For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ അബദ്ധം കാട്ടരുത്, ഈ 4 സീനിയേഴ്‌സും ടീമില്‍ വേണ്ട! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കവെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഓരോ മത്സരത്തിലേക്കും സസൂഷ്മം ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നിരിക്കെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയോടെയാണ് കളിക്കുന്നത്. 2013ന് ശേഷം ഇതുവരെ ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അവസാന ലോകകപ്പില്‍ തട്ടകത്തില്‍ ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ വരുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ടീം സംബന്ധിച്ച പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇന്ത്യ അവസാന ലോകകപ്പുകളില്‍ കാട്ടിയ ഒരു അബദ്ധം ഇത്തവണ കാട്ടരുത്. ടീമിന്റെ പ്രിയപ്പെട്ട താരങ്ങളെ പരിഗണിക്കാതെ പിച്ചിന്റെ സ്വഭാവം അനുസരിച്ചും ഫോം വിലയിരുത്തിയും താരങ്ങളെ ടീമിലേത്തിക്കാന്‍ ഇന്ത്യ തയ്യാറാവണം. അങ്ങനെ സംഭവിച്ചാലേ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ടീമെന്ന നിലയില്‍ ഇന്ത്യക്ക് സാധിക്കുകയുള്ളൂ.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മെയ് 1ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടീമില്‍ നിന്ന് തീര്‍ച്ചയായും തഴയേണ്ട ചില സീനിയര്‍ താരങ്ങളുണ്ട്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ഇവരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കരുത്. ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ തീര്‍ച്ചയായും തഴയേണ്ട നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരം കെ എല്‍ രാഹുലാണ്. ഇന്ത്യയുടെ സീനിയര്‍ താരവും വിക്കറ്റ് കീപ്പറുമാണ് രാഹുല്‍.

ടി20 ഫോര്‍മാറ്റില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ രാഹുലിന് കഴിവില്ല. തന്റേതായ ദിവസം കടന്നാക്രമിക്കുമെങ്കിലും സ്ഥിരതയോടെ ആക്രമിക്കാന്‍ മിടുക്കില്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ തല്ലിത്തകര്‍ക്കുന്ന വിക്കറ്റ് കീപ്പര്‍മാരുള്ളപ്പോള്‍ ഇന്ത്യ രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത്. രാഹുലിനെ ടോപ് ഓഡര്‍ ബാക്കപ്പായും വിക്കറ്റ് കീപ്പര്‍ ബാക്കപ്പായും ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് വലിയ അബദ്ധമായി മാറാനാണ് സാധ്യത.

kl rahul

ഇന്ത്യക്ക് ടോപ് ഓഡര്‍ ബാക്കപ്പായി ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാമുള്ളപ്പോള്‍ രാഹുലിനെ സീനിയര്‍ താരമെന്ന നിലയില്‍ ഇന്ത്യ ഇവരെയെല്ലാം മറികടന്ന് പരിഗണിക്കാന്‍ തയ്യാറായാല്‍ അത് വലിയ മണ്ടത്തരമായിപ്പോവും. രണ്ടാമത്തെ താരം വിരാട് കോലിയാണ്. ഇന്ത്യ വിരാട് കോലിയെ ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കോലി സ്ഥിരതയോടെ റണ്‍സ് നേടുന്ന താരമാണ്.

ഇത്തവണത്തെ ഐപിഎല്ലിലും കോലി സ്ഥിരതയോടെ റണ്‍സ് നേടുന്നുണ്ട്. എന്നാല്‍ ഓപ്പണറായി ഇറങ്ങിയിട്ടും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 140ല്‍ താഴെയാണ്. പതിയെ പന്തുകള്‍ നേരിട്ട് താളം കണ്ടെത്തി കടന്നാക്രമിക്കുന്ന താരമാണ് കോലി. എന്നാല്‍ ഇത് ടി20 ഫോര്‍മാറ്റില്‍ വലിയ ഗുണം ചെയ്യുന്ന രീതിയല്ല. അതുകൊണ്ടുതന്നെ ഇന്ത്യ കോലിയെ പുറത്തിരുത്തണം. സഞ്ജു സാംസണെ മൂന്നാം നമ്പറിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ നിലവില്‍ തഴഞ്ഞിരിക്കുകയാണ്. എന്നാല്‍ ഐപിഎല്ലില്‍ പതിവ് പോലെ സൂപ്പര്‍ ബൗളിങ് പ്രകടനം നടത്താന്‍ ചഹാലിന് സാധിക്കുന്നുണ്ട്. ഇത് വിലയിരുത്തി ഇന്ത്യ ചഹാലിനെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചാല്‍ അത് വലിയ മണ്ടത്തരമായി പോവും. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കില്ലാത്ത ബൗളറാണ് ചഹാല്‍. അതുകൊണ്ടുതന്നെ ഇന്ത്യ ചഹാലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കരുത്.

മറ്റൊരു താരം മുഹമ്മദ് സിറാജാണ്. ഇന്ത്യ നിലവില്‍ എല്ലാ ഫോര്‍മാറ്റിലേക്കും സിറാജിനെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ടി20 ലോകകപ്പിലേക്ക് ഇന്ത്യ സിറാജിനെ പരിഗണിക്കരുത്. തല്ലുകൊള്ളി ബൗളറായ സിറാജിന് പകരം മൊഹ്‌സിന്‍ ഖാനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചാല്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്‌തേക്കും.

Story first published: Thursday, April 18, 2024, 15:28 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+