For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വീണ്ടും ടോപ് ഗിയറിലാവാന്‍ സിഎസ്‌കെ, ലേലത്തിനു മുമ്പ് ഇവരെ വാങ്ങണം!

ട്രേഡിങ് വിന്‍ഡോ വരാനിരിക്കുകയാണ്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വന്‍ തിരിച്ചടികള്‍ നേരിട്ട ടീമുകളിലൊന്നായിരുന്നു നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. 10 ടീമുകളുടെ ലീഗില്‍ സിഎസ്‌കെയ്ക്കു ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. പ്ലേഓഫ് പോലും കാണാതെ എംഎസ് ധോണിയും സംഘവും പുറത്താവുകയും ചെയ്തിരുന്നു.

ശക്തമായ തിരിച്ചുവരവ് ലക്ഷ്യം

ശക്തമായ തിരിച്ചുവരവ് ലക്ഷ്യം

അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സിഎസ്‌കെ. വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താന്‍ സിഎസ്‌കെയ്ക്കു ടീമില്‍ ചില അഴിച്ചുപണികള്‍ ആവശ്യമാണ്. ചില താരങ്ങളെ ചെന്നൈ തീര്‍ച്ചയായും തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടു വന്നേ തീരൂ. ലേലത്തിനു മുമ്പ് കളിക്കാരെ ടീമുകള്‍ക്കു പരസ്‌രം കൈമാറാനുള്ള ട്രേഡിങ് വിന്‍ഡോ പുറക്കാനാന്‍ പോവുകയാണ്. ഈ വിന്‍ഡോയില്‍ സിഎസ്‌കെ വാങ്ങാന്‍ ശ്രമിക്കേണ്ട ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കാര്‍ത്തിഗ് ത്യാഗി

കാര്‍ത്തിഗ് ത്യാഗി

ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ കാര്‍തിക് ത്യാഗിയെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ട്രേഡിങ് വിന്‍ഡോയില്‍ വാങ്ങാന്‍ ശ്രമിക്കാവുന്നതാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. പക്ഷെ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക് എന്നിവരായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. അതുകൊണ്ടു തന്നെ ത്യാഗിക്കു അവസരങ്ങളും കുറവായിരുന്നു.

അടുത്ത സീസണിലും മാറ്റമുണ്ടാവില്ല

അടുത്ത സീസണിലും മാറ്റമുണ്ടാവില്ല

അടുത്ത സീസണിലും ഹൈദരാബാദില്‍ ത്യാഗിക്കു സമാനമായ സാഹചര്യം തന്നെയായിരിക്കും നേരിടേണ്ടി വരിക. അതേസമയം, കഴിഞ്ഞ സീസണില്‍ മികച്ച പേസര്‍മാരുടെ അഭാവം ചെന്നൈയെ ബാധിച്ചിരുന്നു. ദീപക് ചാഹറുടെ അഭാവം സിഎസ്‌കെ ബൗളിങിനെ ദുര്‍ബലമാക്കിയിരുന്നു. മികച്ചൊരു ഇന്ത്യന്‍ പേസറുടെ അഭാവം സിഎസ്‌കെയില്‍ പ്രകടമാണ്. ഇതു നികത്താന്‍ അവര്‍ക്കു കൊണ്ടു വരാവുന്ന താരമാണ് ത്യാഗി.

Also Read: വെടിക്കെട്ട് ഫിഫ്റ്റി, എലൈറ്റ് ക്ലബ്ബില്‍ ബാബര്‍ അസം, കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍

സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ റാസ്സി വാന്‍ഡര്‍ ഡ്യുസനെയാണ് ട്രേഡിങ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വാങ്ങാന്‍ ശ്രമിക്കാവുന്ന മറ്റൊരാള്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ വാന്‍ഡര്‍ ഡ്യുസെനു റോയല്‍സില്‍ ലഭിച്ചുള്ളൂ. ഇവയില്‍ മികവ് പുലര്‍ത്തുന്നതില്‍ താരം പരാജയപ്പെടുകയും ചെയ്തു.

ഉത്തപ്പയ്ക്കു പകരക്കാരന്‍

ഉത്തപ്പയ്ക്കു പകരക്കാരന്‍

എങ്കിലും വളരെ അപകടകാരിയായ ബാറ്ററാണ് വാന്‍ഡര്‍ ഡ്യുസെന്‍. തന്റേതായ ദിവസം എത്ര ശക്തമായ ബൗളിങ് നിരയെയും തരിപ്പണമാക്കാന്‍ അദ്ദേഹത്തിനു കഴിയും. വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ വിരമിച്ചതിനാല്‍ ഈ റോളിലേക്കു സിഎസ്‌കെയ്ക്കു കൊണ്ടു വരാന്‍ കഴിയുന്ന താരമാണ് വാന്‍ഡര്‍ ഡ്യുസെന്‍.

Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

കെഎസ് ഭരത്

കെഎസ് ഭരത്

ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ ഒരുപക്ഷെ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കും അടുത്ത വര്‍ഷത്തേത്. 41 കാരനായ അദ്ദേഹം അടുത്ത സീസണിനു ശേഷം വിരമിച്ചേക്കും. അതുകൊണ്ടു തന്നെ പകരക്കാരനായി മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്കു ആവശ്യമാണ്. ഈ സ്ഥാനത്തേക്കു ചെന്നൈയ്ക്കു ട്രേഡിങ് വിന്‍ഡോയില്‍ വാങ്ങാവുന്നയാളാണ് കെഎസ് ഭരത്.

ഡിസിയുടെ താരം

ഡിസിയുടെ താരം

കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് ടീമിന്റെ നായകനായതിനാല്‍ ഭരതിനു വേണ്ടത്ര അവസരങ്ങള്‍ കിട്ടിയില്ല. അതിനാല്‍ തന്നെ കരിയറില്‍ മുന്നോട്ടു പോവണമെങ്കില്‍ ഭരതിനു ഡിസി വിട്ടേ തീരൂ. അദ്ദേഹം ശ്രമിക്കുന്നതും ഇതിനു വേണ്ടി തന്നെയായിരിക്കും. സ്പിന്‍ ബൗളിങിനെ നന്നായി കളിക്കുന്ന ബാറ്ററായ ഭരത് വമ്പനടികള്‍ക്കും മിടുക്കനാണ്. താരത്തിന്റെ വിക്കറ്റ് കീപ്പിങും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Story first published: Sunday, October 2, 2022, 13:48 [IST]
Other articles published on Oct 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+