Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ലോര്‍ഡ്‌സ് പിടിക്കാന്‍ ഇന്ത്യയും ഇംഗ്ലണ്ടും- രണ്ടാമങ്കത്തിലും മഴ വില്ലനാവുമോ? എല്ലാമറിയാം

മഴയില്‍ ഒലിച്ചുപോയ ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യ രണ്ടാമങ്കത്തിനൊരുങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വ്യാഴാഴ്ച വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഒന്നാം ടെസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനം മഴയെ തുടര്‍ന്നു പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് ടെസ്റ്റ് സമനിലയായത്.

England vs India, 2nd Test: Preview, predicted XIs, match prediction,

ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു അവസാനദിനം ജയിക്കാന്‍ 152 റണ്‍സ് മാത്രം മതിയായിരുന്നു. അതുകൊണ്ടു തന്നെ വിജയപ്രതീക്ഷയിലായിരുന്നു ഇന്ത്യയെ മഴ ചതിക്കുകയായിരുന്നു. ഇംഗ്ലണ്ടാവട്ടെ തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. 209 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ആതിഥേയര്‍ നല്‍കിയത്. നാലാംദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 57 റണ്‍സെടുക്കുകയും ചെയ്തിരുന്നു.

 മാച്ച് വിവരങ്ങള്‍

മാച്ച് വിവരങ്ങള്‍

തിയ്യതി- ആഗസ്റ്റ് 12 മുതല്‍ 16 വരെ (വ്യാഴം- തിങ്കള്‍)
സമയം- ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 3.30 മുതല്‍
വേദി- ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്, ലണ്ടന്‍
എവിടെ കാണാം- സോണി സിക്‌സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.

 കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

ആദ്യ ടെസ്റ്റിലേതു പോലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. മല്‍സരം നടക്കുന്ന അഞ്ചു ദിവസവും ഇവിടെ മഴ പെയ്യാന്‍ സാധ്യത തീരെ കുറവാണ്. 22 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില.
ലോര്‍ഡ്‌സിലെ പിച്ച് ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും. ആദ്യ ഇന്നിങ്‌സില്‍ ഇവിടെ ബാറ്റിങ് വളരെ എളുപ്പമായിരിക്കും. മികച്ച പേസും ബൗണ്‍സും സീം ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും പ്രതീക്ഷിക്കാം. അവസാനത്തെ രണ്ടു ദിവസങ്ങളിലായിരിക്കും പിച്ച് സ്പിന്നര്‍മാര്‍ക്കു ഗുണം ചെയ്യുക. നാല്, അഞ്ച് ദിവസങ്ങളില്‍ പിച്ച് കൂടുതല്‍ വരണ്ടതായി മാറും.

 ഇന്ത്യ പ്ലെയിങ് ഇലവന്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്. കണ്‍കഷനെ തുടര്‍ന്നു ഒന്നാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ടീമിലുണ്ടാവുമോയെന്ന കാര്യം ഉറപ്പില്ല. കാരണം മായങ്കിനു പകരം ഓപ്പണറായെത്തിയ കെഎല്‍ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സോടെ ടോപ്‌സ്‌കോററായിരുന്നു.
4-1 എന്ന ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍ ആദ്യ ടെസ്റ്റില്‍ ക്ലിക്കായിരുന്നു. അതുകൊണ്ടു തന്നെ ഇതേ കോമ്പിനേഷന്‍ ഇന്ത്യ തുടരാനാനാണ് സാധ്യത.
രവീന്ദ്ര ജഡേജയ്ക്കു പകരം പരിചയസമ്പന്നനായ ആര്‍ അശ്വിനെ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് അറിയാനുള്ളത്.
സാധ്യതാ ഇലവന്‍- കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ/ ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

 ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ഫ്‌ളോപ്പായിരുന്നു. നായകന്‍ ജോ റൂട്ടിനൊഴികെ മറ്റാര്‍ക്കും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ അഴിച്ചുപണി പ്രതീക്ഷിക്കാം. പരിചയസമ്പന്നനായ മോയിന്‍ അലിയെ ഇംഗ്ലീഷ് ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലെത്തും. ഡോം സിബ്ലിക്കു പകരം ഓപ്പണിങില്‍ ഹസീബ് ഹമീദും കളിക്കാന്‍ സാധ്യതയുണ്ട്. അലിയുടെ വരവ് ടീമിലെ മറ്റൊരു സ്പിന്നറായ ഡാന്‍ ലോറന്‍സിനായിരിക്കും സ്ഥാനം നഷ്ടമാക്കുക.
സാധ്യതാ ഇലവന്‍- റോറി ബേണ്‍സ്, ഹസീബ് ഹമീദ്/ ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി/ ഓലി പോപ്പ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ഓലി റോബിന്‍സണ്‍, സാം കറെന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Tuesday, August 10, 2021, 18:42 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+