വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഫീല്‍ഡിങില്‍ ഇന്ത്യക്കാര്‍ക്കു ഒരു താല്‍പ്പര്യവുമില്ല! മിസ്സായിട്ടും ചിരി തന്നെ

സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. നിരവധി ക്യാച്ചുകള്‍ കളിയില്‍ ഇന്ത്യ പാഴാക്കിയിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിങില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത പോലെയാണ് കളിച്ചതെന്നു പലരും വിമര്‍ശിച്ചത്.

Also Read: T20 World Cup: ഫേവറിറ്റ് ഒന്നല്ല, മൂന്ന് പേര്‍! വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ഇതിഹാസംAlso Read: T20 World Cup: ഫേവറിറ്റ് ഒന്നല്ല, മൂന്ന് പേര്‍! വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ഇതിഹാസം

മഴെ തുടര്‍ന്ന് 40 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച കളിയില്‍ ആകെ മൂന്നു ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയത്. ഇതു സൗത്താഫ്രിക്കയെ 249 എന്ന മികച്ച ടോട്ടല്‍ നേടാനും സഹായിച്ചിരുന്നു.

ക്യാച്ച് കൈവിട്ടവര്‍

ക്യാച്ച് കൈവിട്ടവര്‍

ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് സിറാജ് എന്നിവരാണ് മല്‍സരത്തില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്. സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ജന്നെമന്‍ മലാനാണ് ഇന്ത്യ ക്യാച്ച് പാഴാക്കി ആദ്യം ആയുസ്സ് നീട്ടി നല്‍കിയത്. സ്ലിപ്പില്‍ ഗില്ലായിരുന്നു മലാന്റെ സിംപിള്‍ ക്യാച്ച് പാഴാക്കിയത്. ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ബൗളിങില്‍ എഡ്ജായ ബോള്‍ ഗില്ലിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ ഗില്‍ അതു നിലത്തിടുകയായിരുന്നു.

റുതുരാജിന്‍റെ മിസ്

റുതുരാജിന്‍റെ മിസ്

അരങ്ങേറ്റ മല്‍സരം കളിച്ച റുതുരാജ് ഗെയ്ക്വാദാണ് അടുത്തതായി ക്യാച്ച് കൈവിട്ടത്. പക്ഷെ അതു ആദ്യത്തേതു പോലെ അത്ര സിംപിള്‍ ക്യാച്ചായിരുന്നില്ല. 37ാമത്തെ ഓവറിലായിരുന്നു സംഭവം. അപകടകാരിയായ ഡേവിഡ് മില്ലറുടെ ക്യാച്ചാണ് റുതുരാജ് നഷ്ടപ്പെടുത്തിയത്. ഡീപ്പ് മിഡ് വിക്കറ്റിലേക്കായിരുന്നു മില്ലര്‍ ഷോട്ട് പായിച്ചത്. ക്യാച്ചെടുക്കാന്‍ ഓടിയടുത്ത റുതുരാജ് മുന്നോട്ട് ഡൈവ് ചെയ്ത് അതിനു മുതിര്‍ന്നെങ്കിലും ശ്രമം വിജയിച്ചില്ല.

Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍

സിറാജിന്‍റെ പിഴവ്

സിറാജിന്‍റെ പിഴവ്

ഒരോവറിനു ശേഷം മുഹമ്മദ് സിറാജും ക്യാച്ച് പാഴാക്കിയവരുടെ ലിസ്റ്റിലേക്ക് തന്റെ പേര് കൂട്ടിച്ചേര്‍ത്തു. ആവേശ് ഖാന്റെ ലെങ്ത്ത് ബോളിനെതിരേ ഹെന്റിച്ച് ക്ലാസെന്‍ ലോഫ്റ്റഡ് ഷോട്ടാണ് കളിച്ചത്. ബോള്‍ നേരെ ആകാശത്തേക്കു പറക്കുകയായിരുന്നു. വളരെ ഉയരത്തില്‍ പോയ ബോള്‍ ക്യാച്ച് ചെയ്യാന്‍ സിറാജ് ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്നും ഓടിയടുത്തു. ബോളിന്റെ ദിശ മനസ്സിലാക്കി അതു ക്യാച്ച് ചെയ്യാന്‍ അദ്ദേഹത്തിന്റെ പക്കല്‍ സമയമുണ്ടായിരുന്നു. ബോള്‍ സിറാജിന്റെ കൈകളിലേക്കു വന്നെങ്കിലും പിടിച്ച ശേഷം കുത്തിയുയരുകയായിരുന്നു. ഇതിനിടെ സിറാജ് നിലത്തും വീണു. രണ്ടാം ശ്രമത്തില്‍ ബോള്‍ പിടിയിലൊതുക്കാനുള്ള സിറാജിന്റെ ശ്രമം വിഫലമാവുകയുമായിരുന്നു.

സിറാജിന്‍റെ പ്രശ്നമെന്ത്?

സിറാജിന്‍റെ പ്രശ്നമെന്ത്?

മുഹമ്മദ് സിറാജിന് എന്താണ് പ്രശ്‌നം? ഒരു ക്യാച്ചുകള്‍ കൈവിടുകയാണല്ലോയെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.
നമ്മുടെ താരങ്ങള്‍ 75 ശതമാനം ക്യാച്ചുകളെടുക്കുകയും 25 ശതമാനം നഷ്ടപ്പെടുത്തുന്നുവെന്നുമാണ് സ്റ്റാറ്റസ്. ഇന്നു അവര്‍ അതു 100ല്‍ എത്തിക്കാനാണ് ശ്രമിച്ചത്. പക്ഷെ ക്യാച്ചെടുക്കാനല്ല, നഷ്ടപ്പെടുത്താനായിരുന്നു ഇതെന്നായിരുന്നു മറ്റൊരു പ്രതികരണം.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ഫീല്‍ഡിങില്‍ താല്‍പ്പര്യമില്ല

ഫീല്‍ഡിങില്‍ താല്‍പ്പര്യമില്ല

ഇന്ത്യയുടെ ഈ കളിക്കാര്‍ക്ക് ഫീല്‍ഡിങില്‍ ഒരു താല്‍പ്പര്യവുമില്ല. ക്യാച്ചുകള്‍ കൈവിടുമ്പോഴും മിസ് ഫീല്‍ഡ് സംഭവിക്കുമ്പോഴുമെല്ലാം അവര്‍ ചിരിക്കുകയാണ്. ഒരു പ്രതിബദ്ധതയുമില്ലെന്നും ഒരു യൂസര്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസാധാരണ ഫീല്‍ഡിങാണ് ഈ മല്‍സരത്തില്‍ കണ്ടത്. തുടരെ രണ്ടു ക്യാച്ചുകള്‍ കൈവിട്ടു, മിസ് ഫീല്‍ഡുകളുമുണ്ടായെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Thursday, October 6, 2022, 23:29 [IST]
Other articles published on Oct 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X