വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

രണ്ടാം ലോകകപ്പാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായിരുന്നു ഇന്ത്യ. എംഎസ് ധോണിയെന്ന പുതിയ ക്യാപ്റ്റനു കീഴില്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടാണ് അന്നു ഇന്ത്യ കിരീടവുമായി സൗത്താഫ്രിക്കയില്‍ നിന്നും മടങ്ങിയത്. പക്ഷെ അതിനു ശേഷം ഒരിക്കല്‍പ്പോലും കപ്പില്‍ തൊടാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായില്ല. ഏറ്റവും അസാനമായി യുഎഇയില്‍ നടന്ന കഴിഞ്ഞ എഡിഷനില്‍ സെമി ഫൈനല്‍ പോലും കാണാതെ തലകുനിച്ച് ഇന്ത്യക്കു മടങ്ങേണ്ടി വരികയായിരുന്നു.

Also Read: പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെAlso Read: പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെ

ലക്ഷ്യം രണ്ടാം കിരീടം

ലക്ഷ്യം രണ്ടാം കിരീടം

ഓസ്‌ട്രേലിയയില്‍ ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ കിരീടത്താനുള്ള തങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന് ഇന്ത്യ സ്വപ്‌നം കാണുകയാണ്. ഒരുപിടി മികച്ച കളിക്കാരുമായിട്ടാണ് ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയിലേക്കു പറക്കുക. അഞ്ചു താരങ്ങളുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് കിരീടവിജയത്തില്‍ നിര്‍ണായകമായിരിക്കും. മാച്ച് വിന്നര്‍മാരാായ ഈ അഞ്ചു പേര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാറിന്റെ പ്രകടനം ലോകകപ്പില്‍ നിര്‍ണായമാണ്. നിലവില്‍ ടി20 ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള താരം അദ്ദേഹമാണ്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് സൂര്യയാണ്.
ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ടി20യിലും താരം ഇടിവെട്ട് ഫിഫ്റ്റി കുറിച്ചിരുന്നു. സൂര്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ടി20യില്‍ 31 ഇന്നിങ്‌സുകളിലായി അദ്ദേഹം 1037 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും ഒമ്പത് ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ പഞ്ചാബില്‍ നിന്നുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് ടീമിലെ പ്രധാനപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ദേശീയ ടീമിലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി ഇതുവരെ 13 ടി20കളില്‍ കളിച്ച അര്‍ഷ്ദീപ് 19 വിക്കറ്റുകളാണ് വീഴ്ത്തിയത്. 12 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് പേസറുടെ ഏറ്റവും മികച്ച പ്രകടനം. ലോകകപ്പിലും അര്‍ഷ്ദീപിനു ബൗളിങില്‍ മികവ് പുലര്‍ത്താനായാല്‍ അത് ഇന്ത്യയെ ഏറെ സഹായിക്കുമെന്നുറപ്പാണ്.

Also Read: മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നായകനും ഓപ്പണറുമായ രോഹിത് ശര്‍മയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു പ്രധാനപ്പെട്ട മാച്ച് വിന്നര്‍. സ്ഥിരം ക്യാപ്റ്റനായ ശേഷം ടി20യില്‍ കൂടുതല്‍ അഗ്രസീവായ ബാറ്റിങാണ് ഹിറ്റ്മാന്‍ കാഴ്ചവയ്ക്കുന്നത്. തന്റെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുന്നതിനായി ശരാശരിയുടെ കാര്യത്തില്‍ രോഹിത് ചില ത്യാഗങ്ങളും ചെയ്തിരിക്കുകയാണ്.
ഈ വര്‍ഷം ടി20യില്‍ രോഹിത്തിന്റെ പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റ് 147 ആണ്. റണ്‍റേറ്റ് ഉയര്‍ത്തുന്നതിനായി പലപ്പോഴും റിസ്‌കുള്ള ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നത്. ഈ വര്‍ഷം ടി20യില്‍ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 149 ആണ്. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരേക്കാളെല്ലാം മുകളിലാണ് അദ്ദേഹം.

വിരാട് കോലി

വിരാട് കോലി

മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി തന്റെ റണ്‍സ് ക്ഷാമത്തിനു അറുതിയിട്ട് പഴയ ഫോമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവിനു സാക്ഷിയായത്. 2019നു ശേഷം കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി കുറിക്കുന്നതിനു ഏഷ്യാ കപ്പ് സാക്ഷിയായിരുന്നു. ടി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു അദ്ദേഹം ടൂര്‍ണമെന്റില്‍ കണ്ടെത്തിയത്.
ടി20യില്‍ 101 ഇന്നിങ്‌സുകളില്‍ നിന്നും 50.85 ശരാശരിയില്‍ 138.1 സ്‌ട്രൈക്ക് റേറ്റോടെ കോലി 2688 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും 33 ഫിഫ്റ്റികളുമാണ് അദ്ദേഹം അടിച്ചെടുത്തത്. 2014, 16 ടി20 ലോകകപ്പുകളില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെുക്കപ്പെട്ടിട്ടുള്ള താരം കൂടിയാണ് കോലി. രണ്ടു തവണ ഈ നേട്ടം കൈവരിച്ച ഏക താരവും അദ്ദേഹമാണ്.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

വെറ്ററന്‍ വിക്കറ്റ് കീപ്പറും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കില്‍ വാനോളം പ്രതീക്ഷകളാണ് ഇന്ത്യക്കു ടി20 ലോകകപ്പിലുള്ളത്. കരിയര്‍ അവസാനിച്ചെന്നു എല്ലാവരും വിധിയെഴുതിയ ഇടത്തു നിന്നാണ് ഡിക്കെ ഈ വര്‍ഷം രാജകീയമായി ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ഇതിനായി അദ്ദേഹത്തെ സഹായിച്ചത് കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ ഹീറോയിസമായിരുന്നു. 183 സ്‌ട്രൈക്ക് റേറ്റോടെ 330 റണ്‍സ് ഡിക്കെ നേടിയിരുന്നു.
പിന്നീട് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കാര്‍ത്തിക് വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിരുന്നു. ലോകകപ്പിലും ബാറ്റിങിലെ ഈ മാജിക്ക് കാര്‍ത്തികിന് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ കിരീടസാധ്യതകള്‍ കൂടുതല്‍ സജീവമായി മാറും.

Story first published: Monday, October 3, 2022, 16:50 [IST]
Other articles published on Oct 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X