വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യക്കു ഒരു പ്രശ്‌നമുണ്ട്! പ്രധാന പോരായ്മയും അതുതന്നെ, ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

ചൊവ്വാഴ്ചയാണ് മൂന്നാം ഏകദിനം

irfan

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കാനിരിക്കുകയാണ്. രോഹിത് ശര്‍മയും സംഘവും ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാമത്തെ തൂത്തുവാരല്‍ ലക്ഷ്യമിടുമ്പോള്‍ മാനംകാക്കലാണ് കിവികളുടെ ലക്ഷ്യം. പരമ്പരയില്‍ സമ്പൂര്‍ണ വിജയം കൊയ്യാനായാല്‍ ഏകദിനത്തിലെ പുതിയ നമ്പര്‍ വണ്‍ ടീമെന്ന പദവിയും ഇന്ത്യയെ കാത്തിരിക്കുകയാണ്.

ആദ്യ ഏകദിനത്തില്‍ ബാറ്റിങ് നിരയാണ് ഇന്ത്യക്കു വിജയമൊരുക്കിയതെങ്കില്‍ രണ്ടാമങ്കത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ബൗളര്‍മാര്‍ക്കാണ്. ആദ്യ കളിയില്‍ 12 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ഇന്ത്യ പിടിച്ചെടുത്തത്. 349 റണ്‍സെടുത്തിട്ടും ഇന്ത്യന്‍ വിജയം എളുപ്പമായിരുന്നില്ല. പക്ഷെ രണ്ടാമങ്കത്തില്‍ ബൗളര്‍മാര്‍ വെറും 108 റണ്‍സില്‍ കിവികളെ എറിഞ്ഞിട്ടതോടെ ഇന്ത്യ വിയര്‍ക്കാതെ തന്നെ ജയിച്ചു.

Also Read: IND vs NZ: മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ 3 മാറ്റം? സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്! അറിയാംAlso Read: IND vs NZ: മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ 3 മാറ്റം? സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്! അറിയാം

പരമ്പര വരുതിയിലാക്കിയതിനാല്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യ അവസാന മല്‍സരത്തില്‍ ഇറങ്ങുകയെന്നാണ് സൂചനകള്‍. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏതൊക്കെ മേഖലയിലാണ് മെച്ചപ്പെടേണ്ടത് എന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോളോ ദി ബ്ലൂസെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൗളിങില്‍ ശ്രദ്ധിക്കൂ

ബൗളിങില്‍ ശ്രദ്ധിക്കൂ

ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് ഫ്‌ളാറ്റ് പിച്ചുകളില്‍ ബൗൡങ് നിരയുടെ പ്രകടനമാണെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. ബൗളിങില്‍ കൂടുതല്‍ ശ്രദ്ധിക്കൂ. നിങ്ങള്‍ ഏതു ബൗളിങ് കോമ്പിനേഷനെയാണ് കളിയില്‍ ഇറക്കാന്‍ പോവുന്നത് എന്ന കാര്യം പ്രധാനമാണ്.

പിച്ചിനെ അപ്രധാനമാക്കി മാറ്റിയെടുക്കാന്‍ ഏതൊക്കെ ബൗളര്‍മാര്‍ക്കാണ് ഇന്ത്യ അവസരം നല്‍കാന്‍ പോവുന്നത്? ഫ്‌ളാറ്റായിട്ടുള്ള പിച്ചുകളില്‍ നമ്മുടെ ബൗളിങ് ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്. ടീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും ഇതാണെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.

Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

നേരത്തേ ഇതു കണ്ടു

നേരത്തേ ഇതു കണ്ടു

ഫ്‌ളാറ്റ് പിച്ചുകളില്‍ ഇന്ത്യന്‍ ബൗളിങ് എത്രത്തോളം ദുര്‍ബലമാണെന്നു നമ്മള്‍ ഇതിനകം പല തവണ കണ്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ടു ഐസിസി ടി20 ലോകകപ്പുകളിലും ഇന്ത്യന്‍ പരാജയത്തിനു കാരണം ഇതായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനും കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനാണ് നമ്മള്‍ തോറ്റത്.

ഈ മല്‍സരങ്ങളില്‍ നമ്മുടെ ബൗളിങിനു ഒട്ടും മൂര്‍ച്ചയില്ലായിരുന്നു. ഈ കുറവ് പരിഹരിക്കേണ്ടത് പ്രധാനമാണ്. മുന്നോട്ടുപോകവെ ഈ വീക്ക്‌നെസ് ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ നോക്കുന്നത്. പേസിലോ, വേരിയേഷനുകളിലോ പ്രത്യേക കഴിവുകളുള്ള ബൗളര്‍മാരെയാണ് ഇന്ത്യക്കു ആവശ്യമെന്നും ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി.

ആദ്യ ഏകദിനത്തില്‍ റണ്‍ചേസില്‍ ന്യൂസിലാന്‍ഡിനെ ആറു വിക്കറ്റിനു 131ലേക്കു ഒതുക്കാന്‍ ഇന്ത്യക്കായിരുന്നു. പിന്നീട് ബൗളര്‍മാര്‍ക്കു നിയന്ത്രണം നഷ്ടമാവുകയും 337 വരെയെത്തുകയും ചെയ്തിരുന്നു.

Also Read: IND vs NZ: ഇന്ത്യയുടെ ബൗളിങ് പോരാ! തല്ലുവാങ്ങും, അവന്‍ ഉറപ്പായും ടീമില്‍ വേണമെന്ന് അക്മല്‍

കഴിഞ്ഞ മല്‍സരത്തില്‍ ഗംഭീര പ്രകടനം

കഴിഞ്ഞ മല്‍സരത്തില്‍ ഗംഭീര പ്രകടനം

രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിങ് നിര ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. ഉജ്ജ്വലമായിട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ കളിയില്‍ പെര്‍ഫോം ചെയ്തത്.

ബൗളിങിങിന്റെ ഭാഗത്തു നിന്നും ഇതുപോലെയുള്ള തുടക്കം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും വിജയിക്കുന്നവരുടെ ഭാഗത്തായിരിക്കും. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഗംഭീരമായിട്ടാണ് ബൗള്‍ ചെയ്തത്. മറ്റു ബൗളര്‍മാര്‍ ഇവര്‍ക്കു മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

ന്യൂബോളില്‍ ഈ തരത്തിലുള്ള പെര്‍ഫോമന്‍സ് നിങ്ങള്‍ പുറത്തെടുക്കുകയാണെങ്കില്‍ ഏതൊരു ടീമിനും കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. ഇത്തരത്തില്‍ ബോള്‍ മൂവ് ചെയ്യുന്ന പിച്ചുകളില്‍ കളിച്ച് പരിചയമുള്ള ന്യൂസിലാന്‍ഡിനു പോലും ഇന്ത്യക്കെതിരേ മറുപടിയില്ലായിരുന്നുവെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

Story first published: Monday, January 23, 2023, 15:11 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X