For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ടി20 ലോകകപ്പിലാണ് ടീം അടുത്തതായി കളിക്കുക

വിരാട് കോലിയുടെ പകരക്കാരനായി രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വന്നിട്ട് ഒരു വര്‍ഷം ആവാന്‍ പോവുകയാണ്. ഈ കാലയളവില്‍ അദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനമാണ് ടീം നടത്തിയത്. പ്രത്യേകിച്ചും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലായിരുന്നു ഇന്ത്യ ഏറ്റവും മികച്ചുനിന്നത്. ഇംഗ്ലണ്ടിനെയും വെസ്റ്റ് ഇന്‍ഡീസിനെയും അവരുടെ നാട്ടില്‍ തോല്‍പ്പിച്ച രോഹിത്തും സംഘവും നാട്ടില്‍ വച്ച് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയെല്ലാം പരമ്പരനേട്ടം ആഘോഷിക്കുകയും ചെയ്തു.

അസാധാരണമായി ഒന്നുമില്ല

അസാധാരണമായി ഒന്നുമില്ല

പക്ഷെ ദ്വിരാഷ്ട്ര പരമ്പരകളിലെ വിജയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഒന്നും തന്നെ അസാധാരണമായി ചെയ്തിട്ടില്ലെന്നു കാണാം. അതുകൊണ്ടു തന്നെ നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഹണിമൂണ്‍ കാലം തീരുകയാണെന്നു പറയേണ്ടി വരും. വലിയ കുഴപ്പത്തിലേക്കാണ് അദ്ദഹേം ഇനി പോവുന്നത്. ഇതു എങ്ങനൊണെന്നു നമുക്കു പരിശോധിക്കാം.

ഏഷ്യാ കപ്പിലെ ഫ്ളോപ്പ് ഷോ

ഏഷ്യാ കപ്പിലെ ഫ്ളോപ്പ് ഷോ

ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ്. തീര്‍ച്ചയായും ഹിറ്റ്മാനും സംഘവും കിരീടവുമായി മടങ്ങിയെത്തുമെന്നായിരുന്നു ഫാന്‍സും ബിസിസിഐയുമെല്ലാം പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ടൂര്‍ണമെന്റില്‍ ഈ പ്രതീക്ഷകളൊന്നും കാക്കാന്‍ ഇന്ത്യക്കായില്ല.
ഫൈനല്‍ പോലും കാണാതെയാണ് ഇന്ത്യ നാട്ടിലേക്കു വിമാനം കയറിയത്. സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും പരാജയപ്പെട്ട ഇന്ത്യക്കു അഫ്ഗാനിസ്താനെതിരേ മാത്രമാണ് വിജയിക്കാനായത്.

Also Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

പിഴവുകളില്‍ നിന്ന് പഠിക്കുന്നു

പിഴവുകളില്‍ നിന്ന് പഠിക്കുന്നു

ഏഷ്യാ കപ്പിലെ പുറത്താവലിനു ശേഷം പതിവ് വാദങ്ങള്‍ തന്നെയായിരുന്നു രോഹിത് ശര്‍മ നിരത്തിയത്. ടീം പിഴവുകളില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ രോഹിത്തിന്റെ ഈ വാക്കുകള്‍ ആരാധകരെ അരിശം കൊള്ളിക്കുകയാണ് ചെയ്തത്.
അതിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ ടി20 പരമ്പര നേടാന്‍ ഇന്ത്യക്കായെങ്കലും അത്ര ആധികാരികമായിരുന്നില്ല ടീമിന്റെ പ്രകടനമെന്നു കാണാം.

Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

ടി20 ലോകകപ്പ്

ടി20 ലോകകപ്പ്

ഇനിയാണ് രോഹിത് ശര്‍മയുടെ യഥാര്‍ഥ അഗ്നിപരീക്ഷയായ ടി20 ലോകകപ്പ് നടക്കുന്നത്. ടീം പിഴവുകളില്‍ നിന്നും പഠിക്കുകയാണെന്ന പതിവു വാദങ്ങളൊന്നും ഇനി രോഹിത്തിനു വിരത്താന്‍ കഴിയില്ല. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ എന്തു വില കൊടുത്തും രോഹിത്തിനും സംഘത്തിനും പെര്‍ഫോം ചെയ്‌തേ തീരൂ. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവവും ഡെത്ത് ഓവര്‍ ബൗളിങുമെല്ലാം ഇന്ത്യക്കു ക്ഷീണമാണെങ്കിലും ലോകകപ്പില്‍ ഇവയൊന്നും പറഞ്ഞ് രോഹിത്തിന് തടിയൂരാന്‍ കഴിയില്ല.

ആരാധകര്‍ പൊറുക്കില്ല

ആരാധകര്‍ പൊറുക്കില്ല

വെറും കൈയോടെ മടങ്ങേണ്ടി വന്നാല്‍ അതോടെ ക്യാപ്റ്റനായുള്ള രോഹിത്തിന്റെ ഭരണവും ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. ചിലപ്പോള്‍ അദ്ദേഹം തന്നെ ലോകകപ്പിനു ശേഷം ഒരു പക്ഷെ ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞേക്കുകയും ചെയ്യും. എന്തു തന്നെയാണെങ്കിലും ക്യാപ്റ്റനായുള്ള രോഹിത്തിന്റെ നല്ല കാലം അവസാനിച്ചു കഴിഞ്ഞു. ഇനിയുള്ള പരീക്ഷണത്തിന്റെ നാളുകളാണ്. അതില്‍ പാളിയാല്‍ നായകസ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനം പോലും അദ്ദേഹത്തിനു നഷ്ടമായേക്കും.

ടി20 ലോകകപ്പിനുള്ള ടീം

ടി20 ലോകകപ്പിനുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

സ്റ്റാന്‍ഡ്ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.

Story first published: Wednesday, October 5, 2022, 17:04 [IST]
Other articles published on Oct 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+