For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

177, 111*; സച്ചിന്റെ പിന്‍ഗാമി രോഹിത് തന്നെ, ഉറപ്പിച്ചു, പക്ഷെ സംഭവിച്ചത് ഡിക്കെ പറയുന്നു

സച്ചിന്‍ വിരമിച്ച പരമ്പരയിലായിരുന്നു രോഹിത്തി്‌ന്റെ അരങ്ങേറ്റം

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വളരെ വൈകി സ്ഥാനമുറപ്പിച്ച താരമാണ് നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. 2013 മുതല്‍ വൈറ്റ് ബോള്‍ ടീമില്‍ അദ്ദേഹം സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും ടെസ്റ്റില്‍ ടീമിനു അകത്തും പുറത്തുമായി വര്‍ഷങ്ങളോളം തുടര്‍ന്നു. ഒടുവില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെയാണ് ടെസ്റ്റില്‍ രോഹിത്തിന്റെ കരിയറിലെ ടേണിങ് പോയിന്റ് സംഭവിച്ചത്. 2019ലായിരുന്നു മുന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ചേര്‍ന്ന് രോഹിത്തിനെ ഓപ്പണിങില്‍ പരീക്ഷിച്ചത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

1

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയായിട്ടാണ് രോഹിത്തിനെ തുടക്കകാലത്ത് എല്ലാവരും ചൂണ്ടിക്കാട്ടിയിരു്ന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. സച്ചിന്‍ കളി മതിയാക്കിയ അതേ ടെസ്റ്റ് പരമ്പരയിലൂടെ തന്നെ അരങ്ങേറുകയും ഗംഭീര ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്ത താരമാണ് രോഹിത്.

2

2013ല്‍ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, മുംബൈയിലെ വാംഖഡെ എന്നീവിടങ്ങളിലായിരുന്നു അദ്ദേഹം തന്റെ അവസാനത്തെ രണ്ടു ടെസ്റ്റുകള്‍ കളിച്ചത്.

കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ 10 റണ്‍സിനു പുറത്തായെങ്കിലും ഹോംഗ്രൗണ്ടായ വംഖഡെയിലെ അവസാനത്തെ ഇന്നിങ്‌സില്‍ 74 റണ്‍സുമായി സച്ചിന്‍ പടിയിറങ്ങുകയായിരുന്നു. ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെയാണ് അദ്ദേഹത്തിനു ഇന്ത്യ യാത്രയയപ്പ് നല്‍കിയത്.

3

ഇതേ പരമ്പരയിലൂടെ തന്നെയായിരുന്നു രോഹിത് ശര്‍മയുടെയും ടെസ്റ്റ് അരങ്ങേറ്റം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കന്നി ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം വരവറിയിക്കുകയും ചെയ്തു. 177 റണ്‍സായിരുന്നു രോഹിത് വാരിക്കൂട്ടിയത്. ഇതോടെ കന്നി ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ഇന്ത്യയുടെ 14ാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു. മുംബൈയിലെ രണ്ടാം ടെസ്റ്റിലും രോഹിത് നിരാശപ്പെടുത്തിയില്ല. പുറത്താവാതെ 111 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. ഇതോടെ വിരമിക്കുന്ന സച്ചിന്റെ പിന്‍ഗാമിയെന്നു പോലും പലരും രോഹഹിത്തിനെ വിശേഷിപ്പിക്കുകയും ചെയ്തു.

4

പക്ഷെ അതുണ്ടായില്ല. വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നനിവരെല്ലാം ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ സ്ഥിരതയില്ലായ്മ കാരണം രോഹിത് അകത്തും പുറത്തുമായി തുടരുകയായിരുന്നു. കരിയറില്‍ ഏറെ വൈകിയാണ് ടെസ്റ്റിലും സ്ഥിരസാന്നിധ്യമാവാന്‍ അദ്ദേഹത്തിനായത്.

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

5

ഇന്ത്യയുടെ ഭാഗത്തു നിന്നു നോക്കുകയാണെങ്കില്‍ രോഹിത് ശര്‍മയെപ്പോലെ ഉജ്ജ്വലമായി ടെസ്റ്റ് കരിയറിനു തുടക്കമിട്ട അധികം പേരുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ രോഹിത് സെഞ്ച്വറികള്‍ നേടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കുന്ന പരമ്പരയായിരുന്നു അത്. സച്ചിനു ശേഷം ആരെന്ന ചോദ്യത്തിനു ഉത്തരം നല്‍കുക രോഹിത്തായിരിക്കുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ജീവിതവും സ്‌പോര്‍ട്‌സും നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല സംഭവിക്കുകയെന്നും ക്രിക്ക്ബസിന്റെ ഷോയില്‍ കാര്‍ത്തിക് പറഞ്ഞു.

ലാസ്റ്റ് ബോള്‍/ സൂപ്പര്‍ ഓവര്‍ ഏതു ഫിനിഷ് ഇഷ്ടം? എന്ത് സൂപ്പര്‍ പവര്‍ വേണം? സഞ്ജു പറയുന്നു

6

ടെസ്റ്റില്‍ സ്ഥാനമുറപ്പിക്കുന്നതു വരെ രോഹിത് ശര്‍മയ്ക്കു ചില ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിച്ചപ്പോള്‍ ചിലതിനു ലഭിച്ചതുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്കു പലതും സംഭാവന ചെയ്യാന്‍ കഴിയുമെന്നു രോഹിത് എല്ലായ്‌പ്പോഴും വിശ്വസിച്ചിരുന്നു. ചില കാര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചതു പോലെ വന്നില്ലെന്നായിരുന്നു രോഹിത്തുമായുള്ള സംഭാഷണങ്ങളില്‍ നിന്നും എനിക്കു ബോധ്യമായത്. ചില സമയങ്ങളില്‍ അശ്രദ്ധമായ ഒന്നോ, രണ്ടോ ഷോട്ടുകളായിരുന്നു അദ്ദേഹം കളിച്ചത്. പക്ഷെ തിരിച്ചുവരാന്‍ കഴിയുമെന്നു രോഹിത്തിനു വിശ്വാസമുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു വേഗതയില്‍ അദ്ദേഹത്തിനു ടെസ്റ്റിലേക്കു തിരികെ വരാനായില്ലെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 18, 2022, 10:30 [IST]
Other articles published on Aug 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+