പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും സംഘവും, ടി20 ലോകകപ്പിന് ശേഷം തുടരില്ല, റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രവി ശാസ്ത്രി കാലഘട്ടം അവസാനിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രിയും സഹ പരിശീലകരും ഇന്ത്യന്‍ ടീമിന്റെ സ്ഥാനം ഒഴിയുമെന്നാണ് വിവരം. ഒക്ടോബറിലും നവംബറിലുമായി യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് ശേഷം ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്ന് നിലവിലുള്ള സംഘം ഒഴിയുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കരാര്‍ കാലാവധി കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി വിശ്രമം എടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രവി ശാസ്ത്രി ചില അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് സൂചന. നിലവിലെ ഇന്ത്യയുടെ മറ്റ് പരിശീലകര്‍ ഐപിഎല്‍ ടീമുകളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നിലവിലെ പരിശീലക സംഘത്തില്‍ നിന്ന് മാറ്റം വരണമെന്ന് ബിസിസി ഐയും ആഗ്രഹിക്കുന്നുവെന്നാണ് സൂചന.

മുന്‍ ഇന്ത്യന്‍ താരമായിരുന്ന രവി ശാസ്ത്രി 2014 - 2016 വരെ ഇന്ത്യയുടെ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2017ല്‍ അനില്‍ കുംബ്ലെയുടെ പകരക്കാരനായി ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിയ രവി ശാസ്ത്രിക്ക് ഇന്ത്യയെ ഒരു തവണ പോലും ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടാനായതാണ് രവി ശാസ്ത്രിയുടെ പരിശീലകനെന്ന നിലയിലെ പ്രധാന നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലുമെല്ലാം ഇന്ത്യ രവിയുടെ പരിശീലനത്തില്‍ പരാജയപ്പെട്ടു.

അതേ സമയം ടീമിലെ താരങ്ങളുടെ ഇഷ്ട പരിശീലകനാണ് രവി ശാസ്ത്രി. അദ്ദേഹം നല്‍കുന്ന പിന്തുണയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രശംസിച്ചിരുന്നു. ഒരു തവണ രവി ശാസ്ത്രിക്ക് കരാര്‍ പുതുക്കി നല്‍കിയതിനാല്‍ത്തന്നെ ഇനിയൊരു അവസരം കൂടി നല്‍കിയേക്കില്ല. അതേ സമയം ആര്‍ ശ്രീധറിന്റെ ബൗളിങ് പരിശീലനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയായി ഇന്ത്യയെ വളര്‍ത്തിയതില്‍ ശ്രീധറിന്റെ പങ്ക് ചെറുതല്ല.
Also Read : IND vs ENG: ലോര്‍ഡ്‌സ് പിടിക്കാന്‍ ഇന്ത്യയും ഇംഗ്ലണ്ടും- രണ്ടാമങ്കത്തിലും മഴ വില്ലനാവുമോ? എല്ലാമറിയാം

നിലവിലെ പരിശീലകസംഘത്തിന് കീഴില്‍ ടെസ്റ്റിലാണ് ഇന്ത്യ കൂടുതല്‍ തിളങ്ങിയത്. ഇന്ത്യയില്‍ നേര്‍ക്കുനേര്‍ എത്തിയ എല്ലാ വമ്പന്മാരെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരെയെല്ലാം ഇന്ത്യ തകര്‍ത്തുവിട്ടു. യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും രവി ശാസ്ത്രി വളരെ മികച്ചുനിന്നു. വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവര്‍ക്കെല്ലാം വലിയ പിന്തുണയാണ് രവി നല്‍കിയത്.

Also Read : യൂറോപ്പിനെ കീഴടക്കുന്ന പിഎസ്ജി - പുതിയ പഹര്‍ഹൗസുകള്‍, ചരിത്രമറിയാം
ടി20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയാല്‍ പകരമാരെന്നത് ഇതിനോടകം വലിയ ചോദ്യമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തല്‍സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനാണ്. ഇന്ത്യ എ,അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡ് അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications