Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ- പാക് ഫൈനല്‍ ഉറപ്പിക്കാം! ഇതാ കാരണങ്ങള്‍

നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഏഷ്യാ കപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. 27നാണ് യുഎഇയില്‍ ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ഏഷ്യാ കപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുളള പോരാട്ടം തന്നെയാണ്. ഒരേ ഗ്രൂപ്പിലാണ് ഇരുടീമുകളും ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. 28നാണ് ലോകം ആകാംക്ഷയോടെ കാത്തിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ.

1

ഗ്രൂപ്പുഘട്ടത്തില്‍ മാത്രമല്ല സൂപ്പര്‍ ഫോറിലും ഒരിക്കല്‍ക്കൂടി ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമെന്നുറപ്പാണ്. കാരണം മൂന്നു ടീമുകളുള്ള ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറില്‍ കടക്കുക. അതിനാല്‍ തന്നെ ഗ്രൂപ്പിലെ ആദ്യ രണ്ടുസ്ഥാനങ്ങളില്‍ ഇന്ത്യയും പാകിസ്താനുമുണ്ടാവുമെന്നുറപ്പാണ്. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലില്‍ കടക്കുക. അതും ഇന്ത്യയും പാകിസ്താനും തന്നെയാവുമോ? ഇരുടീമുകളും തന്നെ കലാശക്കളിയില്‍ വരാാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണണങ്ങളറിയാം.

ഇന്ത്യ ഫേവറിറ്റുകള്‍

ഇന്ത്യ ഫേവറിറ്റുകള്‍

നിലവില്‍ ഏഷ്യാ കപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍ നിരയില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ തന്നെയാണ്. ഏറ്റവുമധികം തവണ കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യയാണ്. ഇതുവരെ ഏഴു തവണയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ആറെണ്ണം ഏകദിന ഫോര്‍മാറ്റിലായിരുന്നെങ്കില്‍ ഒരു ടി20 ഫോര്‍മാറ്റിലുമായിരുന്നു.

3

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തിലെ പുറത്താവലിനു ശേഷം ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്. രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷം കളിച്ച പരമ്പരകളിലെല്ലാം ഇന്ത്യ ജയം കൊയ്തിരുന്നു. ഏറ്റവും അവസാനമായി കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ 2-1നും വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ 4-1നും ഇന്ത്യ തകര്‍ത്തിരുന്നു. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തീര്‍ച്ചയായി ഉറപ്പിക്കാം.

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

പാകിസ്താന്‍ ഏക വെല്ലുവിളി

പാകിസ്താന്‍ ഏക വെല്ലുവിളി

ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന അഞ്ചു ടീമുകളെയെടുത്താല്‍ അവരില്‍ ഇന്ത്യക്കു കനത്ത വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന ഏക ടീം ബാബര്‍ ആസമിന്റെ പാകിസ്താനാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയവരും ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും അവരേക്കാള്‍ അപകടകാരികളാണ് പാക് പട.

5

തങ്ങളുടേതായ ദിവസം ആര്‍ക്കും ആരെയും തോല്‍പ്പിക്കാന്‍ സാധിക്കുന്ന ഫോര്‍മാറ്റാണ് ടി20യെന്നു പൊതുവെ പറയാറുണ്ട്. പക്ഷെ ടി20യുടെ ചരിത്രമെടുത്താല്‍ അത്തരത്തില്‍ ആശ്ചര്യപ്പെടുത്തുന്ന ഒരുപാട് മല്‍സരഫലങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ല. കഴിവ് തന്നെയാണ് ടി20യിലും വിജയികളെ തീരുമാനിക്കുന്നതെന്നു ഇതിലൂടെ നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും.

6

ബാബറിനു കീഴില്‍ പാകിസ്താന്‍ മികച്ച പ്രകടനമാണ് നിലവില്‍ കാഴ്‌വച്ചുകൊണ്ടിരിക്കുന്നത്. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ബാബര്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ മറ്റൊരു നിര്‍ണായക താരം. വെടിക്കെട്ട് താരം ഫഖര്‍ സമാനെയും ഇന്ത്യ പേടിക്കണം. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും അഭാവം നികത്താന്‍ കഴിയുന്ന കളിക്കാര്‍ പാക് ക്രിക്കറ്റിലുണ്ട്. അതുകൊണ്ടു തന്നെ ബാബര്‍ പുറത്തിരുന്നാലും അതു പാകിസ്താനു വലിയ ക്ഷീണമായി മാറാന്‍ സാധ്യത കുറവാണ്.

177, 111*; സച്ചിന്റെ പിന്‍ഗാമി രോഹിത് തന്നെ, ഉറപ്പിച്ചു, പക്ഷെ സംഭവിച്ചത് ഡിക്കെ പറയുന്നു

ടൂര്‍ണമെന്റിന്റെ മല്‍സരക്രമം

ടൂര്‍ണമെന്റിന്റെ മല്‍സരക്രമം

ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ മല്‍സരക്രമമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനല്‍ സാധ്യത വര്‍ധിപ്പിക്കുന്ന മൂന്നാമത്തെ ഘടകം. ഒരേ ഗ്രൂപ്പിലായതിനാല്‍ തന്നെ ആദ്യ റൗണ്ടില്‍ തന്നെ ഇത്തവണ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരികയാണ്. ഈ കളിയില്‍ ആരു തോറ്റാലും അവര്‍ പുറത്താവില്ല. കാരണം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന യുഎഇ, ഹോങ്കോങ്, സിംഗപ്പൂര്‍, കുവൈറ്റ് എന്നിവരിലൊരാളായിരിക്കും മൂന്നാമത്തെ ടീം. അതുകൊണ്ടു തന്നെ ഇവരെ തോല്‍പ്പിച്ചാല്‍ ഇന്ത്യ- പാക് പോരില്‍ പരാജയപ്പെടുന്നവര്‍ക്കു സൂപ്പര്‍ ഫോറില്‍ കടക്കാം.

8

അങ്ങനെ വന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും മുഖാമുഖം വരും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ഇവരില്‍ നിന്നും രണ്ടു ടീമായിരിക്കും സൂപ്പര്‍ ഫോറിലെ മറ്റു രണ്ടു ടീമുകള്‍. ഇവരില്‍ ആരു വന്നാലും ഇന്ത്യക്കും പാകിസ്താനും അവര്‍ക്കു മേല്‍ മേധാവിത്വമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയും പാകിസ്താനും തന്നെ ഫൈനലിലേക്കും മാര്‍ച്ച് ചെയ്യും.

Story first published: Friday, August 19, 2022, 22:36 [IST]
Other articles published on Aug 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+