Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ക്ലിക്കാവാന്‍ കോലി പാടുപെടും, പേടിക്കണ്ടത് ഈ ബൗളര്‍മാരെ

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ഗംഭീര തിരിച്ചുവരവ് ഏഷ്യാ കപ്പിലൂടെ സംഭവിക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ അദ്ദേഹം കഴിഞ്ഞ ദിവസം 1000 ദിനങ്ങള്‍ പിന്നിട്ടിരുന്നു. നേരത്തേ സെഞ്ച്വറിക്കായിരുന്നു കോലിക്കു ക്ഷാമമെങ്കില്‍ അവസാനമായി കളിച്ച പരമ്പരകളില്‍ ഫിഫ്റ്റി പോലും താരത്തില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.

1

ഏഷ്യാ കപ്പിലൂടെ മോശം ഫോമ മറികടന്ന് തിരിച്ചുവരാനായാല്‍ മാത്രമേ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കോലിക്കു ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും അദ്ദേഹത്തിനു ഏഷ്യാ കപ്പില്‍ കസറിയേ തീരൂ. പക്ഷെ ചില ബൗളര്‍മാര്‍ ടൂര്‍ണമെന്റില്‍ കോലിക്കു കടുത്ത വെല്ലുവിളി സൃഷ്ടിക്കും. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

ഷഹീന്‍ അഫ്രീഡി

ഷഹീന്‍ അഫ്രീഡി

പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയാണ് വിരാട് കോലി ഭയക്കേണ്ട ഒരു ബൗളര്‍. സമീപകാലത്തു ഇടംകൈയ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം പതറിയിട്ടുള്ളതായി കാണാം. ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ഇടംകൈയന്‍മാരായാ റീസ് ടോപ്ലെ, ഡേവിഡ് വില്ലി എന്നിവരെല്ലാം കോലിക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിച്ച് ചെയ്ത ശേഷം ഓഫ്സ്റ്റംപിനു പുറത്തേക്കുപോവുന്ന ബോളില്‍ എഡ്ജായി കോലി ക്രീസ് വിടുന്നത് അടുത്ത കാലത്തു സ്ഥിരം കാഴ്ചയാണ്. അതിനാല്‍ തന്നെ ഷഹീനെ അദ്ദേഹം തീര്‍ച്ചയായും സൂക്ഷിക്കേണ്ടതുണ്ട്.

എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

ഹാരിസ് റൗഫ്

ഹാരിസ് റൗഫ്

പാകിസ്താന്റെ തന്നെ മറ്റൊരു ഫാസ്റ്റ് ഹാരിസ് റൗഫാണ് വിരാട് കോലി സൂക്ഷിക്കേണ്ട മറ്റൊരു ബൗളര്‍. പാക് നിരയില്‍ മികച്ച വേഗതയില്‍ ബള്‍ ചെയ്യാന്‍ ശേഷിയുള്ള ബാളറാണ് ഹാരിസ്. ഓഫ് സ്റ്റംപിന് പുറത്ത് നിരന്തരം ബൗള്‍ ചെയ്ത് കോലിയെ ഷോട്ടിനു പ്രേരിപ്പിച്ച് പുറത്താക്കാന്‍ തന്നെയാരിക്കും താാരം ശ്രമിക്കുക. അതുകൊണ്ടു തന്നെ മികച്ച തയ്യാറെടുപ്പോടെ തന്നെയായിരിക്കണം ഹാരിസിനെ അദ്ദേഹം നേരിടേണ്ടത്.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളിങിലെ സൂപ്പര്‍ താരമായ റാഷിദ് ഖാനെയും വിരാട് കോലി ശ്രദ്ധിക്കേണ്ടതുണ്ട്. വേഗതയേറിയ സ്പിന്നര്‍മാരെ നേരിടുന്നതില്‍ കോലിക്കു വീക്കനെസുണ്ടെന്നത് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ റാഷിദ് തീര്‍ച്ചയായും അദ്ദേഹത്തിനു കുഴപ്പങ്ങള്‍ സൃഷ്ടിക്കും. സമീപകാലത്തു സ്റ്റംപുകള്‍ നേരെ വരുന്ന സ്പിന്നര്‍മാരുടെ ബോളുകള്‍ നേരിടാന്‍ കോലി വിഷമിച്ചിട്ടുള്ളതായി കാണാം. സ്റ്റംപ് ലൈനില്‍ ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബൗളറാണ് റാഷിദെന്നത് ശ്രദ്ധിക്കേണ്ട കാര്യവുമാണ്.

Asia Cup 2022: ഇന്ത്യ- പാക് ഫൈനല്‍ ഉറപ്പിക്കാം! ഇതാ കാരണങ്ങള്‍

വനിന്ദു ഹസരംഗ

വനിന്ദു ഹസരംഗ

ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് വിരാട് കോലി ഏഷ്യാ കപ്പില്‍ സൂക്ഷിക്കേണ്ട നാലാമത്തെ ബൗളര്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരില്‍ ഒരുമിച്ച് കളിക്കുന്നവരാണ് ഇരുവരും. ഇതു കോലിയെ ഏഷ്യാ കപ്പില്‍ സഹായിക്കുമോയെന്നു കണ്ടു തന്നെ അറിയണം. നെറ്റ്‌സില്‍ ഹസരംഗയ്‌ക്കെതിരേ കളിക്കാനായത് കോലിക്കു ടൂര്‍ണമെന്റില്‍ ഗുണം ചെയ്യുമോയെന്നു കണ്ടുതന്നെ അറിയണം.

മുസ്തഫിസുര്‍ റഹ്മാന്‍

മുസ്തഫിസുര്‍ റഹ്മാന്‍

ബംഗ്ലാദേശ് സ്പീഡ് സ്റ്റാര്‍ മുസ്തഫിസുര്‍ റഹ്മാനാണ് വിരാട് കോലി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അഞ്ചാമത്തെ ബൗളര്‍. ഇടംകൈയന്‍ പേസറാണെന്നതു തന്നെയാണ് മുസ്തഫിസുറിനെ കോലിക്കെതിരേ കൂടുതല്‍ അപകടകാരിയായി മാറ്റുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം നേരത്തേ മുസ്തഫിസുറിനെ പല തവണ കോലി നേരിട്ടിട്ടുണ്ട്.

Story first published: Saturday, August 20, 2022, 15:00 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+