For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

കഴിഞ്ഞ സീസണില്‍ ടീം നിരാശപ്പെടുത്തിയിരുന്നു

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മികച്ച താരനിരയുമായെത്തിയ ടീമുകളിലൊന്നായിരുന്നു മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ടീം സീസണില്‍ നന്നായി തന്നെ തുടങ്ങുകയും ചെയ്തു. പക്ഷെ സീസണിന്റെ രണ്ടാം പകുതിയില്‍ ഓറഞ്ച് ആര്‍മിട്ട് ട്രാക്ക് തെറ്റുകയായിരുന്നു. തുടരെ അഞ്ചു മല്‍സരങ്ങളിലാണ് എസ്ആര്‍എച്ച് പരാജയപ്പെട്ടത്. ഇതോടെ പ്ലേഓഫിലേക്കുള്ള അവരുടെ വഴിയുമടഞ്ഞു. 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ജയിച്ച ഹൈദരാബാദ് എട്ടാംസ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.

കോച്ചായി ലാറ

കോച്ചായി ലാറ

വരാനിരിക്കുന്ന സീസണില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയെ ഹൈദരാബാദിന്റെ പുതിയ പരിശീലകനാക്കി നിയമിച്ചിരിക്കുകയാണ്. ടീമില്‍ അദ്ദേഹം തീര്‍ച്ചയായും ചില അഴിച്ചുപണികള്‍ നടത്താനിടയുണ്ട്. ട്രേഡിങ് വിന്‍ഡോയില്‍ എസ്ആര്‍എച്ച് വില്‍ക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയാണ് ട്രേഡിങ് വിന്‍ഡോയില്‍ ഹൈദരാബാദ് വില്‍ക്കാന്‍ സാധ്യതയുള്ള ഒരു താരം. 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയാണ് ത്യാഗിയുടെ താരമൂല്യം ഉയരുന്നത്. ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങൡ നിന്നും 11 വിക്കറ്റുകള്‍ പേസര്‍ നേടിയിരുന്നു.
ഇതോടെ 2020ലെ ഐപിഎല്ലില്‍ ത്യാഗിക്കു രാജസ്ഥാന്‍ റോയല്‍സിന്റെ വിളി വരികയായിരുന്നു. കന്നി സീസണില്‍ 19 മല്‍സരങ്ങളില്‍ ഒമ്പതു വിക്കറ്റുകളും താരം നേടി. പക്ഷെ വലിയ പ്രതീക്ഷയോടെ ഹൈദരാബാദിലെത്തിയ ത്യാഗിക്കു വേണ്ടത്ര അവസരങ്ങള്‍ കിട്ടിയില്ല. രണ്ടു മല്‍സരങ്ങളില്‍ കളിച്ച താരത്തിനു ലഭിച്ചത് ഒരു വിക്കറ്റ് മാത്രമാണ്.

അബ്ദുള്‍ സമദ്

അബ്ദുള്‍ സമദ്

ജമ്മു കശ്മീരില്‍ നിന്നുള്ള വമ്പനടിക്കാരനായ യുവ ഓള്‍റൗണ്ടറാണ് അബ്ദുള്‍ സമദ്. 2020ലെ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച ചില മികച്ച ഇന്നിങ്‌സുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 12 മല്‍സരങ്ങളില്‍ നിന്നം 170.76 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് സമദ് നേടിയിരുന്നു. തൊട്ടടുത്ത സീസണില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 127.58ലേക്കു കുറഞ്ഞെങ്കിലും ഹൈദരാബാദ് പ്രതീക്ഷ കൈവിട്ടില്ല. പക്ഷെ കഴിഞ്ഞ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും സമദ് ഫ്‌ളോപ്പായി. 57.14 സ്‌ട്രൈക്ക് റേറ്റോടെ നാലു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ഇതോടെ സമദിനു സ്ഥാനവും നഷ്ടമായി.

Also Read: ടി20യില്‍ ഗില്ലിയുടെ ടോപ്പ് ഫൈവ്, സൂര്യക്കും റിസ്വാനും ഇടമില്ല! ഇന്ത്യയില്‍ നിന്നും ഹാര്‍ദിക്

ഫസല്‍ഹഖ് ഫറൂഖി

ഫസല്‍ഹഖ് ഫറൂഖി

അഫ്ഗാനിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വില്‍ക്കാനിടയുള്ള മറ്റൊരു താരം. അഫ്ഗാന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി 22 കാരന്‍ മാറിയിരിക്കുകയാണ്. 14 ടി20കളില്‍ നിന്നും 18 വിക്കറ്റുകള്‍ ഫറൂഖി വീഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലാണ് താരം എസ്ആര്‍എച്ചിന്റെ ഭാഗമായത്. പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ഇടംകൈയന്‍ പേസറായ ഫറൂഖിക്ക് അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രമായിരുന്നു.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

ഷോണ്‍ അബോട്ട്

ഷോണ്‍ അബോട്ട്

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ അബോട്ടിനെയും ട്രേഡിങ് വിന്‍ഡോയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടേക്കും. ടി20 ക്രിക്കറ്റില്‍ മികവ് തെളിയിച്ച താരമാണ് അദ്ദേഹം. 2021-22ലെ ബിഗ് ബാഷ് ലീഗില്‍ 14 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളും 117 റണ്‍സും അബോട്ട് നേടിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ 2.4 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് വാങ്ങിയത്. പക്ഷെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അബോട്ടിനായില്ല. ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് താരത്തെ ഹൈദരാബാദ് കളിപ്പിച്ചത്. ഈ കളിയില്‍ നാലോവറില്‍ 47 റണ്‍സ് അബോട്ട് വഴങ്ങുകയും ചെയ്തു.

റൊമാരിയോ ഷെഫേര്‍ഡ്

റൊമാരിയോ ഷെഫേര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെഫേര്‍ഡിനെയും ട്രേഡിങ് വിന്‍ഡോയില്‍ ഹൈദരാബാദ് വിറ്റൊഴിവാക്കാന്‍ സാധ്യതയുണ്ട്. 2021ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കസറിയ താരമാണ് അദ്ദേഹം. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ വലിയ ഡിമാന്റാണ് ഷെഫേര്‍ഡിനുണ്ടായത്. 7.75 കോടി രൂപയ്ക്കു താരത്തെ ഹൈദരാഹബാദ് വാങ്ങുകയായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും 58 റണ്‍സെടുത്ത ഷെഫേര്‍ഡ് ബൗളിങില്‍ 10.89 ഇക്കോണമി റേറ്റിലാണ് റണ്‍സ് വിട്ടുകൊടുത്തത്.

Story first published: Tuesday, October 4, 2022, 15:53 [IST]
Other articles published on Oct 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+