Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബി ക്യാംപില്‍ ഒറ്റ അഭിപ്രായം മാത്രം, എല്ലാവരും കോലിക്കൊപ്പമോ? ടോപ്ലെ പറയുന്നു

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയുടെ വിവാദ പുറത്താവലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. കോലി ഔട്ടല്ലെന്നും അതു നോ ബോളാണെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നോ ബോളായിരുന്നില്ല ഇതെന്നും ക്രിക്കറ്റിലെ നിയമം പരിശോധിക്കുമ്പോള്‍ അംപയറുടെ തീരുമാനമാണ് ശരിയെന്നുമാണ് എതിര്‍ഭാഗം അഭിപ്രായപ്പെടുന്നത്.

ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ടീമംഗവും ഇംഗ്ലീഷ് ഫാസ്റ്റ് ബൗളറുമായ റീസ്സ് ടോപ്ലെ. റണ്‍ചേസില്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കവെ ഹര്‍ഷിത് റാണയെറിഞ്ഞ മൂന്നാമത്തെ ഓവറിലെ ആദ്യ ബോളിലാണ് കോലി പുറത്തായത്. ഒരു ഫോറും രണ്ടു സിക്‌സറുമടക്കം ഏഴു ബോളില്‍ 18 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫുള്‍ ടോസ് ബോളായിരുന്നു താരമെറിഞ്ഞത്. കോലിയുടെ അരക്കെട്ടിനു മുകളില്‍ ഉയരത്തിലായിരുന്നു ബോള്‍ വന്നത്. ഇതിനെ തടുക്കാന്‍ ശ്രമിക്കവെ ബാറ്റില്‍ തട്ടിയുയര്‍ന്ന ബോള്‍ ഹര്‍ഷിത് തന്നെ പിടികൂടുകയായിരുന്നു.

KOHLI

അംപയര്‍ ഔട്ട് വിധിച്ചെങ്കിലും കോലി റിവ്യു എടുക്കുകയായിരുന്നു. തേര്‍ഡ് അംപയറും അതു ഔട്ടാണെന്നു വിധിച്ചതോട രോഷാകുലനായാണ് കോലി ക്രീസ് വിട്ടത്. ഓണ്‍ഫീല്‍ഡ് അംപയറോടു ചൂടായ അദ്ദേഹം രോഷത്തോടെ പലതും പറഞ്ഞ ശേഷമാണ് ഗ്രൗണ്ട് വിട്ടത്. സ്‌ട്രൈക്ക് നേരിടുമ്പോള്‍ കോലി ക്രീസിന്റെ അല്‍പ്പം പുറത്താണുണ്ടായിരുന്നത്. മാത്രമല്ല ബോളിന്റെ ദിശ മുകളില്‍ നിന്നും താഴേക്കുമായിരുന്നു.

കോലി ക്രീസിലുണ്ടായിരുന്നെങ്കില്‍ ബോള്‍ അരക്കെട്ടിനു താഴേക്കായിരിക്കും വരികയെന്നു ബോധ്യമായതോടെയാണ് തേര്‍ഡ് അംപയറും അതു ഔട്ടാണെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നത്. കോലിയുടെ ഈ പുറത്താവലില്‍ ആര്‍സിബി ക്യാംപില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നു ടോപ്ലെ വ്യക്തമാക്കി. നോട്ടൗട്ട് തന്നെയാണ് അതെന്നു തങ്ങള്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു.

ഇത്തരമൊരു കാര്യം സംഭവിക്കുമെന്നു ആരും തന്നെ കരുതിയതല്ല. ബാറ്റര്‍മാര്‍ ക്രീസിനകത്തു നില്‍ക്കുമ്പോഴാണ് അളവുകള്‍ എടുക്കാറുള്ളതെന്നും ടോപ്ലെ വ്യക്തമാക്കി. വിരാട് ക്രീസിനു പുറത്താണ് അപ്പോഴുണ്ടായിരുന്നത്. ബോള്‍ അദ്ദേഹത്തിന്റെ അരക്കെട്ടിനു മുകളിലുമായിരുന്നു. പക്ഷെ വിരാടിനെ ക്രീസിനുള്ളില്‍ നിര്‍ത്തിയുള്ള അളവുകളാണ് ഇവിടെ സ്വീകരിച്ചത്. അതു അല്‍പ്പം ഗ്രേ ഏരിയയുമാണ്. വിജയ മാര്‍ജിന്‍ ഒരു റണ്‍സ് മാത്രമാവുന്ന ഒരു ഗെയിമില്‍ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നും ടോപ്ലെ വ്യക്തമാക്കി.

KOHLI

വിരാട് കോലിയുടെ പുറത്താവലിനെക്കുറിച്ച് വ്യക്തിപരമായുള്ള അഭിപ്രായം ചോദിക്കുകയാണെങ്കില്‍ തീരുമാനം വളരെ കടുപ്പം തന്നെ ആയിരുന്നുവെന്നു പറയേണ്ടിവരും. രണ്ടു വ്യത്യസ്ത വ്യക്തികളുടെ അഭിപ്രായവും വ്യത്യസ്തമായിരിക്കും. ഞങ്ങളുടെ ക്യാംപില്‍ ഇതേക്കുറിച്ചു ഒരേ അഭിപ്രായമാണുള്ളത്. വിരാടിനെതിരേ ഔട്ട് വിളിക്കേണ്ടിയിരുന്നില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. നിയമത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ടോപ്ലെ വിലയിരുത്തി.

കൊല്‍ക്കത്തയ്‌ക്കെതിരായ കളിയിലെ പരാജയത്തില്‍ ആര്‍സിബി ടീം തീര്‍ച്ചയായും നിരാശരാണ്. വിജയം മാത്രം ലക്ഷ്യമിട്ടാണ് ഞങ്ങള്‍ ഓരോ മല്‍സരത്തിലും കളിക്കാനിറങ്ങുന്നത്. ഞങ്ങള്‍ അതിനു വേണ്ടി നന്നായി പരിശ്രമിക്കുകയും ചെയ്യാറുണ്ട്. ശേഷിക്കുന്ന മല്‍സരങ്ങളല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ തന്നെയായിരിക്കും ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 22, 2024, 15:53 [IST]
Other articles published on Apr 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+