്ത്യക്കെതിരേ അഫ്ഗാന്‍ കളത്തിലിറങ്ങുന്നതോടെ ലോക ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിലേക്കായിരിക്കും ഈ ടെസ്റ്റ് ഇടംുപിടിക്കുക. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലൊന്നായ അഫ്ഗാനെ കന്നി ടെസ്റ്റില്‍ നയിക്കാനുള്ള ഭാഗ്യം ലഭിച്ചത് അസ്ഗര്‍ സ്റ്റാനിക്‌സായ്ക്കാണ്.
2001ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച അഫ്ഗാന്‍ 20 വര്‍ഷത്തിനുള്ളിലാണ് ടെസ്റ്റ് ക്രിക്കറ്റിലും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്.

 കോലിക്കു പകരം രഹാനെ

കോലിക്കു പകരം രഹാനെ

സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ വിരാട് കോലിയില്ലാതെയാണ് അഫ്ഗാനെതിരേ ഇന്ത്യ ഇറങ്ങുന്നത്. കോലിയുടെ അഭാവത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചതിനു പിന്നാലെയാണ് രഹാനെയെ തേടി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവുമെത്തിയത്.
അഫ്ഗാന്റെ കന്നി ടെസ്റ്റെന്ന രീതിയില്‍ ചരിത്രത്തില്‍ ഇടംനേടിയ മല്‍സരത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്ന് രഹാനെ പറഞ്ഞിരുന്നു.

മികച്ച പ്രകടനം പുറത്തെടുക്കും

മികച്ച പ്രകടനം പുറത്തെടുക്കും

ലോകത്തിലെ നമ്പര്‍ വണ്‍ ടീമായ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ അരങ്ങേറാന്‍ സാധിക്കുന്നത് ഏറെ അഭിമാനം നല്‍കുന്നുവെന്നാണ് അഫ്ഗാന്‍ ക്യാപ്റ്റന്‍ സ്റ്റാനിക്‌സായ് അഭിപ്രായപ്പെട്ടത്. കഴിവിന്റെ പരമാധി കളിക്കളത്തില്‍ പുറത്തെടുക്കാന്‍ ടീമിലെ ഓരോ താരവും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ അഫ്ഗാന് ഐസിസിയുടെ ഏകദിന അംഗത്വം ലഭിച്ചു മുതല്‍ ദേശീയ ടീമിനു വേണ്ടി കളിക്കുന്ന താരമാണ് സ്റ്റാനിക്‌സായ്.

തുറുപ്പുചീട്ടായി റാഷിദ്

തുറുപ്പുചീട്ടായി റാഷിദ്

ഇന്ത്യയെ ഞെട്ടിക്കാന്‍ അഫ്ഗാന്റെ തുറുപ്പുചചീട്ട് 19 കാരനായ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ്. ട്വന്റി20 ക്രിക്കറ്റില്‍ നിലവിലെ നമ്പര്‍വണ്‍ ബൗളറായ റാഷിദിനെയാണ് മല്‍സരത്തില്‍ ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. അടുത്തിടെ കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. 21 വിക്കറ്റുകളാണ് റാഷിദ് ഹൈദരാബാദിനു വേണ്ടി പോക്കറ്റിലാക്കിയത്.
നിലവില്‍ ലോക ക്രിക്കറ്റിലെ പല റെക്കോര്‍ഡുളും സ്വന്തം പേരിലാക്കിയ റാഷിദിനെ വിജയകരമായി നേരിടാനായാല്‍ ഇന്ത്യക്കു കാര്യങ്ങല്‍ എളുപ്പമാവും.

