വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാലറ്റം പൊരുതി, ഇംഗ്ലണ്ട് സ്‌കോര്‍ 300 കടന്നു... ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച

ഇന്ത്യ ആറു വിക്കറ്റിന് 174 റണ്‍സെന്ന നിലയിലാണ്

1
42378

ലണ്ടന്‍: അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെയും വാലറ്റക്കാരുടെയും പോരാട്ടമികവില്‍ 332 റണ്‍സ് നേടി. മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 174 റണ്‍സെന്ന പരിതാപകമായ അവസ്ഥയിലാണ്. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 158 റണ്‍സ് വേണം. കന്നി ടെസ്റ്റില്‍ ഇറങ്ങിയ ഹനുമാ വിഹാരിക്കൊപ്പം (25*) രവീന്ദ്ര ജഡേജയാണ് (8*) ക്രീസിലുള്ളത്.

1

ക്യാപ്റ്റന്‍ വിരാട് കോലി (49), ലോകേഷ് രാഹുല്‍ (37), ശിഖര്‍ ധവാന്‍ (3), ചേതേശ്വര്‍ പുജാര (37), അജിങ്ക്യ രഹാനെ (0), റിഷഭ് പന്ത് (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സനും ബെന്‍ സ്റ്റോക്‌സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്ത 89 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 300 കട്ടിയത്. 133 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് (38) മികച്ച സംഭാവന നല്‍കിയപ്പോള്‍ ആദില്‍ റഷീദ് 15 റണ്‍സ് നേടി. ആദ്യദിനം അലെസ്റ്റര്‍ കുക്ക് (71), മോയിന്‍ അലി (50) എന്നിവരും തിളങ്ങിയിരുന്നു. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും മൂന്നു വിക്കറ്റ് വീതം ലഭിച്ചു.

2

കരിയറിലെ അവസാന ടെസ്റ്റില്‍ ഇറങ്ങിയ ഓപ്പണര്‍ അലെസ്റ്റര്‍ കുക്കിന്റെ (71) ഇന്നിങ്‌സാണ് ആദ്യദിനം ആതിഥേയര്‍ക്കു കരുത്തായത്. കഴിഞ്ഞ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഹീറോയായിരുന്ന മോയിന്‍ അലി 50 റണ്‍സെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ രണ്ടിന് 132 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോയെയും റണ്ണെടുക്കും മുമ്പ് പുറത്താക്കി ഇന്ത്യ ഇരട്ട ബ്രേക്ത്രൂ നേടുകയായിരുന്നു. 190 പന്തില്‍ എട്ടു ബൗണ്ടറകളടങ്ങിയതാണ് കുക്കിന്റെ ഇന്നിങ്‌സ്. 170 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് അലി 50 റണ്‍സെടുത്തത്.

എന്തിന് മെസ്സി? അര്‍ജന്റീനയ്ക്ക് ഇവര്‍ തന്നെ ധാരാളം!! ന്യൂലുക്ക് അര്‍ജന്റീന മിന്നി, വീഡിയോഎന്തിന് മെസ്സി? അര്‍ജന്റീനയ്ക്ക് ഇവര്‍ തന്നെ ധാരാളം!! ന്യൂലുക്ക് അര്‍ജന്റീന മിന്നി, വീഡിയോ

നെയ്മര്‍ കാത്തിരിക്കുന്നു, മെസ്സി വരുമോ? ബ്രസീല്‍- അര്‍ജന്റീന ക്ലാസിക്ക് ഒക്ടോബറില്‍!! നെയ്മര്‍ കാത്തിരിക്കുന്നു, മെസ്സി വരുമോ? ബ്രസീല്‍- അര്‍ജന്റീന ക്ലാസിക്ക് ഒക്ടോബറില്‍!!

ടോസ് ലഭിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം രവീന്ദ്ര ജഡേജയെയും പുതുമുഖ ബാറ്റ്സ്മാന്‍ ഹനുമാ വിഹാരിയെയും ടീമിലുള്‍പ്പെടുത്തി. അതേസമയം, നാലാം ടെസ്റ്റില്‍ ജയിച്ച അതേ ടീമിനെത്തന്നെ ഇംഗ്ലണ്ട് ഈ ടെസ്റ്റിലും നിലനിര്‍ത്തുകയായിരുന്നു.

ജഡേജ ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്ന ആദ്യത്തെ മല്‍സരം കൂടിയാണിത്. എന്നാല്‍ വിഹാരിയെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മറ്റൊരു പുതുമുഖ താരമായ പൃഥ്വി ഷായെ ഇന്ത്യ ഇറക്കിയേക്കുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും വിഹാരിക്കാണ് അരങ്ങേറാന്‍ അവസരം ലഭിച്ചത്.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്സ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്സ്, ജോസ് ബട്ലര്‍, മോയിന്‍ അലി, സാം കറെന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സന്‍

Story first published: Saturday, September 8, 2018, 23:26 [IST]
Other articles published on Sep 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X