For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തും സഞ്ജുവും ഔട്ട്! ഡിക്കെ വിക്കറ്റ് കാക്കും, ഇതാ ആദ്യ പകുതിയിലെ ബെസ്റ്റ് 11

17ാമത് ഐപിഎല്‍ സീസണ്‍ പാതിദൂരം പിന്നിട്ടുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സൊഴികെ ബാക്കിയുള്ള ടീമുകളെല്ലാം സീസണില്‍ പകുതി മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങള്‍ തീപാറുമെന്നതില്‍ സംശയമില്ല. കാരണം പ്ലേഓഫിലെത്തുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നു നിര്‍ണയിക്കുക ബാക്കിയുള്ള മല്‍സരങ്ങളായിരിക്കും. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈേേസഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

35 മല്‍സരങ്ങളാണ് സീസണില്‍ ഇതിനകം പൂര്‍ത്തിയായത്. സീസണിന്റെ ആദ്യപകുതിയിലെ മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായൊരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുക? ചില വമ്പന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ മറ്റു ചിലരാവട്ടെ മിന്നുന്ന പ്രകടനത്തിലൂടെ ഞെട്ടിക്കുകയും ചെയ്തു.

VIRAT KOHLI

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുന്‍ നായകന്‍ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിന്റെ വെടിക്കെട്ട് ഓപ്പണറും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ സുനില്‍ നരെയ്ന്‍ എന്നിവ‍ര്‍ക്കൊന്നും ബെസ്റ്റ് ഇലവനില്‍ ഇടം ലഭിക്കില്ല. ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലിയുമായിരിക്കും.

സീസണില്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്ന താരങ്ങള്‍ കൂടിയാണ് ഇവര്‍. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 324 റണ്‍സ് ഹെഡ് നേടിക്കഴിഞ്ഞു. കോലിയാവട്ടെ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമുള്‍പ്പെടെ 361 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും അദ്ദേഹം തന്നെയാണ്. ഹെഡിനു 216 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റുണ്ടെങ്കില്‍ കോലിയുടെ പ്രഹരശേഷി 147.34ഉം ആണ്.

ഹെഡ്, കോലി എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയാണ്. ഒരു ഫിഫ്റ്റിയോടെ 257 റണ്‍സാണ് താരം ഇതിനകം നേടിയിരിക്കുന്നത്. 215.96 എന്ന അതിശയിപ്പിക്കുന സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്, ഹൈദരാബാദിന്റെ ഹെന്‍ട്രിച്ച് ക്ലാസെന്‍, ആര്‍സിബിയുടെ ദിനേശ് കാര്‍ത്തിക് എന്നിവരാണ്.

പരാഗിന്റെ കരിയറിലെ ബ്രേക്ക്ത്രൂ സീസണായി ഇതു മാറിയിരിക്കുകയാണ്. റോയല്‍സിനു വേണ്ടി 63.6 ശരാശരിയില്‍ 318 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ക്ലാസെന്‍ ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത് 268 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ കസറുകയാണ് ഡിക്കെ. 205.45 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു ഫിഫ്റ്റികളും ഡിക്കെ നേടിക്കഴിഞ്ഞു.

DK

ഓള്‍റൗണ്ടമാരായി ഇലവനിലുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയുമാണ്. കെകെആറിനു വേണ്ടി 200 റണ്‍സും ആറു വിക്കറ്റുകളുമാണ് റസ്സല്‍ നേടിയത്. ജഡേജയാട്ടെ 141 റണ്‍സിനോടൊപ്പം നാലു വിക്കറ്റുകളും സീസണില്‍ വീഴ്ത്തി.

ഇലവനു വേണ്ടി ബൗളിങ് കൈകാര്യം ചെയ്യുക റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, സിഎസ്‌കെയുടെ മതീശ പതിരാന എന്നിവരായിരിക്കും. റോയല്‍സിനായി ചഹല്‍ 12 വിക്കറ്റുകളെടുത്തപ്പോള്‍ ബുംറ 13ഉം പതിരാന ഒമ്പതും വിക്കറ്റുകള്‍ പിഴുതു കഴിഞ്ഞു.

ഐപിഎല്‍ ആദ്യപകുതിയിലെ ബെസ്റ്റ് 11

വിരാട് കോലി (ആര്‍സിബി), ട്രാവിസ് ഹെഡ് (എസ്ആര്‍എച്ച്), അഭിഷേക് ശര്‍മ (എസ്ആര്‍എച്ച്), റിയാന്‍ പരാഗ് (ആര്‍ആര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (എസ്ആര്‍എച്ച്), ദിനേശ് കാര്‍ത്തിക് (ആര്‍സിബി), ആന്ദ്രെ റസ്സല്‍ (കെകെആര്‍), രവീന്ദ്ര ജഡേജ (സിഎസ്‌കെ), മതീശ പതിരാന (സിഎസ്‌കെ), യുസ്വേന്ദ്ര ചഹല്‍ (ആര്‍ആര്‍), ജസ്പ്രീത് ബുംറ (എംഐ).

Story first published: Sunday, April 21, 2024, 14:48 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+