വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS T20: ജഡേജയുടെ സീറ്റ് തെറിപ്പിക്കുമോ?, അക്ഷര്‍ കിടിലന്‍, കരുത്ത് ചൂണ്ടിക്കാട്ടി നെഹ്‌റ

എട്ട് വിക്കറ്റുകളുമായി പരമ്പരയിലെ താരം അക്ഷറായിരുന്നു. ഇടം കൈയന്‍ സ്പിന്നുകൊണ്ട് പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ അക്ഷറിനായി

1

ടി20 ലോകകപ്പിനായി ഒരുങ്ങിയിരുന്ന ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത്. ഇടം കൈയന്‍മാര്‍ കുറവുള്ള ഇന്ത്യന്‍ നിരയില്‍ ജഡേജയുടെ അഭാവം നികത്താനാവാത്ത വിടവാണെന്നാണ് എല്ലാവരും വിധിയെഴുതിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ജഡേജയുടെ അഭാവത്തില്‍ അക്ഷര്‍ പട്ടേലിന് സ്ഥാനം ലഭിച്ചപ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചെഴുതുന്ന പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചതെന്ന് പറയാം. എട്ട് വിക്കറ്റുകളുമായി പരമ്പരയിലെ താരം അക്ഷറായിരുന്നു. ഇടം കൈയന്‍ സ്പിന്നുകൊണ്ട് പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ അക്ഷറിനായി. ജഡേജ പൊതുവേ മധ്യ ഓവറുകളില്‍ ഉപയോഗിക്കപ്പെടുന്ന താരമാണെങ്കില്‍ അക്ഷറിന് പവര്‍പ്ലേയിലടക്കം അവസരം ലഭിക്കുന്നു. ഇതിനൊത്ത് തിളങ്ങാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ ജഡേജയെക്കാള്‍ അക്ഷറിന് കൂടുതല്‍ മികവ് നല്‍കുന്ന കാര്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

'അന്ന് ധോണി ഫൈനല്‍ കളിക്കില്ലായിരുന്നു', ആരും പിന്തുണച്ചില്ല!, വെളിപ്പെടുത്തി മുന്‍ സെലക്ടര്‍'അന്ന് ധോണി ഫൈനല്‍ കളിക്കില്ലായിരുന്നു', ആരും പിന്തുണച്ചില്ല!, വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

1

'അക്ഷറിന്റെ പ്രധാന കരുത്ത് അവന്റെ ലൈനാണ്. എപ്പോഴും സ്റ്റംപിന് ആക്രമിക്കുന്ന താരമാണവന്‍. ഫ്‌ളാറ്റ് പിച്ചുകളില്‍പോലും ബാറ്റ്‌സ്മാനെ അവനെ നേരിടുക പ്രയാസമാണ്. തന്റെ ലെങ്തില്‍ മികച്ച നിയന്ത്രം അക്ഷറിനുണ്ട്. അവനെതിരേ സ്വീപ് ഷോട്ടുകളോ കവറിന് മുകളിലൂടെ കളിക്കുകയോ എളുപ്പമല്ല. ജഡേജയേക്കാള്‍ ഉയരക്കൂടുതല്‍ അക്ഷറിനുണ്ട്. ഇതൊരു ഗുണമാണ്'-നെഹ്‌റ പറഞ്ഞു.

വലിയ ടേണുള്ള ബൗളറല്ല അക്ഷര്‍ പട്ടേല്‍. എന്നാല്‍ പിച്ചിനനുസരിച്ച് പന്തെറിയാനുള്ള മികവുണ്ട്. അപ്രതീക്ഷിത ബൗണ്‍സും ടേണും കൈയിലൊളിപ്പിക്കുന്നതോടൊപ്പം ലൈനും ലെങ്തും തെറ്റാതെ പന്തെറിയുന്നുവെന്നതാണ് അക്ഷറിന്റെ കഴിവ്. സ്റ്റംപില്‍ തുടര്‍ച്ചയായി ആക്രമിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. സ്റ്റംപിന് പുറത്തെത്തുന്ന പന്തുകള്‍ അപൂര്‍വ്വമാണ്. ടെസ്റ്റില്‍ അവസരം ലഭിച്ചപ്പോള്‍ അക്ഷര്‍ എല്ലാവരെയും ഞെട്ടിച്ചതാണ്.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

ജഡേജയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ് കരുത്തിന്റെ പേരിലാണ് അക്ഷര്‍ തഴയപ്പെടുന്നത്. ജഡേജ മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ജഡ്ഡു. എന്നാല്‍ അക്ഷറിന്റെ ബാറ്റിങ് മികവ് പരിശോധിക്കപ്പെടുമ്പോള്‍ ജഡേജയേക്കാള്‍ അല്‍പ്പം പിന്നിലാണെന്ന് പറയാം. ഫീല്‍ഡിങ്ങില്‍ അക്ഷര്‍ ശരാശരി മാത്രം. എന്നാല്‍ ജഡേജ ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ്.

3

അക്ഷര്‍ പട്ടേലിന്റെ പ്രധാന സവിശേഷത പവര്‍പ്ലേയില്‍ പന്തെറിയാനുള്ള കഴിവാണെന്ന് ആര്‍പി സിങ് പ്രശംസിച്ചു. 'അക്ഷറിന്റെ പ്രധാന സവിശേഷത അവന്‍ കൂടുതല്‍ വിക്കറ്റ് നേടിയത് പവര്‍പ്ലേയിലാണെന്നതാണ്. പന്തിനെ അധികം ടേണ്‍ ചെയ്യിക്കുന്ന താരമല്ലവന്‍. എന്നാല്‍ എതിര്‍ ബാറ്റ്‌സ്മാനെ കൃത്യമായി മനസിലാക്കാനും മത്സരം മനസിലാക്കി പന്തെറിയാനും സാധിക്കുന്നു. തന്റെ കരുത്ത് അവന് നന്നായി അറിയാം'-ആര്‍പി സിങ് പറഞ്ഞു.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

4

ജഡേജക്ക് സമീപകാലത്തായി ഇടക്കിടെ പരിക്കേല്‍ക്കുന്നു. പരിമിത ഓവറില്‍ പ്രധാനമായും ടി20യില്‍ അക്ഷര്‍ പട്ടേല്‍ ജഡേജയെ മറികടന്ന് സ്ഥാനം പിടിച്ചാലും അത്ഭുതപ്പെടാനാവില്ല. സമീപകാലത്തായി അക്ഷര്‍ തന്റെ ബാറ്റിങ്ങും മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജഡേജ അക്ഷറിന് വലിയ എതിരാളിയാണെന്ന് പറയാതിരിക്കാനാവില്ല.

Story first published: Monday, September 26, 2022, 17:19 [IST]
Other articles published on Sep 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X