എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

ഇന്ത്യ കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരുടെ നിരയിാലണ് മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. ഇന്ത്യയുടെ അതുവരെ ഓപ്പണിങ് ബാറ്റര്‍മാരുടെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിയുന്നതായിരുന്നു വീരുവിന്റെ ബാറ്റിങ് ശൈലി. ഒരു ബൗളറെയും കൂസലില്ലാതെ നേരിട്ട അദ്ദേഹം വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനു വേണ്ടിയായിരുന്നു കളിച്ചത്. അതുകൊണ്ടു തന്നെ 90കളില്‍പ്പോലും സിക്‌സറടിക്കാന്‍ മടിയില്ലാത്ത താരമായിരുന്നു സെവാഗ്. ഈ കാരണത്താല്‍ പല സെഞ്ച്വറികളും താരത്തിനു നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജIND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

എന്നാല്‍ സെവാഗ് കരിയറിന്റെ തുടക്കകാലത്തു മധ്യനിരയിലായിരുന്നു കളിച്ചിരുന്നത്. അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയായിരുന്നു അദ്ദേഹത്തിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കിയത്. ഈ നീക്കം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായി മാറുകയും ചെയ്തു. തന്നെ ഓപ്പണറുടെ റോളിലേക്കു ഗാംഗുലിക്കു നിര്‍ദേശിച്ചത് ആരായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വീരു.

ഏഷ്യാ കപ്പില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് പോരാട്ടത്തിനു മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു വീരേന്ദര്‍ സെവാഗ് മനസ്സ് തുറന്നത്. പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറും ഷോയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ടീമില്‍ നിങ്ങളെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയെന്നത് ആരുടെ ഐഡിയ ആയിരുന്നുവെന്നായിന്നു സെവാഗിനോടു അക്തര്‍ ചോദിച്ചത്.

Asia Cup: രക്ഷിക്കാന്‍ രോഹിത്തിനുമാവില്ല, പാകിസ്താനോടു ഇന്ത്യ വീണ്ടും തോല്‍ക്കും! കാരണമറിയാം

സഹീര്‍ ഖാന്റെ ഐഡിയ ആയിരുന്നു ഇതെന്നാണ് വീരേന്ദര്‍ സെവാഗ് തുറന്നു പറഞ്ഞത്. അന്നത്തെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയോടു എന്റെ പേര് ഓപ്പണിങിലേക്കു നിര്‍ദേശിച്ചത് സഹീറായിരുന്നു. ദാദ എന്നോടു ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനു മുമ്പൊരിക്കലും ഞാന്‍ ഓപ്പണ്‍ ചെയ്തിരുന്നില്ല. മധ്യനിരയിലായിരുന്നു ഞാന്‍ സ്ഥിരമായി കളിച്ചിരുന്നത്. നിങ്ങളെ (അക്തര്‍) ഞാന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യം നേരിട്ടത് മധ്യനിര ബാറ്ററായിട്ടായിരുന്നുവെന്നും ഷുഐബ് അക്തറിനോടു വീരേന്ദര്‍ സെവാഗ് പറഞ്ഞു.

177, 111*; സച്ചിന്റെ പിന്‍ഗാമി രോഹിത് തന്നെ, ഉറപ്പിച്ചു, പക്ഷെ സംഭവിച്ചത് ഡിക്കെ പറയുന്നു

ഇന്ത്യക്കു വേണ്ടി 251 ഏകദിനങ്ങളില്‍ നിന്നും 35.09 ശരാശരിയില്‍ 104.34 സ്‌ട്രൈക്ക് റേറ്റില്‍ 8273 റണ്‍സ് വീരേന്ദര്‍ സെവാഗ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു ഡബിള്‍ സെഞ്ച്വറിയും 15 സെഞ്ച്വറികളും 38 ഫിഫ്‌റികളും ഇതിലുള്‍പ്പെടുന്നു. 219 റണ്‍സാണ് വീരുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

ടെസ്റ്റില്‍ 104 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. 49.34 ശരാശരിയില്‍ ആറു ഡബിള്‍ സെഞ്ച്വറികളും 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളുമടക്കം 8586 റണ്‍സ് സെവാഗ് നേടുകയും ചെയ്തു. 19 ടി20കളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 394 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, August 19, 2022, 20:22 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X