For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

അണ്ടര്‍ 19 ലോകകപ്പിനിടെയായിരുന്നു ഇത്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായിരുന്നു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. നിരവധി മല്‍സരങ്ങളില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അവിസ്മരണീയ ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ടീമിനു ത്രസിപ്പിക്കുന്ന ജയങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ കപ്പുയര്‍ത്തിയപ്പോഴും അതില്‍ യുവി മാജിക്കുണ്ടായിരുന്നു. അന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2000ത്തിലെ അണ്ടര്‍ 19 ലോകകപ്പ്

2000ത്തിലെ അണ്ടര്‍ 19 ലോകകപ്പ്

സീനിയര്‍ ടീമിനായി കളിക്കുമ്പോള്‍ മാത്രമല്ല അണ്ടര്‍ 19 തലത്തില്‍ കളിച്ചിരുന്നപ്പോഴും വളരെ നിര്‍ഭയനായ, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്ന അഗ്രസീവ് ബാറ്ററായിരുന്നു യുവരാജ്. അത്തരമൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീമംഗമായിരുന്ന റീതീന്ദര്‍ സോധി. 2000ത്തിലെ അണ്ടര്‍ 19 ലോകകപ്പില്‍ മുഹമ്മദ് കൈഫിനു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ തുറുപ്പുചീട്ടായിരുന്നു യുവി. ഈ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുമായുള്ള കളിക്കിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് അന്നു ടീമിലുണ്ടായിരുന്ന സോധി തുറന്നു പറഞ്ഞിരിക്കുന്നത്.

യുവി ചാംപ്യന്‍ പ്ലെയര്‍

യുവി ചാംപ്യന്‍ പ്ലെയര്‍

യുവരാജ് സിങ് ഒരു ചാംപ്യന്‍ തന്നെയായിരുന്നു. അദ്ദേഹം തനിച്ച് പല മല്‍സരങ്ങളിലും ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ബുദ്ധിമുട്ടേറിയതായി മാറുമ്പോള്‍ യുവി വരികയും നമ്മെ വിജയിപ്പിക്കുകയും ചെയ്യുന്നു. 2000ത്തിലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നമ്മള്‍ അന്നു അധികം റണ്‍സൊന്നും നേടിയിരുന്നില്ല. ഓസ്‌ട്രേലിയന്‍ നിരയില്‍ ഷെയ്ന്‍ വാട്‌സന്‍, മിച്ചെല്‍ ജോണ്‍സന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അന്നുണ്ടായിരുന്നതായും റീതീന്ദര്‍ സോധി വ്യക്തമാക്കി.

Also Read: സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

ഓസീസിനെതിരായ സെമി

ഓസീസിനെതിരായ സെമി

സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസ്‌ട്രേലിയയായിരുന്നു. ഓസീസ് നിരയില്‍ ഷോണ്‍ മാര്‍ഷ്, ഷെയ്ന്‍ വാട്‌സന്‍, മിച്ചെല്‍ ജോണ്‍സന്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍ രണ്‍വീത് റിക്കി (108) സെഞ്ച്വറി കുറിച്ചിരുന്നു. പക്ഷെ ഇന്നിങ്‌സ് പുരോഗമിക്കവെ ഇന്ത്യയുടെ റണ്‍റേറ്റ് വലിയ ആശങ്കയുണ്ടാക്കുന്നതായി മാറി. രണ്‍വീതും മനീഷ് ശര്‍മയും (65) 70നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ മാത്രമാണ് റണ്‍സ് നേടിയത്. ഇതോടെ സ്‌ട്രൈക്ക് റേറ്റുയര്‍ത്താന്‍ മധ്യനിര ബാറ്റര്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്തു.

യുവിയുടെ വാക്കുകള്‍

യുവിയുടെ വാക്കുകള്‍

യുവരാജ് സിങിനു ശേഷമായിരുന്നു റീതീന്ദര്‍ സോധി ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിയിരുന്നത്. യുവി ക്രീസിലേക്കു പോകവെ തന്നോടു പറഞ്ഞ വാക്കുകളെക്കുറിച്ചാണ് സോധി വെളിപ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് വീണപ്പോള്‍ യുവരാജായിരുന്നു ക്രീസിലേക്കു പോവേണ്ടിയിരുന്നത്. യുവി, സ്‌കോര്‍ ബോര്‍ഡില്‍ അധികം റണ്‍സില്ല. അല്‍പ്പം കളിക്കേണ്ടി വരുമെന്നു ഞാന്‍ അവനോടു പറഞ്ഞു.
നീ ഭയപ്പെടാതിരിക്കൂ, ഞാന്‍ ഗ്രൗണ്ടിലേക്കു പോവുകയാണ്. ഞാന്‍ എന്റെ ശൈലിയില്‍ കളിച്ചുവരാമെന്നായിരുന്നു യുവി എന്നോടു ആത്മവിശ്വാസത്തോടെ പറഞ്ഞത്. അവന്‍ അതു പാലിക്കുകയും ചെയ്തു. 43ാം ഓവറില്‍ ബാറ്റ് ചെയ്ത യുവി 25 ബോളില്‍ 58 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തതായി സോധി വിശദമാക്കി.

Also Read: രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

ആത്മവിശ്വാസമുള്ള താരം

ആത്മവിശ്വാസമുള്ള താരം

വളരെയധികം ആത്മവിശാസമുള്ള വ്യക്തിയായിരുന്നു യുവരാജ് സിങ്. ഈ ആത്മവിശ്വാസം നിരവധി വര്‍ഷങ്ങള്‍ അവന്‍ ഇന്ത്യക്കായി കളിക്കവെ നമ്മള്‍ നേരില്‍ കണ്ടിട്ടുള്ളതാണെന്നും റീതീന്ദര്‍ സോധി വ്യക്തമാക്കി.
2000ലെ അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ ചാംപ്യന്‍മാരായത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തലും യുവിയായിരുന്നു. ഇന്ത്യക്കു വേണ്ടി പിന്നീട് 304 ഏകദിനങ്ങളും 58 ടി20കളും 40 ടെസ്റ്റുകളും കളിച്ച അദ്ദേഹം 2019ലായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Sunday, October 2, 2022, 17:04 [IST]
Other articles published on Oct 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+