IND vs NZ: നാലു പേരുണ്ടെങ്കില്‍ കളി മാറിയേനെ, കിവീസ് അവരെ മിസ്സ് ചെയ്തു! അക്മല്‍ പറയുന്നു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനേറ്റ സമ്പൂര്‍ണ പരാജയത്തിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ കമ്രാന്‍ അക്മല്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത് ശര്‍മയും സംഘവും കിവികളെ തൂത്തുവാരുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ മാത്രമേ കിവികള്‍ നേരിയ വിജയപ്രതീക്ഷ നല്‍കിയുള്ളൂ. ബാക്കിയുളള രണ്ടു മല്‍സരങ്ങളിലും തീര്‍ത്തും ഏകപക്ഷീയമായിട്ടാണ് ഇന്ത്യ വിജയിച്ചുകയറിയത്.

റണ്‍മഴ കണ്ട ആദ്യ പോരാട്ടത്തില്‍ അവസാന ഓവറിലാണ് കിവികള്‍ പൊരുതിവീണത്. 12 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ എതിരാളികളെ ഇന്ത്യ വാരിക്കളയുകയായിരുന്നു. 108 റണ്‍സിന് കിവികളെ എറിഞ്ഞിട്ട ഇന്ത്യ എട്ടു വിക്കറ്റിന്റ വിജയമാണ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും കൡില്‍ 90 റണ്‍സിന്റെ ജയത്തോടെയാണ് പരമ്പര തൂത്തുവാരിയത്. ഇതോടെ ഐസിസി റാങ്കിങില്‍ ഇന്ത്യ ഒന്നാമതുമെത്തിയിരുന്നു.

Also Read: നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാംAlso Read: നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം

പരമ്പരയില്‍ ഇന്ത്യയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ച കമ്രാന്‍ അക്മല്‍ ന്യൂസിലാന്‍ഡ് ചിലരെ മിസ് ചെയ്തതായും ചൂണ്ടിക്കാട്ടി. ന്യൂസിലാന്‍ഡ് ശരാശരി ടീമായാണ് പരമ്പരയില്‍ കാണപ്പെട്ടതെന്നും മറുഭാഗത്ത് ഇന്ത്യ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ തങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചതായും അക്മല്‍ വിലയിരുത്തി. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

നാലു പേരുടെ അഭാവം

നാലു പേരുടെ അഭാവം

പരമ്പരയില്‍ നാലു പേരുടെ അഭാവം ന്യൂസിലാന്‍ഡിനു വലിയ തിരിച്ചടയിയായി മാറിയതായി കമ്രാന്‍ അക്മല്‍ നിരീക്ഷിച്ചു. ബാറ്റിങ് നിരയില്‍ അനുഭവസമ്പത്തിന്റെ കുറവ് അവരുടെ ടീമില്‍ പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ ടീമില്‍ നിന്നൊഴിവാക്കിയ തീരുമാനം തെറ്റായിരുന്നു. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ശരിയായ സമയത്തല്ല വിശ്രമം എടുത്തിരിക്കുന്നത്. ടിം സൗത്തിയും ഈ സമയത്തു ബ്രേക്കെടുക്കാന്‍ പാടില്ലായിരുന്നു. ട്രെന്റ് ബോള്‍ട്ട് കിവികള്‍ക്കായി കളിക്കേണ്ടത് എത്ര മാത്രം പ്രധാനമാണെന്നു ഈ പരമ്പര കാണിച്ചു തന്നിരിക്കുകയാണ്. അവസാന കളിയില്‍ ഒരു ശരാശരി ടീമായിട്ടാണ് ന്യൂസിലാന്‍ഡ് കാണപ്പെട്ടതെന്നും അക്മല്‍ വിശദമാക്കി.

Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

രോഹിത്തിന്റെ പ്രകടനം

രോഹിത്തിന്റെ പ്രകടനം

നീണ്ട കാത്തിരിപ്പിനൊടുവില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫോമിലേക്കു തിരിച്ചെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കമ്രാന്‍ അക്മല്‍ പ്രശംസിച്ചു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഒരു സെഞ്ച്വറി പോലും കുറിക്കാന്‍ ഹിറ്റ്മാന് ആയിരുന്നില്ല. ഇതിന്റെ ക്ഷീണം ന്യൂസിലാന്‍ഡിനെതിരേ രോഹിത് തീര്‍ക്കുകയായിരുന്നു.

85 ബോളില്‍ ഒമ്പതു ബൗണ്ടറിയും ആറു സിക്‌സറുകളുമടക്കം 101 റണ്‍സാണ് അദ്ദേഹം നേടിയത്. ശുഭ്മാന്‍ ഗില്‍ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ചു. വിരാട് കോലി കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ മൂന്നു സെഞ്ച്വറികളടിച്ചിരുന്നു. അപ്പോള്‍ രോഹിത്തിന് എങ്ങനെ പിന്നിലാവാന്‍ തോന്നും?.

അദ്ദേഹവും സെഞ്ച്വറി നേടിയിരിക്കുകയാണ്. ക്ലാസെന്നത് എല്ലായ്‌പ്പോഴും ക്ലാസ് തന്നെയാണെന്നും മാച്ച് വിന്നര്‍ എല്ലായ്‌പ്പോഴും അങ്ങനെ തന്നെയാണെന്നും രോഹിത് കാണിച്ചു തന്നിരിക്കുകയാണന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!

ഇന്ത്യ ശക്തമായ ടീമിനെ വാര്‍ത്തെടുത്തു

ഇന്ത്യ ശക്തമായ ടീമിനെ വാര്‍ത്തെടുത്തു

ഐസിസിയുടെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് വളരെ ശക്തമായൊരു ടീമിനെ തന്നെ ഇന്ത്യ വാര്‍ത്തെടുത്തിരിക്കുകയാണെന്നു കമ്രാന്‍ അക്മല്‍ അഭിപ്രായപ്പെട്ടു. വലിയ ടീമാവാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയെ കണ്ടുപഠിക്കണം. മികച്ച താരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വന്നിരിക്കുകയാണ്.

ശുഭ്മാന്‍ ഗില്ലിനെ നോക്കൂ. മികച്ച പ്ലാനിങിലൂടെയാണ് ഇന്ത്യ ഇതു സാധിച്ചെടുത്തിരിക്കുന്നത്. ഒരു ഇവന്റിനെ മുന്നില്‍ കണ്ടായിരിക്കണം ടീമിനെ വാര്‍ത്തെടുക്കേണ്ടത്. ഇതു തന്നെയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യ തന്നെയാണ് എല്ലാ തരത്തിലും നമ്പര്‍ വണ്‍ ടീം. എല്ലാവരെയും അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്. വലിയ പരമ്പരകളില്‍ വിജയിക്കാനും സാധിച്ചു. മികച്ച ക്രിക്കറ്റ് കളിച്ചാണ് ഇന്ത്യ ഇതു നേടിയെടുത്തതെന്നും അക്മല്‍ വിലയിരുത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, January 25, 2023, 9:14 [IST]
Other articles published on Jan 25, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X