വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ 2023: ധോണിക്ക് ശേഷം അത് എന്റെ റോള്‍, എനിക്കതിന് സാധിക്കും-ഹര്‍ദിക് പാണ്ഡ്യ

നായകന്റെ സമ്മര്‍ദ്ദം ഹര്‍ദിക്കിനെ ബാധിക്കുന്നില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായി മാറാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്

1

അഹമ്മദാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറില്‍ നിന്ന് സൂപ്പര്‍ നായകനിലേക്ക് വളര്‍ന്നിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. പരിമിത ഓവറില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നായകനായി ഹര്‍ദിക് മാറിയിരിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയും അലമാരയിലെത്തിക്കാന്‍ ഹര്‍ദിക്കിനായി.

നായകന്റെ സമ്മര്‍ദ്ദം ഹര്‍ദിക്കിനെ ബാധിക്കുന്നില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായി മാറാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. കിവീസിനെതിരായ മൂന്നാം ടി20യില്‍ നാല് വിക്കറ്റ് പ്രകടനവുമായി ഇന്ത്യയുടെ വിജയത്തില്‍ നട്ടെല്ലാവാന്‍ ഹര്‍ദിക്കിനായി.

അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹര്‍ദിക് 2024ലെ ടി20 ലോകകപ്പിലേക്കായി നായകനെന്ന നിലയില്‍ മുന്നൊരുക്കം നടത്തുകയാണ്. മികച്ച ടീമിനെ വാര്‍ത്തെടുത്ത് ടി20 ലോകകപ്പില്‍ കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ഹര്‍ദിക്കിന്റെ ലക്ഷ്യം.

ഇപ്പോഴിതാ ടീമിലെ തന്റെ റോളിനെക്കുറിച്ച് തുറന്ന് പറയുകയാണ് ഹര്‍ദിക് പാണ്ഡ്യ. ധോണിക്ക് ശേഷം ഇന്ത്യയുടെ ഫിനിഷറെന്ന ഉത്തരവാദിത്തം തനിക്കാണെന്നും അത് ഭംഗിയായി ചെയ്യാന്‍ സാധിക്കുമെന്നുമാണ് ഹര്‍ദിക് പറയുന്നത്.

Also Read: IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാംAlso Read: IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം

ഫിനിഷറെന്ന ഉത്തരവാദിത്തം

ഫിനിഷറെന്ന ഉത്തരവാദിത്തം

എംഎസ് ധോണി ഇന്ത്യയുടെ നായകനെന്ന നിലയില്‍ തിളങ്ങുന്നതോടൊപ്പം ഫിനിഷറെന്ന നിലയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ധോണിക്ക് ശേഷം ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ തിളങ്ങിയത് ഹര്‍ദിക് പാണ്ഡ്യയാണ്. ഇപ്പോഴും ടീമിന്റെ ഫിനിഷര്‍ റോള്‍ ഹര്‍ദിക്കിനാണ്.

ധോണിക്ക് ശേഷം ഫിനിഷറാവുകയെന്നത് തന്റെ ഉത്തരവാദിത്തമായി മാറിയെന്നാണ് ഹര്‍ദിക് പറയുന്നത്. സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ ഹര്‍ദിക്കിനാവുന്നുണ്ട്. ആക്രമണോത്സകതയുള്ള നായകനെന്ന നിലയിലും ഹര്‍ദിക് മികവ് കാട്ടുന്നു

Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

സിക്‌സുകള്‍ അടിക്കാന്‍ ഇഷ്ടം

സിക്‌സുകള്‍ അടിക്കാന്‍ ഇഷ്ടം

'സിക്‌സുകള്‍ അടിക്കുന്നതിനെ ആസ്വദിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ജീവിതത്തില്‍ പരിണാമങ്ങള്‍ സംഭവിക്കേണ്ടതായുണ്ട്.

ടീമിനും മറ്റുള്ളവര്‍ക്കും ശാന്തത നല്‍കാനാണ് ആഗ്രഹിക്കുന്നത്. ടീമിലെ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മത്സരം ഞാന്‍ കളിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ എനിക്കറിയാം. ചിലപ്പോള്‍ സ്‌ട്രൈക്കറേറ്റ് കുറച്ച് കളിക്കേണ്ടി വരും. പുതിയ ദൗത്യത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ന്യൂബോളില്‍ പന്തെറിയുകയെന്നതിനെയും ഉത്തരവാദിത്തമായി കാണുന്നു.

കാരണം ഈ പ്രയാസമുള്ള ദൗത്യം ഏറ്റെടുക്കാന്‍ അധികമാര്‍ക്കും സാധിച്ചേക്കില്ല. സമ്മര്‍ദ്ദമുള്ള സമയത്ത് റണ്‍സ് പിന്തുടരുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കാനാണിഷ്ടം. ന്യൂബോളിലെ മികവിനെ വളര്‍ത്താനാണ് ശ്രമിക്കുന്നത്'-ഹര്‍ദിക് പറഞ്ഞു.

മഹി ഭായ് കളിച്ചിരുന്ന റോള്‍

മഹി ഭായ് കളിച്ചിരുന്ന റോള്‍

മഹിഭായ് ഫിനിഷറായിരുന്ന സമയത്തെ കണക്കുകള്‍ ഞാന്‍ നോക്കുന്നില്ല. ആ സമയത്ത് ഞാന്‍ യുവാവായിരുന്നു. അപ്പോള്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ധോണി വിടപറഞ്ഞതോടെ ആ ദൗത്യം എന്നിലേക്കെത്തുകയായിരുന്നു.

അതിനെ ഒരു പ്രശ്‌നമായി കാണുന്നില്ല. മത്സരത്തിന്റെ ഫലത്തിലാണ് കാര്യം. അതില്‍ ഞാന്‍ മെല്ലപ്പോക്ക് നടത്തിയാലും പ്രശ്‌നമല്ല'-ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് മിന്നല്‍ ഷോട്ടുകളുമായി വെടിക്കെട്ട് നടത്തിയിരുന്ന താരമാണ് ഹര്‍ദിക്. ഇപ്പോള്‍ നായകനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലും ഉത്തരവാദിത്തം കാട്ടാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്.

Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

ഹര്‍ദിക്കിന് കീഴില്‍ ഇന്ത്യ സൂപ്പര്‍

ഹര്‍ദിക്കിന് കീഴില്‍ ഇന്ത്യ സൂപ്പര്‍

ടി20 ഫോര്‍മാറ്റില്‍ ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഇന്ത്യ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടീമിലെ താരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഹര്‍ദിക് പ്രധാന മത്സരങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. ടീമിന്റെ ആക്രമണോത്സക മുഖമായി ഹര്‍ദിക് മാറുന്നു.

വിരാട് കോലിക്ക് ശേഷം ഇന്ത്യയെ ഇത്രത്തോളം ആക്രമണോത്സകതയോടെ നയിച്ച മറ്റാരുമില്ല. സമ്മര്‍ദ്ദ സാഹചര്യത്തിലും ശാന്തതയോടെ കളിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഇന്ത്യക്ക് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, February 2, 2023, 15:38 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X