For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ്. ആദ്യ മത്സരത്തിലും വലിയ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ലോര്‍ഡ്‌സില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നുറപ്പാണ്. പേസിനെ തുണക്കുന്ന ചരിത്രം ഏറെ പറയാനുള്ള ലോര്‍ഡ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് കണക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതുമല്ല.

രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരിലെല്ലാമാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. പുജാര, കോലി, രഹാനെ എന്നിവരില്‍ 25ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരം രഹാനെയാണ്. എന്നാല്‍ അശ്വിനും ജഡേജക്കും മികച്ച ബാറ്റിങ് ശരാശരി ലോര്‍ഡ്‌സില്‍ അവകാശപ്പെടാം. ലോര്‍ഡ്‌സിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ നാല് പേസര്‍മാരെയും ഒരും സ്പിന്നറെയും പരിഗണിച്ച് തന്നെ ഇന്ത്യ ഇറങ്ങിയേക്കുമെന്നാണ് വിവരം. ആവേശ മത്സരത്തിന് മുമ്പ് ലോര്‍ഡ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ മുന്‍ പ്രകടനങ്ങളറിയാം.

വിരാട് കോലി

വിരാട് കോലി

ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ വിരാട് കോലിക്ക് രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരേണ്ടത് നിര്‍ണ്ണായകമാണ്. എന്നാല്‍ ലോര്‍ഡ്‌സിലെ അദ്ദേഹത്തിന്റെ മുന്‍ കണക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല. രണ്ട് മത്സരത്തില്‍ നിന്ന് 16.25 ശരാശരിയില്‍ 65 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 2014ലും 2018ലുമാണ് കോലി ലോര്‍ഡ്‌സില്‍ കളിച്ചത്. സെഞ്ച്വറി നേടിയിട്ട് 622 ദിവസങ്ങള്‍ പിന്നിട്ട അദ്ദേഹത്തിന് ലോര്‍ഡ്‌സില്‍ സെഞ്ച്വറി കാത്തിരിപ്പ് അവസാനിപ്പിക്കാനായാല്‍ അത് ചരിത്ര നേട്ടമാവും.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

സമീപകാലത്തായി ഇന്ത്യക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്നത് ചേതേശ്വര്‍ പുജാരയുടെ പ്രകടനമാണ്. മൂന്നാം നമ്പറിലെ പുത്തന്‍ വന്മതിലെന്ന് വിശേഷിപ്പിച്ചിരുന്ന പുജാര കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി നേയിട്ട്. അവസാന 12 ടെസ്റ്റിലെ പുജാരയുടെ ശരാശരി 25 മാത്രമാണ്. ലോര്‍ഡ്‌സില്‍ പുജാരക്ക് നിര്‍ണ്ണായക റോളുണ്ടെങ്കിലും ഇതിന് മുമ്പ് നടത്തിയ പ്രകടനം വളരെ പ്രതീക്ഷ നല്‍കുന്നതല്ല. രണ്ട് മത്സരത്തില്‍ നിന്ന് 22.25 ശരാശരിയില്‍ 89 റണ്‍സാണ് പുജാര നേടിയത്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 12* റണ്‍സുമാണ് പുജാര നേടിയത്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്ക് ഭേദപ്പെട്ട പ്രകടനം ലോര്‍ഡ്‌സില്‍ അവകാശപ്പെടാം. മെല്‍ബണിലെ ടെസ്റ്റ് സെഞ്ച്വറിക്ക് ശേഷം സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെട്ടിരുന്ന രഹാനെ ലോര്‍ഡ്‌സില്‍ ശക്തമായി തിരിച്ചെത്തേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് മത്സരത്തില്‍ നിന്ന് 34.75 ശരാശരിയില്‍ 139 റണ്‍സാണ് രഹാനെ നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 49 റണ്‍സ് നേടാന്‍ രഹാനെക്കായിരുന്നു. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ അഞ്ച് റണ്‍സെടുത്ത രഹാനെ റണ്ണൗട്ടായാണ് പുറത്തായത്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ കെ എല്‍ രാഹുലായിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്ന് 110 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാം ടെസ്റ്റിലും രോഹിതിനൊപ്പം ഓപ്പണറായി രാഹുല്‍ എത്തിയേക്കും. എന്നാല്‍ ലോര്‍ഡ്‌സില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ രാഹുലിനാവില്ല. രണ്ട് ഇന്നിങ്‌സില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. 9 റണ്‍സാണ് ശരാശരി. രോഹിതും രാഹുലും ചേര്‍ന്നുള്ള തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന് മികച്ച റെക്കോഡ് അവകാശപ്പെടാം. ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചതെങ്കിലും 62 റണ്‍സ് നേടാന്‍ അശ്വിന് സാധിച്ചിരുന്നു. ഒരു വിക്കറ്റ് പോലും അദ്ദേഹം ലോര്‍ഡ്‌സില്‍ നേടിയിട്ടില്ല. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന അശ്വിന്‍ രണ്ടാം മത്സരത്തില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. ശര്‍ദുല്‍ ഠാക്കൂറിന് പരിക്കേറ്റതിനാല്‍ രണ്ടാം മത്സരം കളിച്ചേക്കില്ല. അതിനാല്‍ പകരക്കാരനായി അശ്വിന്‍ എത്തിയേക്കുമെന്നാണ് സൂചന.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ രണ്ടാം മത്സരത്തിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ലോര്‍ഡ്‌സില്‍ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 35.50 ശരാശരിയില്‍ 71 റണ്‍സാണ് ജഡേജ നേടിയത്. മൂന്ന് വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. അതിനാല്‍ത്തന്നെ ലോര്‍ഡ്‌സില്‍ ജഡേജയുടെ പ്രകടനത്തെ ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ആദ്യ മത്സരം കളിക്കാതിരുന്ന ഇഷാന്ത് ശര്‍മ രണ്ടാം മത്സരത്തില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. ലോര്‍ഡ്‌സില്‍ മൂന്ന് മത്സരം കളിച്ചിട്ടുള്ള ഇഷാന്ത് 12 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അദ്ദേഹത്തിനായിട്ടുണ്ട്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇഷാന്ത് നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം മത്സരം കളിക്കാനുള്ള സാധ്യത കൂടുതലാണ്.

 മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ലോര്‍ഡ്‌സില്‍ കളിച്ച് പരിചയസമ്പത്തുള്ള മുഹമ്മദ് ഷമി ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തിലും ഷമി കളിച്ചേക്കും. രണ്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഷമി ലോര്‍ഡ്‌സില്‍ വീഴ്ത്തിയത്. ഒരു തവണ പോലും ലോര്‍ഡ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഷമിക്കായിട്ടില്ല.

മുഹമ്മദ് സിറാജ് ആദ്യമായാണ് ലോര്‍ഡ്‌സില്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ സിറാജ് രണ്ടാം മത്സരത്തിലും ടീമിലിടം പിടിച്ചേക്കും. ജസ്പ്രീത് ബുംറ ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റുമായി തിളങ്ങിയിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ തിളങ്ങിയ ബുംറയുടെ ഫോം രണ്ടാം മത്സരത്തിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

Story first published: Wednesday, August 11, 2021, 10:39 [IST]
Other articles published on Aug 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+