വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: വിദേശത്തു പോലും ചേട്ടാ, ചേട്ടാ ആര്‍പ്പുവിളി; പ്രതികരിച്ച് സഞ്ജു

മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാവാനായിട്ടില്ലെങ്കിലും നാട്ടിലും വിദേശത്തും തനിക്കു ലഭിക്കുന്ന അദ്ഭുതപ്പെടുത്തുന്ന ആരാധക പിന്തുണയില്‍ മനസ്സ് നിറഞ്ഞ് സഞ്ജു സാംസണ്‍. സിംബാംബ്‌വെയില്‍ ഇന്ത്യക്കു വേണ്ടി ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുന്ന താരം മികച്ച ഫോമിലാണ്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെുക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍യായ മികച്ച പ്രകടനങ്ങളിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് അദ്ദേഹം.

സൂര്യ ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നില്‍ ഭാര്യ! ഒരു ഉപദേശം കരിയര്‍ മാറ്റിമറിച്ചുസൂര്യ ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നില്‍ ഭാര്യ! ഒരു ഉപദേശം കരിയര്‍ മാറ്റിമറിച്ചു

1

സിംബാബ്‌വെയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനു മുന്നോടിയായി സംസാരിക്കവെയാണ് സഞ്ജു തനിക്കു ലഭിക്കുന്ന ആരാധക പിന്തുണയെക്കുറിച്ച് പ്രതികരിച്ചത്. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇപ്പോള്‍ സിംബാബ്‌വെയിലും ഇന്ത്യയുടെ മറ്റു താരങ്ങളെയെല്ലാം കവച്ചുവയ്ക്കുന്ന ആരാധകരുടെ പിന്തുണയാണ് സഞ്ജുവിനുള്ളത്.

2

ഇന്ത്യക്കു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ചിട്ടും ആരാധകര്‍ എനിക്കു നല്‍കുന്ന സ്‌നേഹവും പിന്തുണയും കാണുമ്പോള്‍ ആശ്ചര്യമാണ് തോന്നുന്നത്. ഒരുപാട് മലയാളികള്‍ എല്ലായിടത്തുമുണ്ടെന്നു എനിക്കു തോന്നുന്നു. വിദേശത്തു കളിക്കുമ്പോള്‍ പോലും ചേട്ടാ, ചേട്ടായെന്ന് ആരാധകര്‍ ആര്‍പ്പുവിളിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. ഇതു തനിക്കു ഏറെ അഭിമാനം നല്‍കുന്നതായും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ഹിറ്റ്മാന്റെ ഫേവറിറ്റുകള്‍- ഇഷ്ടഭക്ഷണം, സിനിമ, ഫുട്‌ബോളര്‍; എല്ലാമറിയാം

3

സിംബാബ്‌വെയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ റണ്‍ചേസില്‍ പാടുപെടുന്നതിനിടെയാണ് പുറത്താവാതെ 43 റണ്‍സുമായി സഞ്ജു വിജയശില്‍പ്പിയായി മാറിയത്. മല്‍സരത്തില്‍ ചില തകര്‍പ്പന്‍ ക്യാച്ചുകളും അദ്ദേഹമെടുത്തിരുന്നു. ഇതാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തിനു നേടിക്കൊടുത്തത്.

4

രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ റണ്‍ചേസിനിടെ സമ്മര്‍ദ്ദഘട്ടത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതനായിട്ടാണ് ക്രീസിലേക്കു വന്നത്. അവര്‍ വളരെ നന്നായിട്ടാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ക്രീസിലെ സമയം താന്‍ ഏറെ ആസ്വദിച്ചതായും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

5

സമീപകാലത്തു കളിച്ച മല്‍സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. എങ്കിലും ടി20 ലോകകപ്പില്‍ ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഇന്ത്യക്കു വേണ്ടി ഇതുവരെ ഏഴു ഏകദിനങ്ങളില്‍ നിന്നും 176 റണ്‍സാണ് സഞ്ജു നേടിയത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടുന്നു.

Asia Cup 2022: ക്ലിക്കാവാന്‍ കോലി പാടുപെടും, പേടിക്കണ്ടത് ഈ ബൗളര്‍മാരെ

6

നിങ്ങള്‍ കരിയറില്‍ എന്തിലൂടെ കടന്നുപോയാലും അതിനെയെല്ലാം പോസിറ്റീവായി തന്നെ എടുക്കണമെന്നു വിശ്വസിക്കുന്നയാളാണ് താനെന്നു ഏഷ്യാ കപ്പില്‍ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് സഞ്ജു സാംസണ്‍ പ്രതികരിച്ചു. കഴിഞ്ഞ നാല്- അഞ്ച് വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. അവിടെ നന്നായി പെര്‍ഫോം ചെയ്യുകയെന്നത് വെല്ലുവിളിയാണ്. ഇതാണ് തന്നെ കൂടുതല്‍ മെച്ചപ്പെട്ട താരമാക്കി മാറ്റിയെടുത്തതെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

7

ക്രിക്കറ്റിനോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയത് ഐപിഎല്ലെന്നാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. നിലവില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ടീമിനെ റണ്ണറപ്പുകളാക്കാന്‍ സഞ്ജുവിനായിരുന്നു.
ഐപിഎല്ലിന്റെ ഭാഗമായതോടെ ക്രിക്കറ്റിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വന്നു. നേരത്തേ ഞാന്‍ എന്റെ ബാറ്റിങിനെക്കുറിച്ചും സ്വന്തം ഗെയിമിനെക്കുറിച്ചും മാത്രമാണ് ഞാന്‍ ചിന്തിച്ചിരുന്നത്.

8

പക്ഷെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ലഭിച്ചതോടെ എന്റെ മാനസികാവസ്ഥയിലും മാറ്റം വന്നു. സ്വന്തം ഗെയിമിനെക്കൂടാതെ മറ്റുള്ളവരുടെ ഗെയിമിനെക്കുറിച്ചും താന്‍ ആലോചിക്കാന്‍ തുടങ്ങിയതായും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ഇതുവരെ 138 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 29.14 ശരാശരിയില്‍ 3526 റണ്‍സെടുത്തിട്ടുണ്ട്. 135.72 സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു സെഞ്ച്വറികളും സഞ്ജു നേടി.

Story first published: Monday, August 22, 2022, 16:22 [IST]
Other articles published on Aug 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X