Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഗില്ലിയുടെ ടോപ്പ് ഫൈവ്, സൂര്യക്കും റിസ്വാനും ഇടമില്ല! ഇന്ത്യയില്‍ നിന്നും ഹാര്‍ദിക്

ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെ ടി20യില്‍ നിലവിലെ അഞ്ചു മികച്ച കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. മൂന്നു ബാറ്റര്‍മാരും ഓരോ ഓള്‍റൗണ്ടറും ബൗളറുമാണ് ഗില്ലിയുടെ ടോപ്പ് ഫൈവ് താരങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നീ രാജങ്ങളിലെ ഓരോ കളിക്കാര്‍ വീതമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

റിസ്വാനും സൂര്യയുമില്ല

റിസ്വാനും സൂര്യയുമില്ല

പക്ഷെ നിലവില്‍ ടി20യിലെ ഒന്നും രണ്ടും നമ്പര്‍ താരങ്ങളെ ഗില്‍ക്രിസ്റ്റ് തഴഞ്ഞുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ലോക ഒന്നാം നമ്പറും പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ മുഹമ്മദ് റിസ്വാന്‍, രണ്ടാം നമ്പര്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ഗില്‍ക്രിസ്റ്റ് തന്റെ ടോപ്പ് ഫൈവില്‍ നിന്നും തഴഞ്ഞിരിക്കുന്നത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

നാട്ടുകാരനും സ്റ്റാര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറെയാണ് ആദം ഗില്‍ക്രിസ്റ്റ് തന്റെ ടോപ്പ് ഫൈവില്‍ ആദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലായ്‌പ്പോഴും വളരെ അഗ്രസീവായ ചിന്താഗതിയുള്ള താരമാണ് വാര്‍ണറെന്നും അത് ടീമിനെ സഹായിക്കുന്നതായും ആദം ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ നടത്തിയ പ്രകടനം വാര്‍ണര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അതുകൊണ്ടു തന്നെ ടീമിന്റ ഓപ്പണര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്നും ഗില്ലി പറഞ്ഞു.

Also Read: പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെ

ബാബര്‍ ആസം

ബാബര്‍ ആസം

പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെയാണ് ആദം ഗില്‍ക്രിസ്റ്റ് രണ്ടാമതായി തിരഞ്ഞെടുത്തത്. നിലവില്‍ ടി20യിലെ മൂന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അദ്ദേഹത്തെയാണി ഗില്ലി തന്റെ രണ്ടാം ഓപ്പണറാക്കിയിരിക്കുന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനമാണ് ബാബര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും ബാബറിന്റെ വൈവിധ്യം എടുത്തു പറയേണ്ടതാണ്. ടി20 ക്രിക്കറ്റിലേക്കു വന്നാല്‍ എതു തരത്തിലുള്ള സാഹചര്യങ്ങളിലും അദ്ദേഹത്തിനു കളിക്കാന്‍ കഴിവുണ്ടെന്നും ആദം ഗില്‍ക്രിസ്റ്റ് വിലയിരുത്തി.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദം ഗില്‍ക്രിസ്റ്റിന്റെ ലിസ്റ്റിലേക്ക് മൂന്നാമതായി വന്നത്. നിലവില്‍ ടി20യില്‍ നാലാം റാങ്കിലുള്ള ഓള്‍റൗണ്ടര്‍ കൂടിയാണ് ഹാര്‍ദിക്. പരിക്കില്‍ നിന്നും മോചിതനായി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ശേഷം ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയ്‌ക്കൊപ്പം രസിപ്പിക്കാനുള്ള കളിവും ഹാര്‍ദിക്കിനുണ്ട്. അദ്ദേഹം തീര്‍ച്ചയായും ടോപ്പ് ഫൈവിലുണ്ടെന്നും ആദം ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

Also Read: IPL 2023: വീണ്ടും ടോപ് ഗിയറിലാവാന്‍ സിഎസ്‌കെ, ലേലത്തിനു മുമ്പ് ഇവരെ വാങ്ങണം!

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്താന്‍ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനെയാണ് ആദം ഗില്‍കിസ്റ്റ് നാലാമതായി തന്റെ ലിസ്റ്റിലുള്‍പ്പെടുത്തിയത്. ടി20 ഫോര്‍മാറ്റില്‍ വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കുന്നതിന്റെ അനുഭവസമ്പത്ത് റാഷിദിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റിയിട്ടുണ്ട്. ബൗളിങിനൊപ്പം ഇപ്പോള്‍ ബാറ്റിങിലും അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച താരം റാഷിദാണെന്നു ഗില്‍ക്രിസ്റ്റ് പുകഴ്ത്തി.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലാണ് ആദം ഗില്‍ക്രിസ്റ്റിന്റെ ടോപ്പ് ഫൈവിലെ അവസാനത്തെയാള്‍. ഒയ്ന്‍ മോര്‍ഗനില്‍ നിന്നും ഈ വര്‍ഷമാണ് അദ്ദേഹം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. ടി20 ഫോര്‍മാറ്റിലെ വളരെ അപകടകാരിയായ ബാറ്ററാണ് ബട്‌ലര്‍. വളരെ അതിശയിപ്പിക്കുന്ന കരുത്തും ആക്രമിച്ച് കളിക്കാനുള്ള ധൈര്യവും ബട്‌ലര്‍ക്കുണ്ട്. അദ്ദേഹത്തിന്റെ ഒരു ബ്രില്ല്യന്‍സ് കളി തന്നെ അവസാനിപ്പിക്കുമെന്നും ആദം ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.

Story first published: Monday, October 3, 2022, 15:40 [IST]
Other articles published on Oct 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+