For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

നിലവിലെ ചാംപ്യന്മാരാണ് ഓസീസ്

വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. ഐസിസിയുടെ ടി20 ലോകകപ്പിനു ഈ മാസം ഓസ്‌ട്രേലിയയില്‍ തുടക്കമാവും. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ കംഗാരുപ്പട സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്താനുള്ള പടയൊരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലെ അപ്രതീക്ഷിത ചാംപ്യന്‍മാരായിരുന്നു ഓസീസ്. അന്നു ആരോണ്‍ ഫിഞ്ച് നയിച്ച ടീം ഫൈനലില്‍ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് കന്നിക്കിരീടമുയര്‍ത്തിയത്.

കഴിഞ്ഞ ടീമില്‍ ഒരു മാറ്റം മാത്രം

കഴിഞ്ഞ ടീമില്‍ ഒരു മാറ്റം മാത്രം

കഴിഞ്ഞ ടൂര്‍ണമെന്റില്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഓസീസ് വീണ്ടുമൊരു അങ്കത്തിനൊരുങ്ങുന്നത്. ടീമിലെ ഏക മാറ്റം സ്പിന്നര്‍ മിച്ചെല്‍ സ്വെപ്‌സനു പകരം വമ്പനടിക്കാരനായ ടിം ഡേവിഡ് വന്നുവെന്നതാണ്. ഇത്തവണയും ഓസീസ് തന്നെ കിരീടം നിലനിര്‍ത്തിയാല്‍ അദ്ഭുതപ്പെടാനില്ല. അവരെ ഫേവറിറ്റുകളാക്കി മാറ്റുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

പരിചയസമ്പത്തുള്ള ബൗളിങ് ആക്രമണം

പരിചയസമ്പത്തുള്ള ബൗളിങ് ആക്രമണം

വളരെ പരിചസമ്പത്തുള്ള അതിശക്തമായ ബൗളിങ് നിരയാണ് ഓസ്‌ട്രേലിയക്കു ഇത്തവണയുള്ളത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് ത്രയം ഏതു ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയുയര്‍ത്തും. സമീപകാലത്തു ടി20 ഫോര്‍മാറ്റില്‍ ഈ ത്രയം നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പിലും ഇവര്‍ ക്ലിക്കാവാന്‍ സാധ്യത കൂടുതലാണ്.
ദീര്‍ഘകാലമായി ടി20യില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സ്റ്റാര്‍ക്ക്. 51 ടി20കളില്‍ നിന്നും 7.55 ഇക്കോണമി റേറ്റില്‍ 63 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ഹേസല്‍വു‍ഡും സാംപയും

ഹേസല്‍വു‍ഡും സാംപയും

ഹേസല്‍വുഡ് ടി20യില്‍ ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ബൗളറാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏഴു കളിയില്‍ നിന്നും 11 വിക്കറ്റുകളുമായി ഓസീസ് ജയത്തില്‍ ഹേസല്‍വുഡ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ വര്‍ഷം ഒമ്പത് ടി20കളില്‍ നിന്നും 17 വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്.
കമ്മിന്‍സാവട്ടെ ടി20യില്‍ ഇതുവരെ 46 വിക്കറ്റുകള്‍ ഓസീസിനായി പിഴുതു കഴിഞ്ഞു. സ്പിന്നര്‍ ആദം സാംപ ടി20യിലെ വളരെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. നാട്ടില്‍ 6.48 ഇക്കോണമി റേറ്റില്‍ 22 വിക്കറ്റുകള്‍ സാംപ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ 13 വിക്കറ്റുകളായിരുന്നു സ്പിന്നറുടെ സമ്പാദ്യം.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം

ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം

മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഓസ്‌ട്രേലിയന്‍ ടീമിനു കൂടുതല്‍ ആഴം നല്‍കുന്നു. മല്‍സരഗതി മാറ്റാന്‍ കഴിയുന്ന ഒരുപിടി ഓള്‍റൗണ്ടര്‍മാര്‍ ഓസീസ് സംഘത്തിലുണ്ട്. മിച്ചെല്‍ മാര്‍ഷ് ഇവരിലൊരാളാണ്. കഴിഞ്ഞ വര്‍ഷം 20 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 36.88 ശരാശരിയില്‍ താരം സ്‌കോര്‍ ചെയ്തിരുന്നു. 2021ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസീസിന്റെ വിജയശില്‍പ്പിയായിരുന്നു മാര്‍ഷ്. പുറത്താവാതെ 50 ബോളില്‍ 77 റണ്‍സെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. ഓസീസിനായി മൂന്നാം നമ്പറില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നും ആറു ഫിഫ്റ്റികള്‍ നേടിയ മാര്‍ഷ് 15 വിക്കറ്റുകളും വീഴ്ത്തി.

സ്റ്റോയ്നിസ്, മാക്സ്വെല്‍

സ്റ്റോയ്നിസ്, മാക്സ്വെല്‍

മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഓസീസ് ടീമിലെ മറ്റൊരു പ്രധാന ഓള്‍റൗണ്ടര്‍. ടി20യില്‍ 140.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്. കൂടാതെ 13 ടി20 വിക്കറ്റുകളും സ്‌റ്റോയ്‌നിസ് നേടി. സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഓസീസിന്റെ മൂന്നാമത്തെ ഓള്‍റൗണ്ടര്‍. ടി20യില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് മാക്‌സി. 82 ടി20കള്‍ കൡച്ചുകഴിഞ്ഞ അദ്ദേഹത്തിനു 152.18 സ്‌ട്രൈക്ക് റേറ്റുണ്ട്. കൂടാതെ 36 ടി20 വിക്കറ്റുളും മാക്‌സ്വെല്‍ നേടി.

Also Read: ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

ബാറ്റിങ് നിര

ബാറ്റിങ് നിര

വളരെ സന്തുലിതമായ ബാറ്റിങ് നിരയാണ് ഓസ്‌ട്രേലിയയുടെ മറ്റൊരു പ്ലസ് പോയിന്റ്. ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന ഓപ്പണിങ് സഖ്യം ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജോടികളിലൊന്നാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത് വാര്‍ണറായിരുന്നു. അന്നു ഏഴു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തത് 289 റണ്‍സായിരുന്നു. ഇതുവരെ 91 ടി20കളില്‍ നിന്നും 2684 റണ്‍സാണ് വാര്‍ണര്‍ സ്‌കോര്‍ ചെയ്തത്. ഫിഞ്ച് 95 ടി20കളില്‍ നിന്നും 2915 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

വേഡ്, ഡേവിഡ്

വേഡ്, ഡേവിഡ്

ഇവരെക്കൂടാതെ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ്, സിംഗപ്പൂര്‍ ടീം വിട്ട് സ്വന്തം രാജ്യത്തേക്കു മാറിയ ടിം ഡേവിഡ് എന്നിവരും ലോകകപ്പില്‍ ഓസീസിന്റെ നിര്‍ണായക താരങ്ങളാണ്. ടി20യില്‍ സ്റ്റീവ് സ്മിത്തിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ലെങ്കിലും അനുഭവസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാവും.

Story first published: Tuesday, October 4, 2022, 16:57 [IST]
Other articles published on Oct 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+