രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മയുടെ സ്ഥാനം. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ നിന്നും പുറത്തുവന്ന അദ്ദേഹം ഓള്‍ ഫോര്‍മാറ്റ് താരമായി ഇപ്പോള്‍ മാറിക്കഴിഞ്ഞു. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഹിത്തിന്റെ വിക്കറ്റെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. യോര്‍ക്കറുകള്‍ മുതല്‍ ഷോര്‍ട്ട് ബോളുകള്‍ വരെ എന്തും ഹിറ്റ്മാന്റെ ബാറ്റിന്റെ ചൂടറിയും.

കരിയറിന്റെ ആദ്യകാലത്തു ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന രോഹിത് 2013ലെ ചാംപ്യന്‍സ് ട്രോഫിയിലൂടെയാണ് ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുന്നത്. അന്നത്തെ നായകന്‍ എംഎസ് ധോണിയായിരുന്നു ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. പിന്നീട് ഹിറ്റ്മാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല. ഇന്നിങ്‌സിലെ ആദ്യത്തെ ബോള്‍ തന്നെ നേരിടാന്‍ ഇഷ്ടപ്പെടുന്ന താരമാണ് രോഹിത്. ഇതിന്റെ കാരണവും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

ആദ്യത്തെ ബോള്‍ തന്നെ നേരിടാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആദ്യ ബോള്‍ മുതല്‍ ഞാന്‍ അപ്പോള്‍ തയ്യാറായി നില്‍ക്കും. നോണ്‍ സ്‌ട്രൈക്കറായി രണ്ടാമത്തെ ബോള്‍ നേരിടാന്‍ എനിക്കു താല്‍പ്പര്യമില്ല. രണ്ടാമത്തെ ബോളാണ് നേരിടുന്നതെങ്കില്‍ ചില പ്രശ്‌നങ്ങളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ കാല്‍ പ്രതീക്ഷിച്ചതു പോലെ മൂവ് ചെയ്യാന്‍ സാധിക്കണമെന്നില്ല. കൂടാതെ പുറത്തേക്കു പോവുന്ന ബോളുകളെ ചേസ് ചെയ്ത് ഷോട്ട് കളിക്കാനും മുതിര്‍ന്നേക്കും.
IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

ഈ കാരണങ്ങളാലാണ് ഓപ്പണറായി ഇറങ്ങുമ്പോള്‍ ആദ്യത്തെ ബോള്‍ തന്നെ നേരിടാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നു രോഹിത് ശര്‍മ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്നെ സംബന്ധിച്ച് ആദ്യത്തെ ബോള്‍ നേരിടുമ്പോള്‍ ഞാന്‍ 100 ശതമാനത്തിലും കൂടുതല്‍ അതിനു തയ്യാറായി നില്‍ക്കും. അതുകൊണ്ടു തന്നെ ആദ്യത്തെ ബോള്‍ തന്നെ കളിക്കുന്നതില്‍ ഒരിക്കലും ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ബോളിന്റെയും മെറിറ്റ് അനുസരിച്ചാണ് താന്‍ കളിക്കാറുള്ളതെന്നു രോഹിത് ശര്‍മ പറയുന്നു. എനിക്കു ക്രിസ് ഗെയ്‌ലിനെപ്പോലെയോ, എബി ഡിവില്ലിയേഴ്‌സിനെപ്പോലെയോ ശക്തിയില്ല. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യുമ്പോള്‍ ടൈമിങിലാണ് കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്.
തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

മികച്ച ടൈമിങിലൂടെ ഫീല്‍ഡറെ ബീറ്റ് ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്കു ബൗണ്ടറി ലഭിക്കും. ഇതിനായി 120- 130 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഷോട്ടുകള്‍ കളക്കേണ്ടതില്ല. ബോളിനെ ഏത വിധേനയെങ്കിലും ബൗണ്ടറി ലൈനിന്റെ അപ്പുറം കടത്തിയാല്‍ മതി. ഈ കാര്യത്തിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. ഒരുപാട് തവണ ഈ സമീപനം എന്നെ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും രോഹിത് വിശദമാക്കി.

ഒരു മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചു കഴിഞ്ഞാല്‍ ഞാന്‍ പുറത്താവുകയാണെങ്കില്‍ എന്റെ തന്നെ പിഴവ് കൊണ്ടായിരിക്കും അത്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റ് വളരെ വ്യത്യസ്തമാണ്. ടെസ്റ്റില്‍ മികച്ച ബൗളര്‍മാര്‍ നിങ്ങളെ പുറത്താക്കുന്നതിനായി നല്ല ഏരിയകളില്‍ നിരന്തരം ബൗള്‍ ചെയ്യും. പക്ഷെ ഏകദിനത്തിന്റെ കാര്യമെടുത്താല്‍ നിങ്ങള്‍ സ്വന്തം പിഴവ് കൊണ്ടു തന്നെയാണ് പലപ്പോഴും പുറത്താവുന്നത്. അതുകൊണ്ടു തന്നെ ഈ പിഴവുകള്‍ കഴിയുന്നത്രയും കുറച്ചുകൊണ്ടു വരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇന്നിങ്‌സിനെ കഴിയുന്നത്രയും മുന്നോട്ട് കൊണ്ടു പോവാന്‍ ശ്രമിക്കാറുമുണ്ടെന്നും രോഹിത് ശര്‍മ വിശദീകരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications