വീരു പറഞ്ഞത് കേട്ടു, അടുത്ത ബോളില്‍ ഔട്ട്, കുംബ്ലെയ്ക്കു നഷ്ടമായത് സെഞ്ച്വറി!

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കളിക്കളത്തില്‍ വെടിക്കെട്ട് ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്ന താരമായിരുന്നു. കളത്തിനു പുറത്താവട്ടെ വീരു വളരെ രസികനായ വ്യക്തി കൂടിയാണെന്നു പല മുന്‍ ടീമംഗങ്ങളും വെളിപ്പെടുത്തിയിരുന്നു. ടീമംഗങ്ങളെ പറ്റിക്കുന്നതില്‍ ഹരം കണ്ടെത്തിയിരുന്ന, എപ്പോഴും സന്തോഷവാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ കൂടിയായിരുന്നു വീരു.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് എത്ര ലഭിക്കും? കോടികള്‍! ലോകത്തെ 14ാമന്‍ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് എത്ര ലഭിക്കും? കോടികള്‍! ലോകത്തെ 14ാമന്‍

സെവാഗിനെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലയെന്നാണ് ടീമംഗങ്ങള്‍ തമാശയായി പറയാറുള്ളത്. ഒരിക്കല്‍ വീരുവിന്റെ വാക്കുകള്‍ വിശ്വസിച്ച് മുന്‍ ടീമംഗവും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയ്ക്കു ടെസ്റ്റ് സെഞ്ച്വറിയും നഷ്ടമായിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ചറിയാം.

ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റ് മല്‍സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കവെയാണ് അനില്‍ കുംബ്ലെയ്ക്കു സെഞ്ച്വറി നഷ്ടമാവുന്നത്. ഇതേക്കുറിച്ച് കുംബ്ലെ തന്നെയാണ് ഒരിക്കല്‍ തുറന്നു പറഞ്ഞത്.

ഞാന്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സെഞ്ച്വറി നേടാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വാസമുണ്ടായിരുന്നു. ഇതിനിടെയാണ് ഡ്രിങ്ക്‌സ് ബ്രേക്കില്‍ വീരേന്ദര്‍ സെവാഗ് എന്റെയടു. അനില്‍ പാജീ, എന്താണീ കാണിക്കുന്നത്, അടിച്ച് കളിക്കൂയെന്നു തന്നോടു പറഞ്ഞുവെന്നായിരുന്നു കുംബ്ലെയുടെ വെളിപ്പെടുത്തല്‍.

രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

വീരേന്ദര്‍ സെവാഗിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നിമിഷത്തേക്കു എന്റെ ഏകാഗ്രതയും നഷ്ടമായി. തൊട്ടടുത്ത ബോളില്‍ തന്നെ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് താന്‍ പുറത്താവുകയും ചെയ്തുവെന്നാണ് അനില്‍ കുംബ്ലെ ഒരിക്കല്‍പറഞ്ഞത്.

ഇതേക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഒരു ഷോയില്‍ പങ്കെടുക്കവെ സെവാഗിനോടു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ഒരു സെഞ്ച്വറി അതിനു ശേഷം കുംബ്ലെ നേടിയല്ലോയെന്നായിരുന്നു ചിരിയോടെ വീരു പറഞ്ഞത്. ഓവലില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില്‍ ഡൈവ് ചെയ്ത് റണ്‍സ് പൂര്‍ത്തിയാക്കിയായിരുന്നു കുംബ്ലെ നൂറടിച്ചതെന്നും സെവാഗ് ചിരിയോടെ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ പരമ്പരയില്‍ കളിച്ചില്ലായിരുന്നുവെന്നും ടിവിയിലാണ് ഇതു കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സോഷ്യല്‍ മീഡിയകളിലും കന്ററി രംഗത്തുമെല്ലാം വീരേന്ദര്‍ സെവാഗ് ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ വീരുവിനെ വീണ്ടും മല്‍സരരംഗത്തു കാണാന്‍ സാധിക്കും. വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരത്തുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ (എല്‍എല്‍സി) ഇന്ത്യന്‍ ഇലവനു വേണ്ടി കളിക്കാനൊരുങ്ങുകയാണ് സെവാഗ്.

കഴിഞ്ഞ സീസണിലും അദ്ദേഹം ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് പിടിപെട്ടതു കാരണം പിന്‍മാറേണ്ടി വരികയായിരുന്നു.

2023-27വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍, കളിച്ച് മടക്കും!, സമ്പൂര്‍ണ്ണ വിവരമിതാ

2013ല്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഏകദിനത്തിലാണ് വീരേന്ദര്‍ സെവാഗ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. പക്ഷെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത് 2015ലായിരുന്നു. ഇന്ത്യക്കു വേണ്ടി 104 ടെസ്റ്റുകളില്‍ നിന്നും 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളുമടക്കം സെവാഗ് 8586 റണ്‍സെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ 251 മല്‍സരങ്ങളില്‍ നിന്നും 8273 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 15 സെഞ്ച്വറികളും 38 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, July 24, 2022, 16:15 [IST]
Other articles published on Jul 24, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X