ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!

കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ക്കു മാത്രമേ ഇലവനില്‍ ഇടം പിടിക്കാനായിരുന്നുള്ളൂ. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജുമാണ് ഇലവനില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. ടീമിനെ നയിക്കുന്നത് പാകിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസമാണ്.
കൂടുതല്‍ കളിക്കാര്‍ ഐസിസി ഇലവനിലേക്കു വന്നത് നാലു രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളിലെയും രണ്ടു താരങ്ങള്‍ വീതം ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരുടെ ഓരോ കളിക്കാരും ഇലവനില്‍ ഇടം നേടി.
എന്നാല്‍ ഐസിസിയുടെ ഇലവനില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ച ചിലര്‍ തഴയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്ത പ്രകടനം നോക്കിയാല്‍ ഇവര്‍ ഐസിസി ഇലവനില്‍ സ്ഥാനം അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. ഐസിസിയുടെ ബെസ്റ്റ് ഇലവനില്‍ ഇടം നേടാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യാവാന്‍മാരായ മൂന്നു ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (സൗത്താഫ്രിക്ക)
സൗ്ത്താഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ റാസ്സി വാന്‍ഡര്‍ഡര്‍ ഡ്യുസെനാണ് ഐസിസിയുടെ ടീം ഓഫ് ദി ഇയറില്‍ നിന്നും തഴയപ്പെട്ട ഒരാള്‍. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നതു മുതല്‍ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് അദ്ദേഹം. 70നടുത്തുള്ള ബാറ്റിങ് ശരാശരി ഡ്യുസെന്‍ എത്രമാത്രം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നു അടിവരയിടുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മിന്നുന്ന ഫോമിലായിരുന്നു വാന്‍ഡര്‍ ഡ്യുസെന്‍. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത് 478 റണ്‍സാണ്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.
79.33 എന്ന മികച്ച ശരാശരിയും വാന്‍ഡര്‍ ഡ്യുസെനുണ്ട്. ആറാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങി അദ്ദേഹം ഒമ്പതു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ നോട്ടൗട്ടുമായിരുന്നു.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

അക്കീല്‍ ഹൊസെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നാണ് ഐസിസിയുടെ ലോക ഇലവനില്‍ ഇടം ലഭിക്കാതെ പോയ രണ്ടാമത്തെ താരം. സ്പിന്‍ ബൗളറില്‍ നിന്നും ഒരു ലോകോത്തര ഓള്‍റൗണ്ടറിലേക്കു അതിവേഗം വളരുകയാണ് താരം. ദീര്‍ഘകാലം വിന്‍ഡീസിനായി കളിക്കാന്‍ ശേഷിയുള്ള താരമായ അക്കീല്‍ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇടംകൈയന്‍ സ്പിന്നര്‍ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. 20 മല്‍സരങ്ങളില്‍ നിന്നും 5.07 ഇക്കോണമി റേറ്റില്‍ 30.76 ശരാശരിയില്‍ 30 വിക്കറ്റുകളാണ് അക്കീല്‍ വീഴ്ത്തിയത്. കൂടാതെ ഒരു ഫിഫ്റ്റിയടക്കം 82.26 സ്‌ട്രൈക്ക് റേറ്റില്‍ 218 റണ്‍സും താരം നേടി.

ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)
ഇന്ത്യയുടെ പുതിയ റണ്‍മെഷീനും യുവ ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ഐസിസിയുടെ ഏകദിന ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു നിര്‍ഭാഗ്യവാന്‍. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം ഇന്ത്യന്‍ ടീമില്‍സ്ഥാനമുറപ്പിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന ശരാശരി ഗില്ലിനായിരുന്നു.
12 മല്‍സരങ്ങളില്‍ നിന്നും 70ന് മുകളില്‍ ശരാശരിയില്‍ കഴിഞ്ഞ വര്‍ഷം താരം അടിച്ചെടുത്തത് 638 റണ്‍സാണ്. കരിയറിലെ കന്നി സെഞ്ച്വറിയും ഗില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം നേടി.
തീര്‍ച്ചയായും ഐസിസിയുടെ ഏകദിന ഇലവനില്‍ ഉള്‍പ്പെടേണ്ടിയിരുന്ന താരമാണ് ഗില്‍. ഈ വര്‍ഷവും 23 കാരനായ താരം ഏകദിനത്തില്‍ റണ്‍മഴ പെയ്യിച്ച് മുന്നേറുകയാണ്. വെറും ആറു മല്‍സരങ്ങളില്‍ നിന്നും 113.40 ശരാശരിയില്‍ 567 റണ്‍സ് ഗില്‍ വാരിക്കൂട്ടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications