വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഇവര്‍ ബെഞ്ചിലിരിക്കും-മൂന്ന് ദൗര്‍ഭാഗ്യവാന്മാരിതാ

ഏറ്റവും ശക്തമായ പ്ലേയിങ് 11മായി ഇറങ്ങാനാവാത്ത പക്ഷം ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരും

1

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 പരമ്പരക്കൊരുങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാവും ഇന്ത്യയുടെ വരവ്. എന്നാല്‍ ഏകദിനത്തിലെപ്പോലെ ടി20യില്‍ കിവീസിനെ വീഴ്ത്തുക എളുപ്പമാവില്ല. വെടിക്കെട്ട് നടത്താന്‍ കഴിവുള്ള നിരവധി താരങ്ങള്‍ ന്യൂസീലന്‍ഡിനൊപ്പമുണ്ടെന്ന് പറയാം.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഉറക്കം കെടുത്താന്‍ കിവീസിനാവും. ഏറ്റവും ശക്തമായ പ്ലേയിങ് 11മായി ഇറങ്ങാനാവാത്ത പക്ഷം ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരും. പരമ്പരയില്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയേക്കും.

എന്നാല്‍ ചില താരങ്ങള്‍ക്ക് മൂന്ന് മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. ഇത്തരത്തില്‍ ടി20 പരമ്പരയില്‍ പുറത്തിരുന്ന് കളികാണേണ്ടിവരാന്‍ സാധ്യതയുള്ള മൂന്ന് ദൗര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാAlso Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാ

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇടവേളക്ക് ശേഷം ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയ താരമാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണറെന്ന വിശേഷണമുള്ള പൃഥ്വിയുടെ പ്രകടനങ്ങള്‍ മികച്ചതാണ്. ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പൃഥ്വി ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വന്നതോടെയാണ് പൃഥ്വിയുടെ കരിയര്‍ മാറിയത്. ഏറെക്കാലം ഇന്ത്യ തഴഞ്ഞ പൃഥ്വി ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

ഇന്ത്യ പൃഥ്വിയെ കിവീസിനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും അവസരം നല്‍കാന്‍ സാധ്യത കുറവാണെന്ന് പറയാം. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനൊപ്പം മികച്ച ഫോമിലുള്ള ശുബ്മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും.

ബാക്കപ്പ് ഓപ്പണറായ റുതുരാജ് ഗെയ്ക് വാദ് പരിക്കിന്റെ പിടിയിലാണെന്ന സൂചനയുണ്ട്. ശുബ്മാന് പരിക്കേറ്റാല്‍ പൃഥ്വിയെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അല്ലാത്ത പക്ഷം പരമ്പരയിലുടെനീളം പൃഥ്വി ബെഞ്ചിലിരിക്കാനാണ് സാധ്യത.

Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വിശേഷമുള്ള താരമാണ് ദീപക് ഹൂഡ. മധ്യനിരയില്‍ ആഞ്ഞടിക്കാനും മധ്യ ഓവറുകളില്‍ ഒന്നോ രണ്ടോ ഓവര്‍ ചെയ്യാനും കഴിവുള്ളവനാണ് ഹൂഡ. എന്നാല്‍ സ്ഥിരതയുള്ള താരമെന്ന് പറയാനാവില്ല.

അക്ഷര്‍ പട്ടേലിന്റെ അഭാവത്തില്‍ ഹൂഡ-വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളിലേക്ക് അവസരമെത്തും. ഇന്ത്യ സുന്ദറിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. സുന്ദര്‍ പവര്‍പ്ലേയിലടക്കം ഉപയോഗിക്കാന്‍ കഴിയുന്ന ബൗളറാണ്.

കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ടീമിന്റെ സംതുലിതാവസ്ഥക്ക് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഒപ്പമുണ്ടാവേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോള്‍ ഹൂഡയെ പുറത്തിരുത്തി ഇന്ത്യ സുന്ദറിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയേക്കും.

2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ സുന്ദറിന് കൂടുതല്‍ അവസരം നല്‍കി കൂടുതല്‍ സ്ഥിരതയോടെ പ്രകടനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

ജിതേഷ് ശര്‍മ

ജിതേഷ് ശര്‍മ

പഞ്ചാബ് കിങ്‌സിലൂടെ ശ്രദ്ധ നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. ഫിനിഷര്‍ റോളില്‍ കളിക്കാന്‍ സാധിക്കുന്ന താരം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ജിതേഷിന് ടീമിലേക്ക് വിളിയെത്തിയത്.

ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ജിതേഷ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ജിതേഷിന് പ്ലേയിങ് 11 അവസരം നല്‍കിയേക്കില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നെങ്കിലും ഇഷാന്‍ കിഷനുമായിത്തന്നെ മുന്നോട്ട് പോയേക്കും.

ഇഷാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. താരത്തിന്റെ സാന്നിധ്യം ടീമിന്റെ ഇടത്-വലത് കൂട്ടുകെട്ട് നിലനിര്‍ത്തുന്നതില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇഷാന് പരമ്പരയില്‍ തിളങ്ങാനാവാതെ പോയാല്‍ ടീമിലെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, January 26, 2023, 11:38 [IST]
Other articles published on Jan 26, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X