വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 953 ദിവസം പിന്നിട്ടു, പിറക്കുമോ കോലിയുടെ സെഞ്ച്വറി? 2018ല്‍ നടന്നത് ഇംഗ്ലീഷ് കശാപ്പ്!

2018ല്‍ താരം ഇവിടെ കസറിയിരുന്നു

ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും ചോദിച്ചുമടുത്ത ഒരു ചോദ്യമാണിത്, വിരാട് കോലി ഇതിലെങ്കിലും സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോ? ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച എഡ്ബാസ്റ്റണില്‍ തുടക്കമാവുമ്പോള്‍ ഇതേ ചോദ്യം തന്നെയാണ് എല്ലാവരുടെയും മനസ്സില്‍ ഉയരുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?

സെഞ്ച്വറിക്കു ശേഷം ഹെല്‍മെറ്റൂരി, കൈകള്‍ ഇരുവശങ്ങളിലേക്കും വിരിച്ച് ബാറ്റുയര്‍ത്തുന്ന കോലിയുടെ ആഹ്ലാദപ്രകടനം ഇപ്പോള്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഒരു സെഞ്ച്വറി കുറിച്ചിട്ട് ഇപ്പോള്‍ 953 ദിവസങ്ങള്‍ പിന്നിടുകയാണ്. ഇനിയും കാത്തിരിക്കാന്‍ ആരാധകര്‍ക്കു താല്‍പ്പര്യവുമില്ല.

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന എഡ്ബാസ്റ്റണ്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ഭാഗ്യവേദിയാണ്. കാരണം ഇവിടെ ഇതുവരെ ടെസ്റ്റ് വിജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ വിരാട് കോലിക്കു ഇതു ഭാഗ്യഗ്രൗണ്ടാണ്. ഈ വേദിയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അതുകൊണ്ടു തന്നെ കാത്തുകാത്തിരിക്കുന്ന സെഞ്ച്വറി ഇവിടെ പിറക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

2

2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് കോലി അവസാനമായി എഡ്ബാസ്റ്റമണില്‍ ടെസ്റ്റ് കളിച്ചത്. ഈ മല്‍സരത്തില്‍ പക്ഷെ ഇന്ത്യ തോറ്റിരുന്നു. 31 റണ്‍സിനായിരുന്നു ഇംഗ്ലീഷ് വിജയം.
എന്നാല്‍ ഇന്ത്യയുടെ പരാജയത്തിനിടയിലും വിരാട് കോലിയുടെ പ്രകടനം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയിരുന്നു. രണ്ടിന്നിങ്‌സുകളിലും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ 149 റണ്‍സുമായി കസറിയ കോലി രണ്ടാമിന്നിങ്‌സില്‍ 51 റണ്‍സുമെടുത്തിരുന്നു.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

3

പക്ഷെ 2018ലെ വിരാട് കോലിയെയല്ല ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അന്നു റണ്‍സ് അടിച്ചുകൂട്ടുന്നത് ഹോബിയാക്കിയ റണ്‍മെഷീനായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ ആ ഗോള്‍ഡന്‍ ടച്ച് നഷ്ടമായിക്കഴിഞ്ഞു. കോലിക്കു അതു വീണ്ടെടുക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പുമില്ല.

4

2018ലെ എഡ്ബാസ്റ്റണ്‍ ടെസ്റ്റിനു മുമ്പ് കോലി 21 ടെസ്റ്റ് സെഞ്ച്വറികളടിച്ചിരുന്നു. പക്ഷെ അതിനു ശേഷം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വെറും അഞ്ചു ടെസ്റ്റ് സെഞ്ച്വറികളാണ് അദ്ദേഹം കുറിച്ചത്. മാത്രമല്ല കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടുമില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അന്താരാഷ്ട്ര സെഞ്ച്വറി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?

5

2018ലെ എഡ്ബാസ്റ്റണ്‍ ടെസ്റ്റിനു മുമ്പത്തെ വിരാട് കോലിയുടെ ടെസ്റ്റ് കരിയറെടുത്താല്‍ 67 മല്‍സരങ്ങളില്‍ നിന്നും 54.28 ശരാശരിയില്‍ നേടിയത് 5754 റണ്‍സായിരുന്നു. 22 സെഞ്ച്വറികളും 17 ഫിഫ്റ്റകളും ഇതിലുള്‍പ്പെടുന്നു. ആറു തവണയാണ് അദ്ദേഹം ഡെക്കായത്.
എന്നാല്‍ എഡ്ബാസ്റ്റണ്‍ ടെസ്റ്റിനു ശേഷം കോലിയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. 34 ടെസ്റ്റുകളില്‍ നിന്നും 41.61 ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളും 11 ഫിഫ്റ്റികളുമടക്കം അദ്ദേഹത്തിന്റെ സമ്പാദ്യം 2289 റണ്‍സാണ്.

Story first published: Thursday, June 30, 2022, 18:15 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X