മുജീബ് മറ്റൊരു താരോദയം

മുജീബ് മറ്റൊരു താരോദയം

റാഷിദിനെ മാത്രം അമിതമായി ശ്രദ്ധിച്ചു കളിക്കുന്നത് ടെസ്റ്റില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. കാരണം, റാഷിദിനെപ്പോലെ തന്നെ മറ്റൊരു അപകടകാരിയായ താരം കൂടി അഫ്ഗാന്‍ നിരയിലുണ്ട്. 17കാരനായ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് അത്.
ഇത്തവണ ഐപിഎല്ലില്‍ കിങ്‌സ് ഇലവനു വേണ്ടി അരങ്ങേറിയ മുജീബ് ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗവുമായ അശ്വിന്‍ നല്‍കിയ ഉപദേശങ്ങള്‍ ഇന്ത്യക്കെതിരേ പരീക്ഷിക്കുമെന്ന് മുജീബ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

സാഹചര്യങ്ങള്‍ വെല്ലുവിളിയാവില്ല

സാഹചര്യങ്ങള്‍ വെല്ലുവിളിയാവില്ല

ഇന്ത്യയിലെ സാഹചര്യങ്ങള്‍ അഫ്ഗാന് അത്ര വെല്ലുവിളിയുയര്‍ത്തുന്നതല്ല. കാരണം, സമാനമായ സാഹചര്യമുള്ള ശ്രീലങ്കയിലും മറ്റും മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.
മാത്രമല്ല ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ബംഗ്ലാദേശിനെതിരേ ഡെറാഡൂണില്‍ ട്വന്റി20 പരമ്പരയും അഫ്ഗാന്‍ കളിച്ചിരുന്നു. ഈ പരമ്പര 3-0ന് അഫ്ഗാന്‍ തൂത്തുവാരുകയും ചെയ്തു. പരമ്പര നേട്ടം നല്‍കിയ ആത്മവിശ്വാസത്തിലാണ് അവര്‍ ഇന്ത്യക്കെതിരേ കന്നി ടെസ്റ്റില്‍ ഇറങ്ങുന്നത്.

മികച്ച പ്രകടനത്തിന് ഇന്ത്യ

മികച്ച പ്രകടനത്തിന് ഇന്ത്യ

ലോകത്തിലെ നമ്പര്‍ വണ്‍ ടീമെന്ന പെരുമ കാക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. കോലി ഇല്ലെങ്കിലും ക്യാപ്റ്റന്‍ രഹാനെ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ്, ദിനേഷ് കാര്‍ത്തിക്, ചേതേശ്വര്‍ പുജാര എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യക്കുള്ളത്.
ബൗളിങില്‍ അനുഭവസമ്പന്നരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ സ്പിന്‍ ജോടിയുടെ പ്രകടനവും ഇന്ത്യക്കു കരുത്തേകും.

ടീം ലൈനപ്പ്

ടീം ലൈനപ്പ്

ഇന്ത്യ- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ, ചേതേശ്വര്‍ പുജാര, ലോകേഷ് രാഹുല്‍, നവദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ, മുരളി വിജയ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്

അഫ്ഗാനിസ്താന്‍- അസ്ദര്‍ സ്റ്റാനിക്‌സായ്, അഫ്‌സര്‍ സസായ്, അമീര്‍ ഹംസ, ഹഷ്മത്തുള്ള ഷാഹിദി, ഇഹ്‌സാനുള്ള, ജാവേദ് അഹമ്മദി, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍, നസീര്‍ ജമാല്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, സയ്ദ് ഷിര്‍സാദ്, വഫാദര്‍, യാമിന്‍ അഹമ്മദ്‌സായ്, സാഹിര്‍ ഖാന്‍

കിങ് കോലി... തുടര്‍ച്ചയായി രണ്ടു തവണയും എതിരില്ല, പോളി ഉമ്രിഗര്‍ പുരസ്‌കാരം ഏറ്റുവാങ്ങി കിങ് കോലി... തുടര്‍ച്ചയായി രണ്ടു തവണയും എതിരില്ല, പോളി ഉമ്രിഗര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

Story first published: Wednesday, June 13, 2018, 11:21 [IST]
Other articles published on Jun 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X