T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പിനിറങ്ങുന്നത്. 2021ലെ ടി20 ലോകകപ്പും ഈ വര്‍ഷത്തെ ഏഷ്യാ കപ്പും കൈവിട്ട ഇന്ത്യക്ക് ഈ വര്‍ഷത്തെ ടി20 ലോകകപ്പ് നേടാനാവാത്ത പക്ഷം വലിയ നാണക്കേടായി അത് മാറുമെന്നുറപ്പ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനൊപ്പം മികച്ച താരങ്ങളുടെ വലിയ നിരയും ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ പരിക്കും പ്രധാന താരങ്ങളുടെ സ്ഥിരതയില്ലായ്മയും ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ഓപ്പണറും നായകനുമായ രോഹിത്തിന് ഓസ്‌ട്രേലിയയില്‍ അനുഭസമ്പത്തുണ്ട്. എന്നാല്‍ സമീപകാലത്തെ രോഹിത്തിന്റെ പ്രകടനം പ്രതീക്ഷകള്‍ക്കൊത്തുള്ളതല്ല. സ്ഥിരത കണ്ടെത്താന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഇപ്പോഴിതാ രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍.

രോഹിത്ത് ബെസ്റ്റ് നായകന്‍
'ക്യാപ്റ്റനാവുമ്പോള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന നിരവധി കാര്യങ്ങള്‍ ചുറ്റുമുണ്ടാവും. വിരാട് കോലിയുടെ ആര്‍സിബിയിലെ പ്രകടനത്തെക്കുറിച്ച് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിക്കരുത്. വ്യക്തമായ ലക്ഷ്യത്തോടെ പന്തില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കണം. ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടാന്‍ സാധിക്കുന്ന താരമാണ് രോഹിത്. അക്കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം രോഹിത്താണ്. അവന്‍ വലിയ ഫോമിലല്ലെങ്കില്‍ പോലും ഇന്ത്യക്ക് തുടര്‍ച്ചയായി വലിയ സ്‌കോറിലേക്കെത്താനാവും'-സ്വാന്‍ പറഞ്ഞു.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഇന്ത്യക്ക് ആശങ്കകളേറെ
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് നേട്ടം ഒട്ടും എളുപ്പമാവില്ല. പ്രധാനമായും ബൗളിങ് നിരയിലാണ് പ്രശ്‌നങ്ങള്‍. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതും ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഹര്‍ഷല്‍ പട്ടേലും അര്‍ഷദീപ് സിങ്ങും ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയ സമ്പത്തില്ലാത്തവരാണ്. ഭുവനേശ്വര്‍ ന്യൂബോളില്‍ മികവ് കാട്ടുമ്പോഴും ഡെത്ത് ഓവറുകളില്‍ തിളങ്ങാനാവുന്നില്ല.
Also Read : അവന്‍ ഓറഞ്ച് ക്യാപ് നേടില്ല, പക്ഷെ ഇന്ത്യയുടെ മാച്ച് വിന്നറാണ്, പ്രശംസിച്ച് കൈഫ്

ഓസീസ് സാഹചര്യം വെല്ലുവിളി
ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ്ങും ആശങ്ക സൃഷ്ടിക്കുന്നു. രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. രണ്ട് പേര്‍ക്കും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും കൂട്ടുകെട്ടില്‍ ഈ മികവ് കാണുന്നില്ല. വിരാട് കോലി ഫോമിലേക്കെത്തിയത് ആശ്വാസമാണെങ്കിലും മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യക്ക് സ്ഥിരതയില്ലാത്തത് വലിയ തലവേദനയാണ്. ഇന്ത്യക്ക് ഇത്തവണത്തെ കപ്പ് നേടാന്‍ വലിയ വെല്ലുവിളികളെ അതിജീവിക്കണമെന്ന് ചുരുക്കം. പേസും ബൗണ്‍സും നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്ക് തിളങ്ങാനാവുമോയെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications