T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത!, അറിയാം

ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ടി20 പരമ്പരക്കിറങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടി ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ലോകകപ്പിന് മുമ്പായി ഇന്ത്യ അവസാനമായി കളിക്കുന്ന ടി20 പരമ്പരയെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പ്രാധാന്യമേറെ.
ഇന്ത്യയുടെ പല താരങ്ങളുടെയും കരിയറില്‍ നിര്‍ണ്ണായകമാവാന്‍ പോകുന്ന പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാന്‍ പോകുന്നത്. ഈ പരമ്പരക്ക് ശേഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് വിവരം. ഇന്ത്യ രണ്ട് മാറ്റങ്ങള്‍ ടി20 ലോകകപ്പില്‍ വരുത്താനാണ് സാധ്യത. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മുഹമ്മദ് ഷമിയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ ഷമി ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താനാണ് പദ്ധതിയിട്ടതെങ്കിലും പനി മൂലം അദ്ദേഹത്തിന് കളിക്കാനായില്ല. നിലവില്‍ ശാരീക പ്രശ്‌നം നേരിടുന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കും ഷമി ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഷമിയെ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത.
ഷമിയെ നിലവില്‍ ബാക്കപ്പ് താരമായാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ഷമിയുടെ ഫിറ്റ്‌നസില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയേക്കില്ല. ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരക്ക് പിന്നാലെ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോകും. അവിടെ സന്നാഹ മത്സരവും കളിക്കുന്നുണ്ട്.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

ഷമിയെ ഇന്ത്യ മാറ്റിനിര്‍ത്തിയാല്‍ പകരമാരെന്നത് വലിയ ചോദ്യമാണ്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അനുഭവസമ്പത്തിന് പ്രാധാന്യമുള്ളതിനാല്‍ ഇന്ത്യ ഉമേഷ് യാദവിനെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന സൂചനകളുണ്ട്. ഓസീസ് പരമ്പരയില്‍ ഇന്ത്യ ഉമേഷ് യാദവിനെ കളിപ്പിച്ചിരുന്നു. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പേസ് ടീമിന് ഗുണം ചെയ്തു. ഓസീസ് സാഹചര്യത്തിലേക്കും ഇന്ത്യ ഉമേഷിന് ഒപ്പം കൂട്ടിയാലും അത്ഭുതപ്പെടാനാവില്ല.

മറ്റൊരു മാറ്റം ദീപക് ഹൂഡയുടെ കാര്യത്തിലാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡക്ക് പരിക്കേറ്റിരിക്കുകയാണ്. ഓസീസ് പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത ഹൂഡക്ക് പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയും നഷ്ടമായിട്ടുണ്ട്. ലോകകപ്പും താരത്തിന് നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ സംഭവിച്ചാല്‍ ഹൂഡക്ക് പകരം ആരെന്നതാണ് വലിയ ചോദ്യം.
ശ്രേയസ് അയ്യരാണ് ബാക്കപ്പ് താരം. ഇന്ത്യക്ക് ഇനി പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു ഓള്‍റൗണ്ടറില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ ശ്രേയസിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി സഞ്ജു സാംസണിനെ ബാക്കപ്പ് താരമായി പരിഗണിക്കാനുള്ള സാധ്യതകളാണുള്ളത്. സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ടീമില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെട്ടാല്‍ സഞ്ജു ഏകദിന പരമ്പര കളിച്ചേക്കില്ല.
T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 9 ആണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ശേഷമാവും ഇന്ത്യ അന്തിമ ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യത. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications