Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Naman Awards: സഞ്ജുവിനെ വേദിയിലേക്ക് വിളിച്ചു, രാഹുല്‍ ചെയ്തതിങ്ങനെ!! കൈയടിച്ച് ഫാന്‍സ്; വീഡിയോ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്തു വ്യത്യസ്ത ഐസിസി ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമുകള്‍ക്കു ബിസിസിഐയുടെ ആദരം. നമന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് ടി20 ലോകകപ്പ് ജേതാക്കളായ സീനിയര്‍ ടീം, അണ്ടര്‍ 19 ലോകകപ്പ് ചാംപ്യന്‍മായ ടീം, ടി20 ലോകകപ്പ് വിജയികളായ വനിതാ ടീം എന്നിവരെയെല്ലാം ബിസിസിഐ ആദരിച്ചത്.

2024-25 സീസണിലുളള മികച്ച പുരുഷ താരത്തിലുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരത്തിനു ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വനിതകളില്‍ ഇതേ അവാര്‍ഡിന് സ്മൃതി മന്ദനയും അവകാശികളായി.

സമാപിച്ച ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ സഞ്ജു സാംസണും ടീമംഗങ്ങള്‍ക്കൊപ്പം ചടങ്ങില്‍ ആദരിക്കപ്പെട്ടു. ഈ ചടങ്ങിനിടെയുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

SANJU RAHUL Naman Awards

Photocredit/BCCI

രാഹുല്‍ ചെയ്തതെന്ത്?

നമന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സൂര്യകുമാര്‍ യാദവിനു കീഴിലുള്ള ഇന്ത്യന്‍ ടീമിനെ ആദരിക്കുന്നതിനായി വേദിയിലേക്കു വിളിച്ചപ്പോഴായിരുന്നു സംഭവം. ഹാര്‍ദിക് പാണ്ഡ്യക്കു തൊട്ടു പിന്നിലാണ് സഞ്ജു സാംസണും വേദിയിലേക്കു നടന്നത്.

തൊട്ടു പിറകെ വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുമുണ്ടായിരുന്നു. വേദിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് നിറഞ്ഞ കൈയടികളോടെയാണ് ടീമിനെ അഭിനന്ദിച്ചത്.

ഇക്കൂട്ടത്തില്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലുമുണ്ടായിരുന്നു. സഞ്ജു വേദിയിലേക്കു നടക്കവെ സമീപത്തുണ്ടായിരുന്ന രാഹുല്‍ അദ്ദേഹത്തെ പിറകില്‍ നിന്നും വിളിക്കുകയായിരുന്നു. ഇതു കേട്ട് തിരിഞ്ഞുനോക്കിയ സഞ്ജു ഉടന്‍ തന്നെ രാഹുലിന്റെ അടുത്തേക്കു വന്ന് ഹസ്തദാനം നല്‍കിയ ശേഷം ആശ്ലേഷിക്കുകയും ചെയ്തു.

സഞ്ജുവിനെ വിളിച്ച് അഭിനന്ദിക്കുന്ന രാഹുല്‍. വീഡിയോ കാണാം

ഇരുവര്‍ക്കുമിടയിലുള്ള പരസ്പര സ്‌നേഹവും ബഹുമാനവുമെല്ലാമാണ് ഇതു കാണിക്കുന്നത്. ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധിക്കാതെ പോയിട്ടും നിറഞ്ഞ ചിരിയോടെ സഞ്ജുവിനെ അഭിനന്ദിക്കാന്‍ രാഹുല്‍ തയ്യാറായെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടി20യില്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കാണ് നിലവില്‍ ഏറ്റവുമധികം മല്‍സരമുള്ളതെന്നു കാണാം. സഞ്ജു, രാഹുല്‍ എന്നിവരെ കൂടാതെ ഇഷാന്‍, റിഷഭ് പന്ത്, ജിതേഷ് ശര്‍മ തുടങ്ങിവരും ഈ റോളിനു വേണ്ടി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പോരടിക്കുന്നവരാണ്.

INDIAN TEAM

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതോടയാണ് ടി20 ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജുവിനു പ്രൊമോഷന്‍ ലഭിച്ചത്. റിഷഭ്, രാഹുല്‍ എന്നിവരെ അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായി മാറ്റി നിര്‍ത്തുകയും ചെയ്തു. സഞ്ജുവും ജിതേഷുമാണ് കീപ്പര്‍ റോള്‍ മാറി മാറി കൈകാര്യം ചെയ്തു കൊണ്ടിരുന്നത്.

എന്നാല്‍ ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കിയതോടെ ജിതേഷ് തെറിച്ചു. പകരം ഓപ്പണിങില്‍ കളിക്കാന്‍ സാധിക്കുന്ന ഇഷാനെ ബാക്കപ്പായി ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനൊടുവിലാണ് അദ്ദേഹം മടങ്ങിയെത്തിയത്.

ഇഷാനെ ടീമിലുള്‍പ്പെടുത്തിയത് തന്നെയാണ് സെലക്ടര്‍മാരുടെ ഏറ്റവും മികച്ച തീരുമാനമെന്നും നിസംശയം പറയാം. കാരണം ടി20 ലോകകപ്പില്‍ ബാറ്റിങില്‍ അത്രയും മികച്ച ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. സഞ്ജു കഴിഞ്ഞാല്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ താരവും ഇഷാന്‍ തന്നെയാണ്. ഓപ്പണറായും മൂന്നാം നമ്പറിലുമല്ലാം അദ്ദേഹം ബാറ്റിങില്‍ കസറിയിരുന്നു.

Story first published: Monday, March 16, 2026, 7:09 [IST]
Other articles published on Mar 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+