IND vs AUS: ഇന്ത്യയുടെ മോശം പ്രകടനം, ഗാംഗുലി കലിപ്പില്‍, നല്‍കിയ നിര്‍ദേശം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകക്രിക്കറ്റിലെ വന്‍ ശക്തികളാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ ഇങ്ങനെ എടുത്തുപറയാവുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ടീമിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ഏഷ്യാ കപ്പില്‍ ശക്തമായ ടീമുമായി പോയ ഇന്ത്യക്ക് കപ്പടിക്കാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കയോടും പാകിസ്താനോടും തോറ്റു.

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 200ലധികം സ്‌കോര്‍ നേടിയിട്ടും ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ലോകകപ്പിന് മുമ്പ് ഇന്ത്യ നിലവാരത്തിനൊത്ത് ഉയരാത്തതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാവരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ചര്‍ച്ച നടത്തിയിരിക്കുകയാണ് ഗാംഗുലി. ഇന്ന് നാഗ്പൂരില്‍ നടക്കുന്ന മത്സരം കാണാന്‍ ഗാംഗുലിയുമുണ്ടാവും. ഇതിലെ പ്രകടനം വിലയിരുത്തി നിര്‍ണ്ണായക മാറ്റത്തിനുള്ള നിര്‍ദേശം നല്‍കാനാണ് ബിസിസി ഐ പദ്ധതിയിടുന്നതെന്നാണ് സൂചന.

'അവസാന ടി20 ലോകകപ്പിലും ഈ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഇന്ത്യന്‍ ടീം മികച്ച പ്രകടനമല്ല കാഴ്ചവെച്ചിരിക്കുന്നത്. ഈ വലിയ രണ്ട് ടൂര്‍ണമെന്റിലെയും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് പരിശീലകനോടും ക്യാപ്റ്റനോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ അവര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ടീമിന്റെ പ്രകടനത്തെക്കുറിച്ച് ദ്രാവിഡിനും രോഹിത്തിനും വ്യക്തമായ ധാരണകളുണ്ടെന്ന് എനിക്കുറപ്പാണ്. നാഗ്പൂരില്‍ മത്സരം കാണാന്‍ ഞാനുമുണ്ടാവും. ഇന്ത്യ ജയിക്കുമെന്നാണ് പ്രതീക്ഷ'-ഗാംഗുലി പറഞ്ഞു.

IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

ആദ്യ മത്സരത്തില്‍ ഇന്ത്യ 200ലധികം റണ്‍സ് നേടിയിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാനായില്ലെന്നതാണ് വലിയ നാണക്കേട്. സ്വന്തം തട്ടകത്തില്‍ കളി ജയിക്കാന്‍ സാധിക്കാത്ത ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പില്‍ അത്ഭുതം കാട്ടുമെന്ന് വിശ്വസിക്കാനാവില്ല. ഇന്ത്യയുടെ ബൗളിങ് നിരയിലാണ് വലിയ ആശങ്ക. പേസര്‍മാര്‍ ഡെത്ത് ഓവറില്‍ തല്ലുകൊള്ളികളായി മാറുന്നു. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

പരിക്കിന് ശേഷം മടങ്ങിയെത്തുന്ന ബുംറക്ക് പെട്ടെന്ന് ഫോമിലേക്കെത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, യുവ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊന്നും മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര പ്രയാസമാണെന്ന് തന്നെ പറയാം. ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദി. പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് പിച്ചുകളില്‍ നിലവിലെ ഇന്ത്യയുടെ പേസ് നിരക്ക് കാര്യമായൊന്നും ചെയ്യാനായേക്കില്ല.

ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളെക്കുറിച്ചും ഗാംഗുലി പറഞ്ഞു. 'ടി20 ലോകകപ്പിന് രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തും. പെര്‍ത്തിലാവും ടീമിന്റെ പരിശീലന മത്സരങ്ങള്‍. സന്നാഹ മത്സരങ്ങളും ഇന്ത്യ കളിക്കും. ലോകകപ്പില്‍ ഇന്ത്യ തിളങ്ങണമെങ്കില്‍ എല്ലാവരും മികവ് കാട്ടേണ്ടതായുണ്ട്. കോലി, രോഹിത്, രാഹുല്‍, സൂര്യകുമാര്‍, ഹര്‍ദിക് എന്നിവര്‍ മാത്രമല്ല ബൗളിങ് നിരയും മികവിലേക്കുയരണം.

ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനംകൊണ്ട് ലോകകപ്പ് ജയിക്കാനാവില്ല. ടീമിലെ എല്ലാ താരങ്ങളും തിളങ്ങേണ്ടതായുണ്ട്. ജയവും പരാജയവും ക്രിക്കറ്റിന്റെ ഭാഗമാണ്. നിലവില്‍ ഇന്ത്യ കുറച്ച് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുകയാണ്. എന്നാല്‍ രോഹിത്തിന്റെ വിജയ ശതമാനം നോക്കുക. ടി20യില്‍ 82 ശതമാനമാണ്. ക്യാപ്റ്റനെന്ന നിലയില്‍ വളരെ കുറച്ച് മത്സരമാണ് തോറ്റതെന്ന് ഓര്‍ക്കണം'-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 23, 2022, 9:45 [IST]
Other articles published on Sep 23, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X