Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ഓറഞ്ച് ക്യാപ് നേടില്ല, പക്ഷെ ഇന്ത്യയുടെ മാച്ച് വിന്നറാണ്, പ്രശംസിച്ച് കൈഫ്

1

ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. മികച്ച ടീം കരുത്തും എല്ലാ പിന്തുണയും ഉണ്ടായിട്ടും ലോകകപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യക്ക് ഇത്തവണത്തെ ഏഷ്യാ കപ്പിലും കിരീടത്തിലേക്കെത്താനായില്ല. ഇതിന്റെയെല്ലാം ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പില്‍ കിരീടം നേടേണ്ടതായുണ്ട്. രോഹിത് ശര്‍മയെന്ന നായകനൊപ്പം എടുത്തു പറയാവുന്ന നിരവധി താരങ്ങളുണ്ട്.

അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യക്ക് കിരീട പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഇന്ത്യക്ക് തിരിച്ചടിയായി പല സൂപ്പര്‍ താരങ്ങളും പരിക്കേറ്റ് പുറത്താവുന്നുണ്ട്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ടീമിലെ പ്രമുഖ താരങ്ങളെല്ലാം നടത്തുന്നത്. ഇന്ത്യക്കൊപ്പം മാച്ച് വിന്നര്‍മാരായി നിരവധി താരങ്ങളുണ്ടെങ്കിലും ഏറ്റവും ഇംപാക്ട് സൃഷ്ടിക്കുന്ന മാച്ച് വിന്നറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് കൈഫ്.

ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍

ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടുകയോ മാന്‍ ഓഫ് ദി മാച്ചുകള്‍ വാരിക്കൂട്ടുകയോ ചെയ്തില്ലെങ്കിലും സൂര്യകുമാറാണ് ഇന്ത്യയുടെ മാച്ച് വിന്നറെന്നാണ് കൈഫ് പറയുന്നത്. 'ലോകോത്തര പേസര്‍മാരെ സ്പിന്നര്‍മാരോ ആകട്ടെ, ടേണിങ്ങോ പേസ് പിച്ചോ ആവട്ടെ, പ്രയാസമുള്ള സാഹചര്യമാവട്ടെ ഇതൊന്നും സൂര്യയെ ബാധിക്കില്ല. അവന് ചിലപ്പോള്‍ ഓറഞ്ച് ക്യാപ്പോ മാന്‍ ഓഫ് ദി മാച്ചോ നേടാന്‍ സാധിച്ചേക്കില്ല. എന്നാല്‍ അവന്‍ ഇന്ത്യക്കായി മത്സരങ്ങള്‍ ജയിക്കുന്നു. നാലാം നമ്പര്‍ അവനായുള്ളതാണ്. ദീര്‍ഘ കാലത്തേക്ക് അവന്‍ അവിടെ നിന്ന് മാറില്ല'-മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്താണ്. പ്രയാസമുള്ള പിച്ചുകളിലും അനായാസമായി റണ്‍സുയര്‍ത്തുന്ന സൂര്യകുമാര്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. എബി ഡിവില്ലിയേഴ്‌സിന് ശേഷം സൂര്യകുമാറിനെപ്പോലെ 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം.

Also Read : T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത!, അറിയാം

സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും

സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടന്നത്. ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിച്ച പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ടപ്പോഴും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ ഫിഫ്റ്റി നേടിയാണ് സൂര്യകുമാര്‍ കൈയടി നേടിയത്. ഇംഗ്ലണ്ടിലെ പ്രയാസമേറിയ സാഹചര്യത്തില്‍ ടി20 സെഞ്ച്വറി നേടാനും രാഹുലിന് സാധിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്.

ഇന്ത്യക്കായി ഇതിനോടകം 32 ടി20 മത്സരങ്ങളാണ് സൂര്യകുമാര്‍ കളിച്ചത്. ഇതില്‍ നിന്ന് 173.35 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം. 57 സിക്‌സുകളും 88 ബൗണ്ടറിയും അദ്ദേഹം നേടിയിട്ടുണ്ട്. ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിലെ ആദ്യ പന്ത് ജോഫ്രാ ആര്‍ച്ചറെ സിക്‌സര്‍ പറത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്.

Also Read :ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

ലോകകപ്പിലെ നിര്‍ണ്ണായക താരം

ലോകകപ്പിലെ നിര്‍ണ്ണായക താരം

സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുന്ന താരമാണ് സൂര്യ. മറ്റാര്‍ക്കും കളിക്കാനാവാത്ത പല ഷോട്ടുകളും കളിക്കാന്‍ സൂര്യക്ക് സാധിക്കും. പല ഷോട്ടുകള്‍ക്കും പേരിടാന്‍ സാധിക്കില്ല. സ്വീപ് ഷോട്ടുകളും ഷോട്ട് ബോളുകളിലെ വൈവിധ്യമാര്‍ന്ന ഷോട്ടുകളുമെല്ലാം സൂര്യക്ക് മാത്രം കളിക്കാന്‍ സാധിക്കുന്നതാണെന്ന് പറയാം. നിലവില്‍ മിന്നും ഫോമിലുള്ള സൂര്യക്ക് ടി20 ലോകകപ്പില്‍ ഇതേ മികവ് തുടരാനായാല്‍ ഇന്ത്യ രക്ഷപെട്ടു. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീം കഷ്ടപ്പെടുമെന്നുറപ്പ്. ജസ്പ്രീത് ബുംറയില്ലാതെ ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ബാറ്റിങ്ങിലൂടെ വേണം കളി പിടിക്കാന്‍. അതിന് സൂര്യയുടെ ഫോം നിര്‍ണ്ണായകമാണ്.

Story first published: Friday, September 30, 2022, 20:54 [IST]
Other articles published on Sep 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+