19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍
ടി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നത് ഡെത്ത് ഓവര്‍ ബൗളിങാണ്. ടി20യില്‍ പല ബൗളര്‍മാരെയും ഇന്ത്യ ഡെത്ത് ഓവറുകളില്‍ പരീക്ഷിച്ചെങ്കിലും ഓരോരുത്തരും പരസ്പരം റണ്‍സ് വഴങ്ങാന്‍ മല്‍സരിക്കുന്നതാണ് കണ്ടത്. ഇതു എതിര്‍ ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. വളരെയധികം പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ പോലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് അവസാന ഓവറുകളില്‍ പന്തെറിയുന്നത്.

19ാം ഓവര്‍ വളരെ പ്രധാനം
ടി20യില്‍ മല്‍സരവിധി തന്നെ നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഓവറുകളിലൊന്നാണ് 19ാം ഓവര്‍. ജയിച്ച കളി തോല്‍പ്പിക്കാനും, പരാജയത്തിന്റെ വക്കിലുള്ള കളി ജയിപ്പിക്കാനും 19ാം ഓവറില്‍ ബൗള്‍ ചെയ്യുന്ന താരം മനസ്സുവച്ചാല്‍ സാധിക്കും. സമീപകാലത്തു 19ാം ഓവറില്‍ ദയനീയ ബൗളിങിലൂടെ ഇന്ത്യക്കു തലവേദനയായി മാറിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഭുവനേശ്വര്‍ കുമാര്‍
19ാം ഓവറില്‍ ഇന്ത്യക്കു ഏറ്റവും വലിയ പ്രശ്‌നമായി ഇപ്പോള്‍ മാറിയിരിക്കുന്നത് പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറാണ്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് മുതല്‍ ഭുവിയുടെ 19ാം ഓവര്‍ ചര്‍ച്ചാ വിഷയമാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ 19ാം ഓവര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേല്‍പ്പിച്ചത് ഭുവിയെയായിരുന്നു. പക്ഷെ രണ്ടു കളിയിലും ഈ പ്രതീക്ഷ കാക്കാന്‍ പേസര്‍ക്കായില്ല.
Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

ഏഷ്യാ കപ്പില്‍ നിരാശപ്പെടുത്തി
പാകിസ്താനെതിരേ അവസാന രണ്ടോവറില്‍ 26 റണ്‍സായിരുന്നു ഇന്ത്യക്കു പ്രതിരോധിക്കേണ്ടിയിരുന്നത്. പക്ഷെ ഭുവിയെറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സ് പാക് താരങ്ങള്‍ വാരിക്കൂട്ടിയതോടെ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി. ലങ്കയ്‌ക്കെതിരേ 21 റണ്‍സായിരുന്നു രണ്ടോവറില്‍ ഇന്ത്യക്കു പ്രതിരോധിക്കേണ്ടിയിരുന്നത്. ഈ കളിയിലും ഭുവി ഇന്ത്യയെ തോല്‍പ്പിച്ചു. 19ാം ഓവറില്‍ 14 റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിങ്
യുവ പേസര്‍ അര്‍ഷ്ദീപ് സിങ് ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുന്നത്. മികച്ച യോര്‍ക്കറുകളെറിഞ്ഞ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കരിയറിലെ ആദ്യത്തെ മല്‍സരങ്ങളില്‍ താരത്തിനായിരുന്നു. പക്ഷെ ഇപ്പോള്‍ അര്‍ഷ്ദീപിനും ഡെത്ത് ഓവറുകളില്‍ നിയന്ത്രണം നഷ്ടപ്പെടുകയാണ്.
ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച രണ്ടു ടി20കളിലും 19ാം ഓവറില്‍ താരം റണ്‍സ് വാരിക്കോരി നല്‍കി. 17 റണ്‍സ് വീതമാണ് രണ്ടു മല്‍സരങ്ങളിലും അര്‍ഷ്ദീപ് വഴങ്ങിയത്.

ഹര്‍ഷല്‍ പട്ടേല്‍
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന് പേരുമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വന്ന ഫാസ്റ്റ് ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡെത്ത് ഓവറുകളില്‍ കാഴ്ചവച്ച മികച്ച പ്രകടനങ്ങളാണ് താരത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. പക്ഷെ ഐപിഎല്ലിലെ മികവ് ഇന്ത്യന്‍ കുപ്പായത്തില്‍ പുറത്തെടുക്കുന്നതില്‍ ഹര്‍ഷല്‍ പരാജയപ്പെട്ടു.
19ാം ഓവറില്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചപ്പോഴെല്ലാം അദ്ദേഹം യാതൊരു നിയന്ത്രണവുമില്ലാതെയാണ് റണ്‍സ് വാരിക്കോരി നല്‍കിയത്. ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ പോലും ഹര്‍ഷലിനു തിളങ്ങാനായില്ല. അയര്‍ലാന്‍ഡിനെതിരായ ടി20യില്‍ 14 റണ്‍സായിരുന്നു അദ്ദേഹം 19ാം ഓവറില്‍ നല്‍കിയത്.
Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ആവേശ് ഖാന്‍
യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് ഡെത്ത് ഓവറുകളില്‍ തല്ല് വാങ്ങിക്കൂട്ടിയ മറ്റൊരു ഇന്ത്യന്‍ താരം. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിലേക്കു വന്ന ആവേശ് തുടക്കത്തില്‍ മോശമല്ലാത്ത പ്രകടനങ്ങള്‍ നടത്തിയെങ്കിലും പിന്നീട് വന്‍ ഫ്‌ളോപ്പായി തീരുകയായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ആവേശ് ഇന്ത്യന്‍ ടീമിനു പുറത്താണ്. പരിക്കുകളും മോശം ഫോമുലെല്ലാം ഇതിനു കാരണമായിട്ടുണ്ട്.

ഹോങ്കോങിനെതിരേ പോലും ഫ്ളോപ്പ്
ഏഷ്യാ കപ്പില്‍ കുഞ്ഞന്‍ ടീമായ ഹോങ്കോങിനെതിരേ പോലും ആവേശിനു 19ാം ഓവറില്‍ റണ്ണൊഴുക്ക് തടയാനായില്ല. 21 റണ്‍സായിരുന്നു അദ്ദേഹം ന്നു വിട്ടുനല്‍കിയത്. അതിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടി20 പരമ്പരയിലും ആവേശ് ഡെത്ത് ഓവറുകളില്‍ നിരാശപ്പെടുത്തിയിുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications