വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ കോലിയുടെ സുവര്‍ണകാലം എപ്പോള്‍? കരിയര്‍ നാലാക്കിയാല്‍ ഇങ്ങനെയിരിക്കും

നിലവില്‍ മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ നായകന്‍ കടന്നുപോവുന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍ ഗ്രാഫ് ഇപ്പോള്‍ താഴേക്കാണ്. ക്യാപ്റ്റമെന്ന നിലയില്ല, പക്ഷെ ബാറ്റ്‌സ്മാനെന്ന നിലയിലാണിത്. ടെസ്റ്റില്‍ കോലിക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമെന്നു തന്നെയാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം വിശ്വസിക്കുന്നത്. പക്ഷെ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നതാണ് യാഥാര്‍ഥ്യം.

റണ്‍മെഷീനെന്നു ലോകം ഓമനപ്പേരിട്ടു വിളിക്കുന്ന കോലിക്കു ഇപ്പോള്‍ സെഞ്ച്വറികള്‍ വിദൂര സ്വപ്‌നമായിരിക്കുകയാണ്. ടെസ്റ്റില്‍ മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സെഞ്ച്വറി കുറിക്കാനായിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഏറ്റവും അവസാനമായി 2019ല ആഗസ്റ്റില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ സെഞ്ച്വറി പിറന്നത്.

പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും സംഘവും, ടി20 ലോകകപ്പിന് ശേഷം തുടരില്ല, റിപ്പോര്‍ട്ട്പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും സംഘവും, ടി20 ലോകകപ്പിന് ശേഷം തുടരില്ല, റിപ്പോര്‍ട്ട്

IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയംIND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം

കോലിയുടെ ടെസ്റ്റ് കരിയര്‍ നാലു ക്വാര്‍ട്ടറുകളാക്കി നമുക്കു തിരിക്കാം. 39 ഇന്നിങ്‌സുകളാണ് ഓരോ ക്വാര്‍ട്ടറുകളിലുമുള്ളത്. ഇങ്ങനെ നോക്കിയാല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഗോള്‍ന്‍ ടൈമെന്നു വിശേഷിപ്പിക്കാവുന്നത് മൂന്നാമത്തെ ക്വാര്‍ട്ടറാണ്. ഈ ക്വാര്‍ട്ടറില്‍ 39 ഇന്നിങ്‌സുകളില്‍ നിന്നും 74.9 ശരാശരിയില്‍ 2619 റണ്‍സ് കോലി വാരിക്കൂട്ടിയിട്ടുണ്ട്. മറ്റു മൂന്നു ക്വാര്‍ട്ടറുകളെടുത്താല്‍ ഒന്നില്‍പ്പോലും അദ്ദേഹം 2000 തികച്ചിട്ടില്ലെന്നു കാണാം. മാത്രമല്ല ശരാശരി 50ലുമെത്തില്ല.

2

ആദ്യത്തെ ക്വാര്‍ട്ടര്‍ നോക്കുകയാണെങ്കില്‍ 39 ഇന്നിങ്‌സുകൡ നിന്നും കോലിയുടെ സമ്പാദ്യം 1578 റണ്‍സാണ്. ശരാശശരിയാവട്ടെ 43.8 ആണ്. നാലു ക്വാര്‍ട്ടറുകളില്‍ ഇന്ത്യന്‍ നായകന്റെ ഏറ്റവും മോശം പ്രകടനവും ഇതു തന്നെ. രണ്ടാമത്തെ ക്വാര്‍ട്ടറില്‍ കോലി പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. 39 ഇന്നിങ്‌സുകളില്‍ നിന്നും 44.6 ശരാശരിയില്‍ 1694 റണ്‍സ് അദ്ദേഹം നേടി. ഇനി നാലാം ക്വാര്‍ട്ടര്‍ പരിശോധിച്ചാല്‍ പ്രകടനം അത്ര മോശമല്ലെന്നു കാണാന്‍ കഴിയും. 39 ഇന്നിങ്‌സുകളില്‍ നിന്നും 44.8 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 1656 റണ്‍സാണ്.

അതേസമയം, 2019ലെ അവസാനത്തതെ ടെസ്റ്റ് സെഞ്ച്വറിക്കു ശേഷം 15 ഇന്നിങ്‌സുകളിലാണ് കോലി കളിച്ചിട്ടുള്ളത്. ഇവയില്‍ അദ്ദേഹത്തിന്റെ പ്രകടനം ഞെട്ടിക്കുന്നതാണ്. വെറും 23 ശരാശരിയില്‍ 345 റണ്‍സ് മാത്രമേ കോലി സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഇവയിലാവട്ടെ മൂന്നു ഫിഫ്റ്റികളാണുള്ളത്.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ കഷ്ടകാലം തീരുമോയെന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹത്തിന്റെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡെക്കായി ഇന്ത്യന്‍ ക്യാപ്റ്റനു മടങ്ങേണ്ടി വന്നിരുന്നു. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു നേരിട്ട ആദ്യ ബോളില്‍ കോലിയെ പുറത്താക്കിയത്. രണ്ടാമിന്നിങ്‌സില്‍ പക്ഷെ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

ഒന്നാം ടെസ്റ്റില്‍ ഡെക്കായി മടങ്ങിയതോടെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും കോലിക്കു പേറേണ്ടി വന്നിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം തവണ ഗഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡായിരുന്നു ഇത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കോലി മറികടക്കുകയായിരുന്നു. എട്ടു തവണയാണ് അദ്ദേഹം ടെസ്റ്റില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ പുറത്തായത്. നേരത്തേ ഏഴു തവണ ഗോള്‍ഡന്‍ ഡെക്കായ ധോണിയോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി.

Story first published: Wednesday, August 11, 2021, 12:36 [IST]
Other articles published on Aug 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X